x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെ​പി​എ​സ്‌​സി, ജെ​എ​സ്എ​സ്‌​സി പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി​യ ജാ​ർ​ഖ​ണ്ഡ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ന് ഹൈ​ക്കോ​ട​തി സ്റ്റേ 

ഓൺലൈൻ ഡെസ്ക്
Published: August 20, 2026 05:20 PM IST | Updated: August 20, 2026 05:20 PM IST

പ്രതീകാത്മക ചിത്രം

റാ​ഞ്ചി: വി​വി​ധ മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ൽ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ചു​ള്ള സി​ഐ​ഡി, എ​സ്ഐ​ടി അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 22 റി​ക്രൂ​ട്ട്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കാ​നു​ള്ള ജാ​ർ​ഖ​ണ്ഡ് സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​ന് ഹൈ​ക്കോ​ട​തി​യു​ടെ സ്റ്റേ. ​പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി​യ ന​ട​പ​ടി​ക്കെ​തി​രെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ന​ൽ​കി​യ ഹ​ർ​ജി​ക​ളി​ലാ​ണ് വ്യാ​ഴാ​ഴ്ച കോ​ട​തി​യു​ടെ സു​പ്ര​ധാ​ന ഉ​ത്ത​ര​വ്. 

പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് 25 ദി​വ​സം നീ​ണ്ടു​നി​ന്ന വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തി​ന് ശേ​ഷ​മാ​യി​രു​ന്നു പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.  ഡ്ര​ഗ് ഇ​ൻ​സ്പെ​ക്ട​ർ, അ​സി​സ്റ്റ​ന്‍റ്  പ്രൊ​ഫ​സ​ർ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ, ഡെ​ന്‍റ​ൽ ഡോ​ക്ട​ർ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ, സി​വി​ൽ ജ​ഡ്ജ്, അ​ഡി​ഷ​ണ​ൽ പ​ബ്ലി​ക് പ്രൊ​സി​ക്യൂ​ട്ട​ർ, ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ, പോ​ളി​ടെ​ക്നി​ക് ല​ക്ച​റ​ർ, സീ​നി​യ​ർ സ​യ​ന്‍റി​ഫി​ക് ഓ​ഫീ​സ​ർ തു​ട​ങ്ങി​യ ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള പ​രീ​ക്ഷ​ക​ളാ​ണ് സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി​യി​രു​ന്ന​ത്.

ജെ​പി​എ​സ്‌​സി , ജെ​എ​സ്എ​സ്‌​സി പ​രീ​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ൽ പ​രി​ഷ്കാ​ര​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ന്ന​തി​നാ​യി ഒ​രു സ​മി​തി രൂ​പീ​ക​രി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 11-13 തീ​യ​തി​ക​ളി​ലെ ജെ​പി​എ​സ്‌​സി കം​ബൈ​ൻ​ഡ് സി​വി​ൽ സ​ർ​വീ​സ​സ്, ജെ​എ​സ്എ​സ്‌​സി-​സി​ജി​എ​ൽ ,ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ എ​ന്നീ പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ച്ച അ​വ​ധേ​ഷ് കു​മാ​ർ, ദീ​പ്മാ​ല, സോ​നം കു​മാ​രി, സൗ​ര​ഭ് സിം​ഗ് തു​ട​ങ്ങി​യ​വ​രാ​ണ് പ​രീ​ക്ഷ റ​ദ്ദാ​കി​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ച്ച നാ​ല് ഹ​ർ​ജി​ക്കാ​ർ. 

ത​ങ്ങ​ളു​ടെ ഭാ​ഗം കേ​ൾ​ക്കാ​തെ​യാ​ണ് സ​ർ​ക്കാ​ർ ഏ​ക​പ​ക്ഷീ​യ​മാ​യി പ​രീ​ക്ഷ​ക​ളും നി​യ​മ​ന​ങ്ങ​ളും റ​ദ്ദാ​ക്കി​യ​തെ​ന്നാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ വാ​ദം. ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച നി​ര​വ​ധി​യാ​ളു​ക​ളു​ടെ ഭാ​വി ഇ​തോ​ടെ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. കു​റ്റ​ക്കാ​രാ​യ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്കെ​തി​രെ മാ​ത്രം ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ന് പ​ക​രം മു​ഴു​വ​ൻ ആ​ളു​ക​ളെ​യും പു​റ​ത്താ​ക്കു​ന്ന​ത് നീ​തി​കേ​ടാ​ണെ​ന്നാ​ണ് ഇ​വ​രു​ടെ പ​ക്ഷം.

നി​യ​മാ​നു​സൃ​ത​മാ​യി പ​രീ​ക്ഷ​യെ​ഴു​തി മെ​റി​റ്റ് ലി​സ്റ്റി​ൽ ഇ​ടം​നേ​ടി​യാ​ണ് ജോ​ലി നേ​ടി​യ​തെ​ന്നും, മു​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​ക​ൾ പാ​ലി​ച്ചാ​ണ് ജെ​എ​സ്എ​സ്‌​സി-​സി​ജി​എ​ൽ പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ച​തെ​ന്നും അ​തി​നാ​ൽ പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ഹ​ർ​ജി​ക്കാ​ർ ആ​രോ​പി​ക്കു​ന്നു.

Tags : Jharkhand HighCourt LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up