x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​വ​ർ​ഗ്രാ​ൻ​ഡെ സ്ഥാ​പ​ക​ൻ ഹു​യി കാ ​യാ​നി​നു ജീ​വ​പ​ര്യ​ന്തം ത​ട​വ് 

വെബ് ഡെസ്‌ക്
Published: August 21, 2026 05:34 AM IST | Updated: August 21, 2026 05:34 AM IST

പ്രതീകാത്മക ചിത്രം

ബെ​യ്ജിം​ഗ്: ചൈ​ന​യി​ലെ റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യു​ടെ ത​ക​ർ​ച്ച​യ്ക്കി​ട​യാ​ക്കി​യ എ​വ​ർ​ഗ്രാ​ൻ​ഡെ ക​ന്പ​നി​യു​ടെ സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ ഹു​യി യാ ​യാ​നി​നു ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ. ഒ​രു കാ​ല​ത്ത് ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ധ​നി​ക​നാ​യി അ​റി​യ​പ്പെ​ട്ടി​രു​ന്ന ഹു​യി കാ ​യാ​നി​ന്‍റെ സ്വ​ത്തു​വ​ക​ക​ൾ മു​ഴു​വ​ൻ ക​ണ്ടു​കെ​ട്ടാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ഇ​യാ​ളു​ടെ മ​ക്ക​ളാ​യ ഷു ​ഷി​ജി​യാ​ൻ, ഷു ​ടെം​ഗെ എ​ന്നി​വ​ർ അ​ട​ക്കം ക​ന്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 56 പേ​ർ​ക്ക് 22 മാ​സം മു​ത​ൽ 18 വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ച്ചു. സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്, ഫ​ണ്ട് ദു​രു​പ​യോ​ഗം, പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് നി​യ​മ​വി​രു​ദ്ധ​മാ​യി നി​ക്ഷേ​പം സ്വീ​ക​രി​ക്ക​ൽ, കൈ​ക്കൂ​ലി തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണു കോ​ട​തി​യി​ൽ തെ​ളി​ഞ്ഞ​ത്.

ഗ്രാ​മീ​ണ പ​ശ്ചാ​ത്ത​ല​ത്തി​ൽ​നി​ന്നു റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സ് രം​ഗ​ത്തെ​ത്തി​യ ഹു​യി 1996ലാ​ണ് എ​വ​ർ​ഗ്രാ​ൻ​ഡെ സ്ഥാ​പി​ച്ച​ത്. അ​തി​വേ​ഗ വ​ള​ർ​ച്ച മൂ​ലം ക​ന്പ​നി ചൈ​ന​യി​ലെ ഏ​റ്റ​വും വ​ലി​യ റി​യ​ൽ എ​സ്റ്റേ​റ്റ് സ്ഥാ​പ​നവും ഹു​യി ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സ​ന്പ​ന്ന​നു​മാ​യി. റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലെ ക​ട​ബാ​ധ്യ​ത നി​യ​ന്ത്രി​ക്കാ​ൻ ചൈ​നീ​സ് ഭ​ര​ണ​കൂ​ടം 2020ൽ ​സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളാ​ണ് എ​വ​ർ​ഗ്രാ​ൻ​ഡെ​യെ ത​ക​ർ​ച്ച​യി​ലേ​ക്കു ന​യി​ച്ച​ത്. വാ​യ്പ​ക​ൾ തി​രി​ച്ച​ട​യ്ക്കാ​ൻ കി​ട്ടി​യ വി​ല​യ്ക്കു ഭൂ​മി വി​റ്റ​ഴി​ക്കാ​ൻ തു​ട​ങ്ങി​യ ക​ന്പ​നി 2021ൽ ​ത​ക​ർ​ന്നു.

പാ​ർ​പ്പി​ട സ​മു​ച്ച​യ പ​ദ്ധ​തി​ക​ളു​ടെ പേ​രി​ൽ ക​ന്പ​നി ജ​ന​ങ്ങ​ളി​ൽ​നി​ന്നു മു​ൻ​കൂ​റാ​യി ഫ​ണ്ട് സ​മാ​ഹ​രി​ച്ചെ​ന്നും ഫ​ണ്ട് പു​തി​യ പ​ദ്ധ​തി​ക​ൾ​ക്കാ​യി വ​ക​മാ​റ്റി​യ​തോ​ടെ പ്രോ​ജ​ക്റ്റു​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. 2016 നും 2021 ​നും ഇ​ട​യി​ൽ ക​മ്പ​നി ത​ങ്ങ​ളു​ടെ വ​രു​മാ​ന​ത്തി​ലും ആ​സ്തി​യി​ലും ഏ​ക​ദേ​ശം 8000 കോ​ടി ഡോ​ള​റി​ന്‍റെ ക​ള്ള​ക്ക​ണ​ക്ക് ഉ​ണ്ടാ​ക്കി​യ​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. 99 ശ​ത​മാ​നം മൂ​ല്യം ഇ​ടി​ഞ്ഞ എ​വ​ർ​ഗ്രാ​ൻ​ഡെ ഓ​ഹ​രി 2025ൽ ​ഹോം​ഗോം​ഗ് വി​പ​ണി​യി​ൽ​നി​ന്നു നീ​ക്കം ചെ​യ്തു. എ​വ​ർ​ഗ്രാ​ൻ​ഡെ​യു​ടെ ത​ക​ർ​ച്ച ചൈ​നീ​സ് റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ വ​ലി​യ മാ​ന്ദ്യ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു.

Tags : Evergrande Hui Ka Yan Sentenced Life Imprisonment Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up