ബാഡ്മിന്റൺ താരം പി.വി. സിന്ധു
ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വനിതാ സിംഗിൾസ് പ്രീക്വാർട്ടറിൽ ഇന്ത്യയുടെ പി.വി. സിന്ധു പുറത്തായി. ചൈനയുടെ വാംഗ് ഷീയിയോട് പരാജയപ്പെട്ടാണ് രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ സിന്ധു ടൂർണമെന്റിൽ നിന്ന് പുറത്തായത്.
പോരാട്ടവീര്യം പുറത്തെടുത്ത മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇന്ത്യൻ താരത്തിന്റെ തോൽവി. ആദ്യ സെറ്റിൽ കടുത്ത വെല്ലുവിളി ഉയർത്തിയെങ്കിലും ചൈനീസ് താരം സെറ്റ് സ്വന്തമാക്കുകയായിരുന്നു. രണ്ടാം സെറ്റിലും വാംഗ് ഷീയിയുടെ ആക്രമണോത്സുകമായ കളിക്ക് മുന്നിൽ സിന്ധുവിന് തിരിച്ചുവരാനായില്ല.
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മുൻ ചാമ്പ്യൻ കൂടിയായ സിന്ധുവിന്റെ പുറത്താകൽ ഇന്ത്യക്ക് വലിയ തിരിച്ചടിയായി. ടൂർണമെന്റിൽ മെഡൽ പ്രതീക്ഷിച്ചിരുന്ന പ്രധാന താരങ്ങളിൽ ഒരാളായിരുന്നു പി.വി. സിന്ധു.
Tags : PVSindhu Sports SportsNews Badminton