x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ർ​മ​നി​യി​ല്‍ ആ​ഞ്ഞ​ടി​ച്ച് കൊ​ടു​ങ്കാ​റ്റ്; വ്യാ​പ​ക നാ​ശ​ന​ഷ്ടം, ഒ​രാ​ൾ മ​രി​ച്ചു

വെബ് ഡെസ്‌ക്
Published: August 20, 2026 05:00 PM IST | Updated: August 20, 2026 05:12 PM IST

പ്രതീകാത്മക ചിത്രം

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ കൊ​ടു​ങ്കാ​റ്റി​ലും മ​ഴ​യി​ലും ക​ന​ത്ത നാ​ശ​ന​ഷ്ടം. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ ഉ​ണ്ടാ​യ പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ ഒ​രു സ്ത്രീ ​മ​രി​ക്കു​ക​യും നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തു.

പ​ടി​ഞ്ഞാ​റ​ൻ, മ​ധ്യ ജ​ർ​മ​നി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കാ​റ്റ് ക​ന​ത്ത നാ​ശം വി​ത​ച്ച​ത്. പ​ടി​ഞ്ഞാ​റ​ൻ ജ​ർ​മ​ൻ സം​സ്ഥാ​ന​മാ​യ റൈ​ൻ​ലാ​ൻ​ഡ്-​പാ​ല​റ്റി​നേ​റ്റി​ലെ വാ​ൾ​ഡോ​ർ​ഫി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

സു​ഹൃ​ത്തി​നൊ​പ്പം ന​ട​ക്കാ​നി​റ​ങ്ങി​യ 58 വ​യ​സ്സു​കാ​രി പെ​ട്ടെ​ന്നു​ണ്ടാ​യ കാ​റ്റി​ൽ നി​ന്ന് ര​ക്ഷ​നേ​ടാ​ൻ സ​മീ​പ​ത്തെ താ​ൽ​ക്കാ​ലി​ക ഷെ​ൽ​ട്ട​റി​ലേ​ക്ക് മാ​റി​യെ​ങ്കി​ലും, മു​ക​ളി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ഴു​ക​യാ​യി​രു​ന്നു. ഇ​വ​ർ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​തേ​സ​മ​യം പ​ല​യി​ട​ങ്ങ​ളി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ബ​വേ​റി​യ​യി​ലെ ക്രോ​ണാ​ഹി​ൽ ന​ട​ന്ന ഒ​രു പ്രാ​ദേ​ശി​ക ഉ​ത്സ​വ ന​ഗ​രി​യി​ൽ കാ​റ്റ് ആ​ഞ്ഞ​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു.

ഏ​ക​ദേ​ശം 3,500 പേ​രെ ഔ​ട്ട്‌​ഡോ​ർ വേ​ദി​യി​ൽ നി​ന്നും സു​ര​ക്ഷി​ത​മാ​യി ബി​യ​ർ ഹാ​ളു​ക​ളി​ലേ​ക്ക് മാ​റ്റി. ഹെ​സ്സ​നി​ലെ വെ​റ്റ്‌​സ്‌​ലാ​ർ മേ​ഖ​ല​യി​ൽ മാ​ത്രം അ​റു​പ​തോ​ളം വീ​ടു​ക​ൾ​ക്ക് ചു​ഴ​ലി​ക്കാ​റ്റി​ൽ ഭാ​ഗി​ക​മാ​യി കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​താ​യി ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു.

തു​രി​ങ്ങ​ൻ, ബ്രാ​ൻ​ഡ​ൻ​ബു​ർ​ഗ് എ​ന്നി​വി​ട​ങ്ങ​ളി​ൽ കൊ​ടു​ങ്കാ​റ്റി​ൽ മ​ര​ങ്ങ​ൾ വീ​ണും ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടും വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മോ​ശം കാ​ലാ​വ​സ്ഥ തു​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജ​ർ​മ​നി​യി​ലെ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Tags : Storm Hits Germany Damage Death

Recent News

Corehub Up