x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട​ക​ര എം​ഡി​എം​എ കേ​സ്: പ്ര​തി​ക​ളാ​യ അ​ധ്യാ​പി​ക​മാ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍

വെബ്ഡെസ്ക്
Published: August 21, 2026 05:44 AM IST | Updated: August 21, 2026 05:44 AM IST

ര​​​ണ്ടു അ​​​ധ്യാ​​​പി​​​ക​​​മാ​​​രെ വ​​​ട​​​ക​​​ര എ​​​ന്‍​ഡി​​​പി​​​എ​​​സ് കോ​​​ട​​​തി

വ​​​ട​​​ക​​​ര: വ​​​ട​​​ക​​​ര എം​​​ഡി​​​എം​​​എ കേ​​​സി​​​ല്‍ ജു​​​ഡീഷ​​​ല്‍ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ ക​​​ഴി​​​യു​​​ന്ന ര​​​ണ്ടു അ​​​ധ്യാ​​​പി​​​ക​​​മാ​​​രെ വ​​​ട​​​ക​​​ര എ​​​ന്‍​ഡി​​​പി​​​എ​​​സ് കോ​​​ട​​​തി ര​​​ണ്ടു ദി​​​വ​​​സ​​​ത്തേ​​​ക്കു പോ​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വി​​​ട്ടു. വെ​​​ള്ളി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​നു തി​​​രി​​​കെ കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ഉ​​​ത്ത​​​ര​​​വ്.

മൂ​​​ന്ന്, നാ​​​ല് പ്ര​​​തി​​​ക​​​ളാ​​​യ കൂ​​​രാ​​​ച്ചു​​​ണ്ട് സ്വ​​​ദേ​​​ശി കാ​​​വ്യ, ആ​​​വ​​​ള കു​​​ട്ടോ​​​ത്ത് സ്വ​​​ദേ​​​ശി നീ​​​ഷ്മ എ​​​ന്നി​​​വ​​​രെ​​​യാ​​ണു കൂ​​​ടു​​​ത​​​ല്‍ ചോ​​​ദ്യം ചെ​​​യ്യേ​​​ണ്ട​​തി​​നാ​​യി പൊ​​​ലി​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വി​​​ട്ട​​​ത്. ഇ​​​തി​​​നാ​​​യി പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം കോ​​​ട​​​തി​​​യി​​​ല്‍ അ​​​പേ​​​ക്ഷ ന​​​ല്‍​കി​​​യി​​​രു​​​ന്നു.​ മൂ​​​ന്നു ദി​​​വ​​​സ​​​ത്തേ​​​ക്ക് ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വി​​​ട്ടു​​ന​​​ല്‍​ക​​​ണ​​​മെ​​​ന്നാ​​​ണ് അ​​​പേ​​​ക്ഷ ന​​​ല്‍​കി​​​യ​​​തെ​​​ങ്കി​​​ലും ര​​​ണ്ടു ദി​​​വ​​​സ​​​മാ​​​ണു കോ​​​ട​​​തി അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

കോ​​​ട​​​തി​​​യി​​​ല്‍നി​​​ന്നു പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ പ്ര​​​തി​​​ക​​​ള്‍ ത​​​ങ്ങ​​​ള്‍​ക്ക് യാ​​​തൊ​​​ന്നും പ​​​റ​​​യാ​​​നി​​​ല്ലെ​​​ന്നാ​​​ണ് മാ​​​ധ്യ​​​മ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രോ​​​ടു പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. പേ​​​രാ​​​മ്പ്ര ബി​​​ആ​​​ര്‍​സി​​​യി​​​ലെ അ​​​ധ്യാ​​​പ​​​ക​​​രാ​​​യി​​​രു​​​ന്നു കാ​​​വ്യ​​​യും നീ​​​ഷ്മ​​​യും. ര​​​ണ്ടാം പ്ര​​​തി​​​യാ​​​യ മ​​​രു​​​തോ​​​ങ്ക​​​ര സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​ധ്യാ​​​പി​​​ക കീ​​​ര്‍​ത്ത​​​ന​​​യെ നേ​​​ര​​​ത്തേ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വാ​​​ങ്ങി പോ​​ലീ​​സ് ചോ​​​ദ്യം ചെ​​​യ്തി​​​രു​​​ന്നു.

വ​​​ട​​​ക​​​ര സ്വ​​​ദേ​​​ശി സ​​​ഫ്‌​​​വാ​​​ന്‍, ഇ​​​രി​​​ട്ടി സ്വ​​​ദേ​​​ശി ജി​​​ജി​​​ല്‍ കു​​​ര്യാ​​​ക്കോ​​​സ് എ​​​ന്നി​​​വ​​​രാ​​​ണ് ഒ​​​ന്നും അ​​​ഞ്ചും പ്ര​​​തി​​​ക​​​ള്‍. കേ​​​സി​​​ലെ മു​​​ഖ്യ സൂ​​​ത്ര​​​ധാ​​​ര​​​നാ​​​യ വ​​​യ​​​നാ​​​ട് സ്വ​​​ദേ​​​ശി​​​യെ ക​​​ണ്ടെ​​​ത്താ​​​ന്‍ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല. എം​​​ഡി​​​എം​​​എ വി​​​ല്​​​പ​​​ന​​​യു​​​ടെ സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​നി​​​ല​​​ക്കാ​​​രാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ച്ചു​​​വെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെത്തുട​​​ര്‍​ന്നാ​​​ണ് അ​​​ധ്യാ​​​പി​​​ക​​​മാ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ഇ​​​ട​​​പാ​​​ടു​​​കാ​​​ര്‍ പ​​​ണം അ​​​യ​​​ച്ചി​​​രു​​​ന്ന​​​ത് അ​​​ധ്യാ​​​പി​​​ക​​​മാ​​​രു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്കാ​​​യി​​​രു​​​ന്നു.

Tags : Deepika DeepikaNewspaper BreakingNews Vadakara MDMA case

Recent News

Corehub Up