ആംസ്റ്റര്‍ഡാം: വനിതാ ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യന്‍ ടീം രണ്ടാം റൗണ്ടിലേക്കു മുന്നേറി. പൂള് ഡിയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടുമായി 0-0 സമനില പാലിച്ചാണ് ഇന്ത്യന്‍ മുന്നേറ്റം. പൂളില്‍ മൂന്നു മത്സരങ്ങളില്‍നിന്ന് അഞ്ചു പോയിന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്തു. ഏഴു പോയിന്റുള്ള ചൈനയാണ് ഒന്നാമത്. പൂളില്‍നിന്ന് ഒന്നും രണ്ടും സ്ഥാനക്കാരാണ് രണ്ടാം റൗണ്ടില്‍ പ്രവേശിക്കുക.
രണ്ടാം റൗണ്ടില്‍ പൂള് ഇയില്‍ നെതര്‍ലന്‍ഡ്സ്, ചൈന, ഓസ്ട്രേലിയ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ. ചൈനയുമായി 2-2 സമനില പാലിച്ചതിന്റെ ഒരു പോയിന്റും ഇന്ത്യക്കു സ്വന്തമായുണ്ട്.
പുരുഷ വിഭാഗത്തിലും ഇന്ത്യ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്.
Tags : Deepika DeepikaNewspaper BreakingNews India ahead