x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ഗ്നാ​ന​ന്ദ ഗ്രാ​ന്‍​ഡ് ചെ​സ് ഫൈ​ന​ലി​ല്‍

വെബ്ഡെസ്ക്
Published: August 21, 2026 02:59 AM IST | Updated: August 21, 2026 02:59 AM IST

പ്ര​ഗ്നാ​ന​ന്ദ

സെ​ന്‍റ് ലൂ​യി​സ് (യു​എ​സ്എ): സി​ന്‍​ക്വി​ഫീ​ല്‍​ഡ് ക​പ്പ് ചെ​സ് ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ഇ​ന്ത്യ​യു​ടെ ആ​ര്‍. പ്ര​ഗ്നാ​ന​ന്ദ ര​ണ്ടാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്തു. ടൈ​ബ്രേ​ക്ക​ര്‍ റൗ​ണ്ടി​ല്‍ വെ​സ്ലി സോ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണി​ത്. ടൂ​ര്‍​ണ​മെ​ന്‍റി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ പ്ര​ഗ്നാ​ന​ന്ദ നെ​ത​ര്‍​ല​ന്‍​ഡ്‌​സി​ന്‍റെ അ​നീ​ഷ് ഗി​രി​യെ കീ​ഴ​ട​ക്കി. അ​തോ​ടെ ഇ​ന്ത്യ​ന്‍ താ​രം പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ അ​മേ​രി​ക്ക​യു​ടെ വെ​സ്ലി സോ​യ്ക്ക് ഒ​പ്പ​മെ​ത്തി.

ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​തോ​ടെ പ്ര​ഗ്നാ​ന​ന്ദ ഗ്രാ​ന്‍​ഡ് ചെ​സ് ടൂ​ര്‍ ഫൈ​ന​ല്‍​സി​നു യോ​ഗ്യ​ത സ്വ​ന്ത​മാ​ക്കി. ജ​ര്‍​മ​നി​യു​ടെ വി​ന്‍​സെ​ന്‍റ് കീ​മ​റാ​ണ് ഗ്രാ​ന്‍​ഡ് ഫൈ​ന​ല്‍​സ് സെ​മി​യി​ല്‍ പ്ര​ഗ്നാ​ന​ന്ദ​യു​ടെ എ​തി​രാ​ളി. മ​റ്റൊ​രൊ സെ​മിയി​ല്‍ അ​മേ​രി​ക്ക​ന്‍ താ​ര​ങ്ങ​ളാ​യ ഫാ​ബി​യാ​നൊ ക​രു​വാ​ന​യും വെ​സ്ലി സൊ​യും ഏ​റ്റു​മു​ട്ടും. 27നാ​ണ് ഫൈ​ന​ല്‍.

Tags : Deepika DeepikaNewspaper BreakingNews Praggnanandhaa chess final

Recent News

Corehub Up