x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇസ്രയേലിൽ ഇന്ത്യൻ കെയർഗിവർ കുത്തേറ്റ് മരിച്ചു

വെബ് ഡെസ്ക്
Published: August 21, 2026 06:02 AM IST | Updated: August 21, 2026 06:02 AM IST

രാ​​​ജീ​​​വ് ആ​​​ചാ​​​ര്യ

കോ​​​ൽ​​​ക്ക​​​ത്ത: ഇ​​​സ്ര​​​യേ​​​ലി​​​ലെ ജ​​​റൂ​​​സ​​​ലേ​​​മി​​​ൽ വൃ​​​ദ്ധ​​​ദ​​​മ്പ​​​തി​​​ക​​​ളെ പ​​​രി​​​ച​​​രി​​​ച്ചി​​​രു​​​ന്ന ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ൻ കു​​​ത്തേ​​​റ്റ് മ​​​രി​​​ച്ചു. പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ ക​​​ലിം​​​പോം​​​ഗ് സ്വ​​​ദേ​​​ശി​​​യാ​​​യ രാ​​​ജീ​​​വ് ആ​​​ചാ​​​ര്യ (40) യാ​​​ണു മ​​​രി​​​ച്ച​​​ത്. സം​​​ഭ​​​വ​​​ത്തി​​​ൽ രാ​​​ജീ​​​വ് പ​​​രി​​​ച​​​രി​​​ച്ചി​​​രു​​​ന്ന വ​​​യോ​​​ധി​​​ക​​​ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ കൊ​​​ച്ചു​​​മ​​​ക​​​നാ​​​യ ഏ​​​വി​​​യോ​​​ർ സാ​​​ക്ക (31) നെ ​​​കൊ​​​ല​​​ക്കു​​​റ്റം ചു​​​മ​​​ത്തി പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ക​​​ഴി​​​ഞ്ഞ 23നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. സ്വ​​​ന്തം മു​​​റി​​​യി​​​ൽ വി​​​ശ്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന രാ​​​ജീ​​​വി​​​നെ പ്ര​​​തി മൂ​​​ർ​​​ച്ച​​​യേ​​​റി​​​യ ആ​​​യു​​​ധം ഉ​​​പ​​​യോ​​​ഗി​​​ച്ച് മാ​​​ര​​​ക​​​മാ​​​യി കു​​​ത്തി​​​പ്പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കൃ​​​ത്യ​​​ത്തി​​​നു​​​ശേ​​​ഷം തെ​​​ളി​​​വു​​​ക​​​ൾ ന​​​ശി​​​പ്പി​​​ക്കാ​​​നും ആ​​​യു​​​ധ​​​വു​​​മാ​​​യി ക​​​ട​​​ന്നു​​​ക​​​ള​​​യാ​​​നും പ്ര​​​തി ശ്ര​​​മി​​​ച്ച​​​താ​​​യി കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.

മൃ​​​ത​​​ദേ​​​ഹം ജ​​​ന്മ​​​നാ​​​ടാ​​​യ ക​​​ലിം​​​പോം​​​ഗി​​​ൽ എ​​​ത്തി​​​ച്ച് സം​​​സ്ക​​​രി​​​ച്ചു. പ്രാ​​​യ​​​മാ​​​യ മാ​​​താ​​​പി​​​താ​​​ക്ക​​​ളും 6, 8 ക്ലാ​​​സു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന ര​​​ണ്ടു പെ​​​ൺ​​​മ​​​ക്ക​​​ളും അ​​​ട​​​ങ്ങു​​​ന്ന കു​​​ടും​​​ബ​​​ത്തി​​​ന്‍റെ ഏ​​​ക അ​​​ത്താ​​​ണി​​​യാ​​​യി​​​രു​​​ന്നു രാ​​​ജീ​​​വ്.

കു​​​ടും​​​ബ​​​ത്തി​​​ന് അ​​​ർ​​​ഹ​​​മാ​​​യ ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് ബ​​​ന്ധു​​​ക്ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. രാ​​​ജീ​​​വ് ക​​​ഴി​​​ഞ്ഞ ആ​​​റു വ​​​ർ​​​ഷ​​​മാ​​​യി ഇ​​​സ്ര​​​യേ​​​ലി​​​ൽ ജോ​​​ലി ചെ​​​യ്തു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.
നി​​​ല​​​വി​​​ൽ 60,000 ഇ​​​ന്ത്യ​​​ക്കാ​​​ർ ഇ​​​സ്ര​​​യേ​​​ലി​​​ൽ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​യി ജോ​​​ലി ചെ​​​യ്യു​​​ന്നു​​​ണ്ട്. ഇ​​​തി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും കെ​​​യ​​​ർ​​​ഗി​​​വ​​​ർ​​​മാ​​​രാ​​​ണ്.

സ്വ​​​കാ​​​ര്യ വീ​​​ടു​​​ക​​​ളി​​​ൽ താ​​​മ​​​സി​​​ച്ച് ജോ​​​ലി ചെ​​​യ്യു​​​ന്ന ഇ​​​ത്ത​​​രം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​യ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ വേ​​​ണ​​​മെ​​​ന്ന് വി​​​ദേ​​​ശ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Tags : Deepika DeepikaNewspaper BreakingNews Indian caregiver death in Israel

Recent News

Corehub Up