x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​മ​ക്ഷേ​ത്ര പ്ര​സാ​ദം' എ​ന്ന് വ്യാ​ജ​പ്ര​ച​ര​ണം ന​ട​ത്തി സാ​ധാ​ര​ണ മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ വി​റ്റു: ആ​മ​സോ​ണി​ന് ഒ​രു ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി സി​സി​പി​എ 

ഓൺലൈൻ ഡെസ്ക്
Published: August 20, 2026 11:06 PM IST | Updated: August 20, 2026 11:06 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: സാ​ധാ​ര​ണ മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ "ശ്രീ ​രാ​മ​മ​ന്ദി​ർ അ​യോ​ധ്യ പ്ര​സാ​ദം" എ​ന്ന പേ​രി​ൽ വ്യാ​ജ​മാ​യി പ്ര​ച​രി​പ്പി​ച്ച് വി​ൽ​പ​ന ന​ട​ത്തി​യ​തി​ന് ഇ-​കൊ​മേ​ഴ്സ് ഭീ​മ​നാ​യ ആ​മ​സോ​ണി​ന് ഒ​രു ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി സെ​ൻ​ട്ര​ൽ ക​ൺ​സ്യൂ​മ​ർ പ്രൊ​ട്ട​ക്ഷ​ൻ അ​തോ​റി​റ്റി. രാ​മ​ക്ഷേ​ത്ര ട്ര​സ്റ്റി​ന്‍റെ യാ​തൊ​രു​വി​ധ അ​നു​മ​തി​യും ഇ​ല്ലാ​തെ​യാ​ണ് ആ​മ​സോ​ൺ പ്ലാ​റ്റ്‌​ഫോം വ​ഴി ഇ​ത്ത​രം ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ച്ച​തെ​ന്ന് ര​ണ്ടു​പേ​ര​ട​ങ്ങു​ന്ന സി​സി​പി​എ ബെ​ഞ്ച് ക​ണ്ടെ​ത്തി. 2020-ലെ ​ഇ-​കൊ​മേ​ഴ്സ് ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി 2026 ഓ​ഗ​സ്റ്റ് നാ​ലി​നാ​ണ് അ​തോ​റി​റ്റി ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഓ​ൾ ഇ​ന്ത്യ ട്രേ​ഡേ​ഴ്സ് 2024 ജ​നു​വ​രി 19-ന് ​ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​ന​ട​പ​ടി. പ​രി​ശോ​ധ​ന​യി​ൽ 25,26,309 രൂ​പ​യു​ടെ വി​ൽ​പ​ന ന​ട​ക്കു​ക​യും, ഇ​തി​ൽ നി​ന്ന് ആ​മ​സോ​ണി​ന് സ​ർ​വീ​സ് ഫീ​സാ​യി 15,165.90 രൂ​പ ല​ഭി​ക്കു​ക​യും ചെ​യ്ത​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞു. ആ​മ​സോ​ൺ വെ​റു​മൊ​രു മ​ധ്യ​വ​ർ​ത്തി മാ​ത്ര​മാ​ണെ​ന്ന അ​വ​രു​ടെ വാ​ദം ത​ള്ളി​ക്ക​ള​ഞ്ഞ അ​തോ​റി​റ്റി, ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​കാ​ര​ങ്ങ​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന ഇ​ത്ത​രം ന​ട​പ​ടി​ക​ൾ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി. 

തു​ട​ർ​ന്ന്, തി​രു​പ്പ​തി തി​രു​മ​ല, കാ​ശി വി​ശ്വ​നാ​ഥ്, വൈ​ഷ്ണോ ദേ​വി തു​ട​ങ്ങി രാ​ജ്യ​ത്തെ പ​ത്ത് പ്ര​ധാ​ന തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​സാ​ദ​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തി​ന് അ​താ​ത് ട്ര​സ്റ്റു​ക​ളു​ടെ കൃ​ത്യ​മാ​യ അ​നു​മ​തി​പ​ത്രം നി​ർ​ബ​ന്ധ​മാ​ക്കാ​ൻ സി​സി​പി​എ ആ​മ​സോ​ണി​ന് നി​ർ​ദേ​ശം ന​ൽ​കി.  

Tags : Amazon CCPA LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up