x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രസവാവധി: തമിഴ്‌നാട് മാതൃക സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്നു പ്രോ ലൈഫ്

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: August 21, 2026 06:16 AM IST | Updated: August 21, 2026 06:16 AM IST

കൊ​​​ച്ചി: സ​​​ര്‍ക്കാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​രാ​​​യ വ​​​നി​​​ത​​​ക​​​ള്‍ക്ക് മൂ​​​ന്നാ​​​മ​​​ത്തെ കു​​​ഞ്ഞി​​​നും ഒ​​​രു വ​​​ർ​​​ഷം പ്ര​​​സ​​​വാ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ച്ച മു​​​ഖ്യ​​​മ​​​ന്ത്രി സി. ​​​ജോ​​​സ​​​ഫ് വി​​​ജ​​​യ്‌​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ത​​​മി​​​ഴ്‌​​​നാ​​​ട് സ​​​ര്‍ക്കാ​​​രി​​​നെ പ്രോ ​​​ലൈ​​​ഫ് ഗ്ലോ​​​ബ​​​ല്‍ ഫെ​​​ലോ​​​ഷി​​​പ്പ് അ​​​ഭി​​​ന​​​ന്ദി​​​ച്ചു.

ഒ​​​രു വ​​​ര്‍ഷ​​​ത്തെ പ്ര​​​സ​​​വാ​​​വ​​​ധി ന​​​ല്‍കാ​​​നു​​​ള്ള ത​​​മി​​​ഴ്‌​​​നാ​​​ട് സ​​​ര്‍ക്കാ​​​രി​​​ന്‍റെ തീ​​​രു​​​മാ​​​നം രാ​​​ജ്യ​​​ത്തി​​​നു മാ​​​തൃ​​​ക​​​യാ​​​ക്കാ​​​വു​​​ന്ന കു​​​ടും​​​ബ​​​സൗ​​​ഹൃ​​​ദ ന​​​യ​​​മാ​​​ണെ​​​ന്ന് പ്രോ ​​​ലൈ​​​ഫ് ഗ്ലോ​​​ബ​​​ല്‍ ഫെ​​​ലോ​​​ഷി​​​പ്പ് ചെ​​​യ​​​ര്‍മാ​​​ന്‍ സാ​​​ബു ജോ​​​സ് പ​​​റ​​​ഞ്ഞു. മാ​​​തൃ​​​ത്വ​​​ത്തെ പി​​​ന്തു​​​ണ​​​യ്ക്കു​​​ക​​​യും കു​​​ഞ്ഞി​​​ന്‍റെ പ​​​രി​​​ച​​​ര​​​ണ​​​ത്തി​​​ന് അ​​​മ്മ​​​യ്ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ സ​​​മ​​​യം ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന ഈ ​​​മാ​​​തൃ​​​ക കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രും കേ​​​ര​​​ള സ​​​ര്‍ക്കാ​​​ര്‍ ഉ​​​ള്‍പ്പെ​​​ടെ രാ​​​ജ്യ​​​ത്തെ എ​​​ല്ലാ സം​​​സ്ഥാ​​​ന​​​സ​​​ര്‍ക്കാ​​​രു​​​ക​​​ളും സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Tags : Deepika DeepikaNewspaper BreakingNews Maternity leave

Recent News

Corehub Up