x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രെ പോ​രാ​ടി​യ​ത് ഡി​വൈ​എ​ഫ്ഐ; ഒ​റ്റ​പ്പെ​ട്ട തെ​റ്റു​ക​ളു​ടെ പേ​രി​ൽ സം​ഘ​ട​ന​യെ അ​ധി​ക്ഷേ​പി​ക്ക​രു​തെ​ന്ന് വി.​കെ. സ​നോ​ജ് 

ഓൺലൈൻ ഡെസ്ക്
Published: August 20, 2026 09:21 PM IST | Updated: August 20, 2026 09:21 PM IST

വി.കെ. സനോജ്

തൃ​ശൂ​ർ: ല​ഹ​രി​ക്കെ​തി​രെ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത് ഡി​വൈ​എ​ഫ്ഐ​യാ​ണെ​ന്നും, ഏ​തെ​ങ്കി​ലും ഒ​രു അം​ഗം ചെ​യ്യു​ന്ന തെ​റ്റ് ചൂ​ണ്ടി​ക്കാ​ണി​ച്ച് അ​താ​ണ് സം​ഘ​ട​ന​യെ​ന്ന് വി​ല​യി​രു​ത്ത​രു​തെ​ന്നും സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ. സ​നോ​ജ്. തൃ​ശൂ​രി​ൽ ആ​രം​ഭി​ച്ച ഡി​വൈ​എ​ഫ്ഐ പ​തി​നാ​റാ​മ​ത് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മ്പോ​ഴാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

രാ​ജ്യ​ത്തെ യു​വ​ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന ക​ടു​ത്ത തൊ​ഴി​ൽ സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കെ​തി​രെ​യും കോ​ർ​പ്പ​റേ​റ്റ് ചൂ​ഷ​ണ​ങ്ങ​ൾ​ക്കെ​തി​രെ​യും ശ​ക്ത​മാ​യ പ്ര​തി​രോ​ധം ഉ​യ​ർ​ത്താ​ൻ ഡി​വൈ​എ​ഫ്ഐ മു​ന്നി​ട്ടി​റ​ങ്ങും. ജോ​ലി​സ​മ​യം ക​ഴി​ഞ്ഞാ​ലും ഔ​ദ്യോ​ഗി​ക കാ​ര്യ​ങ്ങ​ളി​ൽ നി​ന്ന് വി​ടു​ത​ൽ നേ​ടാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ‘റൈ​റ്റ് ടു ​ഡി​സ്ക​ണ​ക്റ്റ്’ എ​ന്ന ആ​ശ​യം മു​ൻ​നി​ർ​ത്തി സം​ഘ​ട​ന രം​ഗ​ത്തെ​ത്തു​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു. ല​ഹ​രി ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൗ​ര​വ​മാ​യ ച​ർ​ച്ച​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ ഉ​ണ്ടാ​കു​മെ​ന്നും ജ​നാ​ധി​പ​ത്യ​പ​ര​മാ​യ സ​മീ​പ​ന​ത്തോ​ടെ​യാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

തൃ​ശ്ശൂ​ർ റീ​ജ​ണ​ൽ തി​യേ​റ്റ​റി​ൽ ആ​രം​ഭി​ച്ച പ്ര​തി​നി​ധി സ​മ്മേ​ള​നം പ്ര​ശ​സ്ത ന​ട​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ പ്ര​കാ​ശ് രാ​ജാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. രാ​ജ്യ​ത്തെ യു​വ​ജ​ന​ങ്ങ​ൾ ഒ​ന്നി​ച്ച​ണി​നി​ര​ന്നാ​ൽ ഫാ​സി​സ്റ്റ് ഭ​ര​ണാ​ധി​കാ​രി​ക​ളെ താ​ഴെ​യി​റ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സാം​സ്കാ​രി​ക രം​ഗ​ത്ത് വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​ക്കി​യ യു​വ​ധാ​ര സാ​ഹി​ത്യോ​ത്സ​വം ഡി​വൈ​എ​ഫ്ഐ​ക്ക് ഏ​റെ അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മാ​ണെ​ന്നും നേ​താ​ക്ക​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up