x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​റി​യ​ൻ ഉ​പ​ദ്വീ​പ് സ​മാ​ധാ​ന​ത്തി​ലേ​ക്ക്? കിം ​ജോം​ഗ് ഉ​ൻ-​ട്രം​പ് കൂ​ടി​ക്കാ​ഴ്ച​യ്ക്കു നീക്കം

വെബ് ഡെസ്ക്
Published: August 20, 2026 01:53 PM IST | Updated: August 20, 2026 01:53 PM IST

കിം ജോംഗ് ഉൻ, ഡോണൾഡ് ട്രംപ്

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും ഉ​ത്ത​ര കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കിം ​ജോം​ഗ് ഉ​ന്നും ത​മ്മി​ൽ വീ​ണ്ടും കൂ​ടി​ക്കാ​ഴ്ച​യ്ക്കു സാ​ധ്യ​ത തെ​ളി​യു​ന്നു. ഉ​ത്ത​ര കൊ​റി​യ​യു​മാ​യു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ​ദി​വ​സം ദ​ക്ഷി​ണ കൊ​റി​യ​യു​മാ​യി ചേ​ർ​ന്നു ന​ട​ത്താ​റു​ള്ള സം​യു​ക്ത സൈ​നി​ക പ​രി​ശീ​ല​ന​ത്തി​ന്‍റെ ദൈ​ർ​ഘ്യം ട്രം​പ് വെ​ട്ടി​ച്ചു​രു​ക്കി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ഇ​രു​നേ​താ​ക്ക​ളും ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ളെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്ന​ത്.

ഉ​ത്ത​ര കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി​യു​മാ​യി ത​നി​ക്കു ന​ല്ല വ്യ​ക്തി​ബ​ന്ധ​മാ​ണു​ള്ള​തെ​ന്നും ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ കിം ​ജോം​ഗ് ഉ​ന്നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്നും ക​ഴി​ഞ്ഞ​ദി​വ​സം ട്രം​പ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞി​രു​ന്നു. സം​ഭാ​ഷ​ണ​ത്തി​നാ​യു​ള്ള ത​ന്‍റെ അ​ഭ്യ​ർ​ഥ​ന​യോ​ടു കിം ​അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ച​താ​യും ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു.
ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ​ക്കു ക​ള​മൊ​രു​ക്കാനാ​യി ദ​ക്ഷി​ണ കൊ​റി​യ​യു​മാ​യു​ള്ള സം​യു​ക്ത സൈ​നി​ക അ​ഭ്യാ​സ​ത്തി​ന്‍റെ ദൈ​ർ​ഘ്യം പ​ത്തു ദി​വ​സ​ത്തി​ൽ​നി​ന്ന് അ​ഞ്ചു ദി​വ​സ​മാ​യി അ​മേ​രി​ക്ക കു​റ​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, കൊ​റി​യ​ൻ ഉ​പ​ദ്വീ​പി​ൽ സ​മാ​ധാ​നം കൊ​ണ്ടു​വ​രാ​നു​ള്ള ട്രം​പി​ന്‍റെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ഈ ​തീ​രു​മാ​ന​ത്തെ ദ​ക്ഷി​ണ കൊ​റി​യ​ൻ പ്ര​സി​ഡ​ന്‍റ് ലീ ​ജെ മൈം​ഗ് സ്വാ​ഗ​തം ചെ​യ്തു.
ത​ന്‍റെ ആ​ദ്യ ഭ​ര​ണ​കാ​ല​ത്ത് ട്രം​പ്, കിം ​ജോം​ഗ് ഉ​ന്നു​മാ​യി മൂ​ന്നു ത​വ​ണ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ആ​ണ​വാ​യു​ധ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ഉ​പേ​ക്ഷി​ക്കാ​ൻ ഉ​ത്ത​ര ​കൊ​റി​യ ത​യാ​റാ​യി​രു​ന്നി​ല്ല. നി​ല​വി​ലെ പു​തി​യ നീ​ക്ക​ങ്ങ​ൾ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ൽ വീ​ണ്ടും മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രു​മോ എ​ന്നാ​ണ് ആ​ഗോ​ള​സ​മൂ​ഹം ഉ​റ്റു​നോ​ക്കു​ന്ന​ത്.

അ​റി​യി​ല്ലെ​ന്ന് കി​മ്മി​ന്‍റെ സ​ഹോ​ദ​രി

എ​ന്നാ​ൽ, ട്രം​പി​ന്‍റെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ക്കു മ​റു​പ​ടി​യു​മാ​യി കിം ​ജോം​ഗ് ഉ​ന്നി​ന്‍റെ സ​ഹോ​ദ​രി​യും ഭ​ര​ണ​കൂ​ട​ത്തി​ലെ പ്ര​ധാ​നി​യു​മാ​യ കിം ​യോ ജോം​ഗ് രം​ഗ​ത്തെ​ത്തി. സ​ഹോ​ദ​ര​ൻ ട്രം​പു​മാ​യി സം​സാ​രി​ച്ച​താ​യി ത​നി​ക്ക് അ​റി​വി​ല്ലെ​ന്നാ​ണ് അ​വ​ർ അ​റി​യി​ച്ച​ത്.

എ​ന്നാ​ൽ, ത​ന്‍റെ സ​ഹോ​ദ​ര​ന് ട്രം​പു​മാ​യി വ​ള​രെ ന​ല്ല വ്യ​ക്തി​ബ​ന്ധ​മു​ണ്ടെ​ന്നും ട്രം​പി​നെ​ക്കു​റി​ച്ചു ന​ല്ല ഓ​ർ​മ​ക​ളും ചി​ന്ത​ക​ളു​മാ​ണ് ഉ​ള്ള​തെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം, ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ട​തു​പോ​ലെ ഇ​രു​നേ​താ​ക്ക​ളും ത​മ്മി​ൽ അ​ടു​ത്തി​ടെ ആ​ശ​യ​വി​നി​മ​യം ന​ട​ന്നു​വെ​ന്ന കാ​ര്യം സ്ഥി​രീ​ക​രി​ക്കാ​ൻ സ​ഹോ​ദ​രി ത​യാ​റാ​യി​ല്ല.

"ഞ​ങ്ങ​ളു​ടെ പ​ര​മോ​ന്ന​ത നേ​തൃ​ത്വ​ത്തി​ന്‍റെ വി​ദേ​ശ​ന​യ​ത്തെ​ക്കു​റി​ച്ച് എ​നി​ക്ക​റി​യാ​ത്ത ഒ​രേ​യൊ​രു കാ​ര്യം ഒ​രു​പ​ക്ഷേ ഇ​താ​യി​രി​ക്കാം'-​ ഇ​രു​നേ​താ​ക്ക​ളും ത​മ്മി​ൽ ന​ട​ന്നു​വെ​ന്നു പ​റ​യ​പ്പെ​ടു​ന്ന ആ​ശ​യ​വി​നി​മ​യ​ത്തെ​ക്കു​റി​ച്ച് കിം ​യോ ജോം​ഗ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.
ഉ​ത്ത​ര ​കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി​യു​ടെ വി​ശ്വ​സ്ത​യും സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന ന​യ​പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന വ്യ​ക്തി​യു​മാ​യ കിം ​യോ ജോം​ഗി​ന്‍റെ ഈ ​പ്ര​സ്താ​വ​ന ആ​ഗോ​ള​ത​ല​ത്തി​ൽ വ​ലി​യ ശ്ര​ദ്ധ നേ​ടി​യി​ട്ടു​ണ്ട്.

Tags : KoreanPeninsula KimJongUn Trump. Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up