ഫാ. വില്‍സണ്‍ പുതുശേരി എസ്ജെ
കോഴിക്കോട്: പൂക്കളുടെ ചിത്രങ്ങളുള്ള സ്റ്റാന്പുകളിൽ പൂക്കളം തീർത്ത് വൈദികൻ. കോഴിക്കോട് മലാപ്പറമ്പിലെ ഈശോ സഭാ പ്രൊവിഷ്യല്‍ ഹൗസിലാണ് ഫാ. വില്‍സണ്‍ പുതുശേരി എസ്ജെ വ്യത്യസ്തമായ പൂക്കളം തീർത്തിരിക്കുന്നത്.
നൂറുരാജ്യങ്ങളിലെ ആയിരം സ്റ്റാന്പുകൾ ഉപയോഗിച്ചാണ് ഒന്നര മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയുമുള്ള പൂക്കളം നിര്‍മിച്ചത്. ജെസ്യൂട്ട് പ്രൊവിഷ്യന്‍ ഹൗസിലെ ക്രൈസ്റ്റ് ഹാള്‍ അഡ്മിനിസ്ട്രേറ്ററാണ് ഫാ. വില്‍സണ്‍. നാലുദിവസമെടുത്താണ് അദ്ദേഹം ഈ വര്‍ണാഭമായ പൂക്കളം തീര്‍ത്തിരിക്കുന്നത്.
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ പിതാവ് സമ്മാനമായി നല്കിയ മാര്‍ത്തോമ്മാ കുരിശിന്റെ ചിത്രമുള്ള സ്റ്റാന്പാണ് അദ്ദേഹത്തെ സ്റ്റാന്പ് ശേഖരത്തിലേക്ക് അടുപ്പിച്ചത്. സ്റ്റാന്പ് ശേഖരണം 55 വര്‍ഷത്തേക്ക് അടുക്കുമ്പോള്‍ വളരെ ബൃഹത്തായ സ്റ്റാന്പ് ശേഖരത്തിന്റെ ഉടമയാണ് ഫാ.വില്‍സൺ.
എറണാകുളം വാരാപ്പുഴ സ്വദേശിയായ ഫാ. വില്‍സണിന്റെ സഹോദരങ്ങളായ ഫാ. ജോണ്സണ് പുതുശേരി, പോള്‍സണ്‍, തോംസണ്‍ എന്നിവരും സ്റ്റാന്പുകൾ ശേഖരിക്കുന്നുണ്ടായിരുന്നു. മൂവരും വര്‍ഷങ്ങളോളം ശേഖരിച്ച സ്റ്റാന്പുകളെല്ലാം ഇപ്പോള്‍ ഫാ. വില്‍സണ്‍ കൈമാറിയിരിക്കുകയാണ്.
Tags : Deepika DeepikaNewspaper BreakingNews A flower field among the stamps