x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാം ​എ​വി​ടെ വേ​ണ​മെ​ന്ന് ത​മി​ഴ്നാ​ട് തീ​രു​മാ​നി​ക്ക​ട്ടെ; മു​ല്ല​പ്പെ​രി​യാ​റി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി വി.​ഡി.​സ​തീ​ശ​ൻ

നാഷണൽ ഡെസ്ക്
Published: August 20, 2026 02:42 PM IST | Updated: August 20, 2026 02:43 PM IST

വി.​ഡി. സ​തീ​ശ​നും പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യും ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി സി ​ജോ​സ​ഫ് വി​ജ​യ്യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു.

ചെ​ന്നൈ: മു​ല്ല​പ്പെ​രി​യാ​റി​ൽ പു​തി​യ ഡാം ​നി​ർ​മി​ക്ക​ണ​മെ​ന്ന കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം ദ​ക്ഷി​ണ മേ​ഖ​ലാ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ശ​ക്ത​മാ​യി ഉ​ന്ന​യി​ച്ച് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചെ​ന്നൈ​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് കേ​ര​ളം പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ച്ച​ത്.

പു​തി​യ ഡാം ​നി​ർ​മി​ക്കു​ന്ന​തി​നു​ള്ള മു​ഴു​വ​ൻ ചെ​ല​വും കേ​ര​ളം വ​ഹി​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ഡാം ​എ​വി​ടെ നി​ർ​മി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള പൂ​ർ​ണ അ​ധി​കാ​രം ത​മി​ഴ്നാ​ടി​ന് ന​ൽ​കാ​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. പു​തി​യ ഡാ​മി​ൽ​നി​ന്നു​ള്ള വെ​ള്ളം പൂ​ർ​ണ​മാ​യും ത​മി​ഴ്നാ​ടി​ന് ത​ന്നെ ന​ൽ​കാ​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി.

ത​മി​ഴ്നാ​ടി​ന് വെ​ള്ളം, കേ​ര​ള​ത്തി​ന് സു​ര​ക്ഷ എ​ന്ന നി​ല​പാ​ടി​ലാ​ണ് നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ച്ച​ത്. യോ​ഗ​ത്തി​ൽ മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും പ​ങ്കെ​ടു​ത്തു. മു​ല്ല​പ്പെ​രി​യാ​റി​ലെ നി​ല​വി​ലെ അ​ണ​ക്കെ​ട്ടി​ന് പ​ക​രം പു​തി​യ ഡാം ​നി​ർ​മി​ക്കു​ന്ന​തി​ലൂ​ടെ ത​മി​ഴ്നാ​ടി​ന്‍റെ ജ​ലാ​വ​കാ​ശം സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം കേ​ര​ള​ത്തി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് കേ​ര​ളം വ്യ​ക്ത​മാ​ക്കി.

Tags : V.D. Satheesan Mullaperiyar Dam Council Meeting Vijay Tamilnadu

Recent News

Corehub Up