x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കരുവാറ്റ കൊലപാതകം: കുറ്റപത്രം 30 ദിവസത്തിനകം സമർപ്പിക്കാൻ നീക്കം


Published: August 21, 2026 05:46 AM IST | Updated: August 21, 2026 05:46 AM IST

കരുവാറ്റ കൊലപാതകം

ഹ​രി​പ്പാ​ട്: ക​രു​വാ​റ്റ കൊ​ല​പാ​ത​ക​ക്കേ​സി​ൽ അ​ന്വേ​ഷ​ണം അ​തി​വേ​ഗം പൂ​ർ​ത്തി​യാ​ക്കി 30 ദി​വ​സ​ത്തി​ന​കം ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ബോ​ർ​ഡി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ പോ​ലീ​സ് നീ​ക്കം.
കൗ​മാ​ര​ക്കാ​ർ ഉ​ൾ​പ്പെ​ട്ട ഹീ​ന​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണ​വും വി​ചാ​ര​ണ ന​ട​പ​ടി​ക​ളും വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി.

ഇ​തി​നാ​യി ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കു​ന്ന​വ​രെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ച് ശാ​സ്ത്രീ​യ​മാ​യ തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കും. കേ​സി​ൽ നേ​രി​ട്ടു​ള്ള സാ​ക്ഷി​ക​ളി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ൾ​ക്കും ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ൾ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കാ​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം. കൃ​ത്യം നി​ർ​വ​ഹി​ച്ച രീ​തി​യും സം​ഭ​വ​സ്ഥ​ല​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ളും ഒ​ത്തു​നോ​ക്കി ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ പൂ​ർ​ണ​മാ​യി ശേ​ഖ​രി​ക്കും. പി​ടി​യി​ലാ​യ​വ​ർ​ക്ക് മു​ൻ​പ് മ​റ്റ് ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​ങ്ങ​ളോ കേ​സു​ക​ളോ ഇ​ല്ലെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം വീ​ട്ടി​ൽ​നി​ന്ന് ക​വ​ർ​ന്ന സ്വ​ർ​ണം വി​ൽ​ക്കാ​ൻ സ​ഹാ​യി​ച്ച ഇ​രു​പ​തു​കാ​ര​നെ കേ​സി​ൽ പ്ര​തി​ചേ​ർ​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഉ​ന്ന​ത അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​ത്യേ​ക യോ​ഗ​ത്തി​നു​ശേ​ഷ​മേ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കൂ. ഇ​യാ​ൾ​ക്ക് കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ച് മു​ൻ​കൂ​ട്ടി അ​റി​വു​ണ്ടാ​യി​രു​ന്നോ എ​ന്ന് പോ​ലീ​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.

Tags : Deepika DeepikaNewspaper BreakingNews Karuwatta murder:

Recent News

Corehub Up