x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊച്ചേട്ടന്‍റെ കത്ത്

വെബ് ഡെസ്ക്
Published: August 21, 2026 05:50 AM IST | Updated: August 21, 2026 05:50 AM IST

ഡിസിഎൽ

മ​ഹാ​ബ​ലി എ​ന്ന മ​ഹാ​യോ​ഗി

പ്രി​യ ഡി​സി​എ​ൽ കൂ​ട്ടു​കാ​രേ,


യോ​ഗ എ​ന്ന​ത് പ്ര​പ​ഞ്ച സ്ര​ഷ്ടാ​വാ​യ ദൈ​വ​വും പ​ഞ്ച​ഭൂ​ത​ങ്ങ​ളുമായുള്ള ഓരോ വ്യക്തിയുടെയും മനസിന്‍റെ യോ​ഗ​മാ​ണെ​ന്നും അ​ത് പ​രി​ശീ​ലി​ക്കു​ന്ന​ത്, ശ​രീ​ര​ത്തി​ന്‍റെ​യും മ​ന​സി​ന്‍റെ​യും ആ​ത്മാ​വി​ന്‍റെ​യും യോ​ഗ​ത്തി​ന് - ഐ​ക്യ​ത്തി​ന് ഓ​രോ വ്യ​ക്തി​യേ​യും സ​ഹാ​യി​ക്കു​മെ​ന്നും പ​റ​യു​ന്ന​ത് കാ​ഞ്ഞി​ര​പ്പ​ള്ളിയിലെ പ്ര​ശ​സ്ത​മാ​യ സു​ഖോ​ദ​യ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യു​ടെ ഡ​യ​റ​ക്ട​ർ ഡോ. ​ജേ​ക്ക​ബാ​ണ്.

സു​ഖോ​ദ​യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് അ​ദ്ദേ​ഹം സ്വ​യം പ​രി​ശീ​ലി​ക്കു​ന്ന യോ​ഗ​യു​ടെ സ​വി​ശേഷ ഗു​ണ​ങ്ങ​ളെ​പ്പ​റ്റി പ​റ​ഞ്ഞ​ത്.

കൂ​ട്ടു​കാ​ർ​ക്കാ​യി പൊ​ന്നോ​ണ​ത്തെ​പ്പ​റ്റി കൊ​ച്ചേ​ട്ട​ന്‍റെ ക​ത്ത് എ​ഴു​താ​നി​രു​ന്ന​പ്പോ​ഴാ​ണ്, മ​ഹാ​ബ​ലി ഒ​രു മ​ഹാ​യോ​ഗി​യാ​യി​രു​ന്നു എ​ന്ന ചി​ന്ത ഉ​ദി​ക്കു​ന്ന​ത്! കാ​ര​ണം "മാ​വേ​ലി നാ​ടു​വാ​ണീ​ടും കാ​ലം' മ​ല‍​യാ​ള നാ​ടി​നു യോ​ഗ​മു​ള്ള നാ​ളു​ക​ളാ​യി​രു​ന്നു. യോ​ഗം എ​ന്ന​തി​ന് ഒ​രു​മ, ഐ​ക്യം എ​ന്നും അ​ർ​ത്ഥം ന​ല്കാം. അ​ന്ന് എ​ന്നും ഓ​ണ​മാ​യി​രു​ന്നു! ഇ​വി​ടെ "മാ​നു​ഷ​രെ​ല്ലാം ഒ​ന്നു​പോ​ലെ'​യാ​യി​രു​ന്നു. ജാ​തി​ക​ൾ ത​മ്മി​ലും ത​ര​ക്കാ​ർ​ത​മ്മി​ലും തി​രി​വു​ക​ൾ ഇ​ല്ലാ​യി​രു​ന്നു. മാ​ന​വി​ക​ത​യു​ടെ മ​ഹ​ത്താ​യ ല​യ​ന​മു​ണ്ടാ​യി​രു​ന്നു സ​മൂ​ഹ​ത്തി​ൽ! എ​ല്ലാ മ​നു​ഷ്യ​ർ​ക്കും ഒ​രേ പാ​ത്ര​ത്തി​ൽ നീ​തി വി​ള​ന്പി​യ വി​രു​ന്നൂ​ട്ടു​കാ​ര​നാ​യ മ​ഹാ​ബ​ലി അ​ങ്ങ​നെ​യു​ള്ള മ​നു​ഷ്യ​വാ​സ​ത്തി​ന്‍റെ മ​ഹാ​സാ​ധ്യ​ത ഇ​ന്നും ഉ​യ​ർ​ത്തു​ന്ന മ​ല​യാ​ണ്മ​യു​ടെ മ​ഹ​ത്താ​യ പു​രാ​വൃ​ത്ത​ചി​ത്ര​മാ​ണ്.

ഓ​ണ​ത്തി​ന്‍റെ മി​ത്തി​ക്ക​ൽ പ്ര​ത​ല​ത്തി​ൽ മ​ല‍​യാ​ളി എ​ന്ന മ​ഹാ​സ്വ​ത്വ​ബോ​ധ​ത്തി​ന്‍റെ ആ​ദി​സ്പ​ന്ദ​നം തു​ടി​ക്കു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ഓ​ണ​സ്മ​ര​ണ​ക​ൾ ഉ​ണ​ർ​ത്തി​ക്കൊ​ണ്ട്, ചി​ങ്ങ​പ്പു​തു​വെ​യി​ൽ തെ​ളി​യു​ന്പോ​ൾ​ത്ത​ന്നെ ലോ​ക​ത്തെ​വി​ടെ​യാ​യാ​ലും മ​ല​യാ​ളി​യു​ടെ പ​രി​സ​രം പൊ​ന്നോ​ണ​ത്തി​ന്‍റെ പ്ര​തീ​ക​ങ്ങ​ൾ​കൊ​ണ്ട് അ​ല​ങ്ക​രി​ക്ക​പ്പെ​ടും!
ഓ​ണ​പ്പൂ​ക്ക​ളം, ഓ​ണ​സ​ദ്യ, ഓ​ണ​ക്ക​ളി​ക​ൾ, എ​ല്ലാം ഏ​തോ അ​നി​ർ​വ​ച​നീ​യ​മാ​യ ഗൃ​ഹാ​തു​ര​ത​യോ​ടെ മ​ല​യാ​ളി പു​ന​ർ​നി​ർ​മി​ക്കും!


ജാ​തി-​മ​ത രാ​ഷ്ട്രീ​യ പ​രി​മി​തി​ക​ൾ​ക്ക​തീ​ത​മാ​യി ഹൃ​ദ​യം​കൊ​ണ്ടൊ​ന്നാ​കാ​നു​ള്ള ഒ​രു ജൈ​വ​ബോ​ധം എ​ല്ലാ ജ​ന​ത​ക​ളു​ടെ​യും​പോ​ലെ മ​ല​യാ​ളി​യു​ടെ സ​മൂ​ഹ​ബോ​ധ​ത്തി​ലും അ​ലി​ഞ്ഞു​ചേ​ർ​ന്നി​ട്ടു​ണ്ട്.


മ​ഹാ​ബ​ലി മ​ഹാ​യോ​ഗി​യാ​യി​രു​ന്നു എ​ന്ന് അ​നു​മാ​നി​ക്കാ​ൻ കാ​ര​ണ​മു​ണ്ട്. തി​രു​വോ​ണ​സ​ദ്യ​യു​ടെ തൂ​ശ​നി​ല​യി​ൽ രു​ചി​ക്കൂ​ട്ടു​ക​ളു​ടെ സം​യോ​ഗ​മു​ണ്ട്. ഓ​ണ​പ്പൂ​ക്ക​ള​ത്തി​ൽ നി​റ​ക്കൂ​ട്ടു​ക​ളു​ടെ യോ​ഗ​മാ​ണ്. ഓ​ണ​ക്ക​ളി​ക്ക​ള​ങ്ങ​ളി​ൽ ക​ളി​ക്കൂ​ട്ടു​കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ്!


മ​ഹാ​ബ​ലി​യു​ടെ കാ​ലം, മ​ല​യാ​ളി​ക്ക് യോ​ഗ​മു​ള്ള കാ​ല​മാ​യി​രു​ന്നു! ഇ​ന്ന് ന​മ്മു​ടെ നാ​ട്ടി​ൽ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും മ​ത​ങ്ങ​ളു​ടെ​യും പൊ​തു​യോ​ഗ​ങ്ങ​ൾ ഉ​ണ്ട്. എ​ന്നാ​ൽ, മ​ന​സു​ക​ളു​ടെ പൊ​തു​യോ​ഗം കു​റ​വാ​ണ്! ഹൃ​ദ​യ​ങ്ങ​ൾ ത​മ്മി​ലും, മ​ത​ങ്ങ​ളു​ം സം​സ്കാ​ര​ങ്ങ​ളും ത​മ്മി​ലും യോ​ഗ​മു​ണ്ടാ​ക​ണം. മാ​ന​വി​ക​ത​യു​ടെ മ​ഹാ​യോ​ഗ​മാ​യി​രു​ന്നു, മാ​വേ​ലി​ക്കാ​ലം.
ഇ​ന്നു കു​ടും​ബ​ങ്ങ​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും പ​ല പ്ര​ശ്ന​ങ്ങ​ളു​ടെ​യും കാ​ര​ണം ഹൃ​ദ​യ​ങ്ങ​ൾ ത​മ്മി​ൽ യോ​ഗ​മി​ല്ലാ​ത്ത​താ​ണ്.

പ​ല കു​ട്ടി​ക​ളും കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നു വേ​റി​ട്ടു​ക​ഴി​ഞ്ഞു. ഹൃ​ദ​യം​കൊ​ണ്ട്, യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​തെ, ലോ​ഡ്ജി​ലൊ​ക്കെ താ​മ​സി​ക്കു​ന്ന​തു​പോ​ലെ​യാ​ണ് പ​ല വീ​ട്ടി​ലേ​യും അ​വ​സ്ഥ! മാ​താ​പി​താ​ക്ക​ളും മ​ക്ക​ളും പ​ല​പ്പോ​ഴും ക​ണ്ടു​മു​ട്ടാ​റി​ല്ല. ക​ണ്ടു​മു​ട്ടി​യാ​ലും മി​ണ്ടാ​ട്ട​മി​ല്ല! മി​ണ്ടി​യാ​ലും ഉ​ള്ളി​ല്ലാ​ത്ത പൊ​ള്ള​വാ​ക്കു​ക​ളു​ടെ ഒ​ച്ച​മാ​ത്രം. മി​ണ്ടു​ന്ന​തു പ​ല​പ്പോ​ഴും സ്വ​ന്തം കാ​ര്യ​ങ്ങ​ൾ മാ​ത്രം നേ​ടാ​നു​ള്ള വാ​ഗ്വാ​ദ​ങ്ങ​ൾ മാ​ത്രം! മാ​താ​പി​താ​ക്ക​ൾ അ​ന്യ​രാ​കു​ന്നു! വീ​ട്ടി​ൽ താ​മ​സി​ക്കു​ന്പോ​ഴും വീ​ട​റി​യാ​ത്ത​വ​രു​മാ​യു​ള്ള യോ​ഗ​മാ​ണ് പ​ല കു​ട്ടി​ക​ൾ​ക്കും പ്ര​ധാ​നം! ചി​ല​ർ​ക്ക് ഡി​ജി​റ്റ​ൽ ലോ​ക​ത്താ​ണ് സ്ഥി​രം യോ​ഗ​ങ്ങ​ൾ!


പ്രി​യ കൂ​ട്ടു​കാ​രേ, ഇ​വി​ടെ​യാ​ണ് മ​ഹാ​ബ​ലി എ​ന്ന മ​ഹാ​യോ​ഗി​യു​ടെ ഓ​ർ​മ്മ​യും ഓ​ണാ​ഘോ​ഷ​ങ്ങ​ളും ന​മ്മു​ടെ ജീ​വി​ത​ത്തി​ന്‍റെ താ​ള​മാ​കു​ന്ന​ത്. മു​റി​ഞ്ഞു​പോ​യ ബ​ന്ധ​ങ്ങ​ളെ വി​ള​ക്കി​ച്ചേ​ർ​ത്ത്, ഓ​ണ​ത്തി​ന്‍റെ ക​ളി​ക്കൂ​ട്ടും നി​റ​ക്കൂ​ട്ടും രു​ചി​ക്കൂ​ട്ടും ന​മ്മെ​ത്ത​ന്നെ പു​തു​ക്കി​പ്പ​ണി​യാ​നു​ള്ള സു​ന്ദ​ര​വേ​ള​ക​ളാ​ക്കി ന​മു​ക്കു മാ​റ്റാം.
ഏ​വ​ർ​ക്കും ഓ​ണാ​ശം​സ​ക​ളോ​ടെ,
സ്വ​ന്തം കൊ​ച്ചേ​ട്ട​ൻ

പ്ര​തി​ഭ​ക​ളു​ടെ പ്ര​ഭ വി​ത​റി ബംഗളൂരു ഡി​സി​എ​ൽ ക​ലോ​ത്സ​വം-"ലി​റ്റി​ൽ ബ്ലൂം​സ് ’ ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ

പു​തി​യ ക​ലാ​പ്ര​തി​ഭ​ക​ളു​ടെ ഉ​ള്ളു​ണ​ർ​ത്തി ഡി​സി​എ​ൽ ബാം​ഗ്ലൂ​രി​ൽ ആ​ര​വ​മാ​യി. ബംഗളൂരുവിലെ ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ പ്ര​ധാ​ന ക്യാ​മ്പ​സി​ൽ സം​ഘ​ടി​പ്പി​ച്ച ക​ലോ​ത്സ​വ​ങ്ങ​ളി​ൽ നി​ര​വ​ധി സ്‌​കൂ​ളു​ക​ളി​ൽ നി​ന്നാ​യി 3,000-ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. 2026 ജൂ​ലൈ 26-നും ​ഓ​ഗ​സ്റ്റ് 16-നും ​ന​ട​ന്ന ര​ണ്ടു​ദി​വ​സ​ത്തെ പ​രി​പാ​ടി, വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലൂ​ടെ ക​ലാ​പ​ര​വും സാ​ഹി​ത്യ​പ​ര​വും സ​ർ​ഗാ​ത്മ​ക​വു​മാ​യ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കാ​ൻ കു​ട്ടി​ക​ൾ​ക്ക് ഉ​ജ്ജ്വ​ല​മാ​യ വേ​ദി​യൊ​രു​ക്കി.

പ്രി​ൻ​സി​പ്പ​ൽ​മാ​ർ, അ​ധ്യാ​പ​ക​ർ, മാ​താ​പി​താ​ക്ക​ൾ എ​ന്നി​വ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് യു​വ​പ്ര​തി​ഭ​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു.​ധ​ർ​മാ​രം കോ​ളേ​ജ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ജോ​യ് പു​തു​ശ്ശേ​രി സി​എം​ഐ ബ്ലൂം​സ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​എ​ൽ ബംഗളൂരു കോ-ഓർഡിനേറ്റർ ഫാ. ​ഡോ. ബാ​ബു പോ​ൾ സി​എം​ഐ, ജെ​റാ​ൾ​ഡ് ബെ​ന്നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന് ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി റെ​ക്ട​റും ചാ​ൻ​സ​ല​റു​മാ​യ റ​വ. ഫാ. ​ഡോ. സാ​ജു ചാ​ക്കാ​ല​ക്ക​ൽ സി​എം​ഐ നേ​തൃ​ത്വം ന​ൽ​കി. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ അ​ദ്ദേ​ഹം വി​ത​ര​ണം ചെ​യ്തു.

ആ​രോ​ഗ്യ​ക​ര​മാ​യ മ​ത്സ​ര​ബോ​ധം, സ​ർ​ഗാ​ത്മ​ക​ത, സൗ​ഹൃ​ദം എ​ന്നി​വ​യു​ടെ മ​നോ​ഹ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലൂ​ടെ, കു​ട്ടി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ ക​ണ്ടെ​ത്താ​നും പ​ര​സ്പ​രം അം​ഗീ​ക​രി​ക്കാ​നും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും സ​ഹ​ക​ര​ണ മ​നോ​ഭാ​വ​ത്തോ​ടെ​യും വ​ള​രാ​നും ഡി​സി​എ​ൽ ലി​റ്റി​ൽ ബ്ലൂം​സ് അ​ർ​ഥ​വ​ത്താ​യ ഒ​രു വേ​ദി​യാ​യി തു​ട​രു​ന്നു.

1980 മു​ത​ൽ ബംഗളൂരു ധ​ർ​മ്മാ​രാം കോ​ളേ​ജി​ന്‍റെ​യും ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ മു​ന്നേ​റു​ന്ന ഡി​സി​എ​ല്ലി​ന്, സി​എം​ഐ സ​ന്യാ​സ സ​ഭ​യു​ടെ പൊ​തു പഠനകേന്ദ്രമായ ധ​ർ​മ്മാ​രാം​കോ​ള​ജി​ലെ വൈ​ദി​ക വി​ദ്യാ​ർ​ഥി​ക​ളാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ല​യ​ങ്ങ​ൾ ആ​വേ​ശ​ത്തോ​ടെ പ​ങ്കെ​ടു​ക്കു​ന്ന ബംഗളൂരു ഡി​സി​എ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​പ്പോ​ൾ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് ധ​ർ​മ്മാ​രാം വി​ദ്യാ​ക്ഷേ​ത്രം പ്രൊ​ഫ​സ​റും കോ​ളേ​ജ് സെ​ക്ഷ​ൻ മാ​സ്റ്റ​റു​മാ​യ ഫാ.​ഡോ.​ബാ​ബു പോ​ൾ ക​ള​ത്തു​പ​റ​മ്പി​ൽ സി​എം​ഐ​യും ബ്ര​ദ​ർ ജെ​റാ​ൾ​ഡ് ബെ​ന്നി, ബ്ര​ദ​ർ തോ​ബി​ത്, ബ്ര​ദ​ർ അ​ജോ ലാ​ൽ, ബ്ര​ദ​ർ ഡെ​ലി​സ് എ​ന്നീ സി​എം​ഐ വൈ​ദി​ക​വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ്.

 

K-Rail Survey

Tags : Deepika DeepikaNewspaper BreakingNews Little boy's letter

Recent News

Corehub Up