x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹാരിയും മെഗനും ബ്രിട്ടനിലേക്കു മടങ്ങുന്നു

വെബ് ഡെസ്ക്
Published: August 20, 2026 06:00 PM IST | Updated: August 20, 2026 06:00 PM IST

ഹാരിയും മെഗനും (ഫയൽ ചിത്രം).

 ലണ്ടൻ: ബ്രിട്ടനിലെ രാജകുമാരനായ ഹാരിയും ഭാര്യ മെഗനും ബ്രിട്ടനിലേക്കു താമസം മാറ്റുമെന്ന് റിപ്പോർട്ട്. അഞ്ചു വർഷം മുന്പ് ഇരുവരും രാജകീയ ഉത്തരവാദികൾ ഉപേക്ഷിച്ച് അമേരിക്കയിൽ താമസം ആരംഭിച്ചതാണ്. ബ്രിട്ടനിലേക്കുള്ള മടങ്ങിവരവ് ഈ മാസം തന്നെ ഉണ്ടാകും.

ബ്രിട്ടീഷ് രാജകുടുംബവുമായി തെറ്റിപ്പിരിഞ്ഞാണ് ദന്പതികൾ അമേരിക്കയ്ക്കു പോയത്. ഇരുവരും രാജകുടുംബത്തെ കൂടെക്കൂടെ വിമർശിക്കാറുണ്ടായിരുന്നു. രാജകുടുംബത്തിൽനിന്നും കിരീടാവകാശിയായ രാജകുമാരൻ വില്യമിൽനിന്നും നേരിട്ട അവഗണനകൾ ഹാരി പുസ്തകത്തിൽ പ്രസിദ്ധീകരിച്ചതു വലിയ വിവാദമായിരുന്നു.

ഹാരിയുടെയും മെഗന്‍റെയും മടക്കം ബ്രിട്ടനിലെ രാജാവ് ചാൾസ് സ്വാഗതം ചെയ്തു.

അതേസമയം ഹാരിയും മെഗനും ബ്രിട്ടനിൽ തിരിച്ചെത്തിയാലും രാജകീയ വസതികളിൽ താമസിക്കുകയോ രാജകീയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുകയോ ചെയ്യില്ല.

ഹാരിയും പാതി ആഫ്രിക്കൻ വംശജയായ മെഗൻ മാർക്കിളും തമ്മിലുള്ള വിവാഹം 2020 മാർച്ചിലായിരുന്നു. ഏഴും അഞ്ചും വയസ് പ്രായമുള്ള രണ്ട് കുട്ടികളുണ്ട്.

Tags : Prince Harry Megha British Royal Family

Recent News

Corehub Up