x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുട്ടില്‍ മരംമുറി കേസ്: വിചാരണ സ്‌റ്റേ ചെയ്യാനാവശ്യപ്പെട്ട് ഹര്‍ജി, ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി ബ്യൂറോ
Published: August 20, 2026 11:16 AM IST | Updated: August 20, 2026 11:16 AM IST

അഗസ്റ്റിൻ സഹോദരങ്ങൾ (File Photo)

കൊച്ചി: മുട്ടില്‍ മരംമുറി തട്ടിപ്പ് കേസില്‍ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയിലെ വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ റോജി അഗസ്റ്റിന്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റീസ് സി.എസ്. ഡയസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്

വയനാട് വനഭൂമിയില്‍ നിന്ന് മരം മുറിച്ചെന്ന കേസില്‍ തീര്‍പ്പുണ്ടാകും വരെ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയിലെ വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് ആവശ്യം.

വയനാട് മേപ്പാടിയില്‍ നിന്ന് മുറിച്ച ഈട്ടിമരങ്ങള്‍ വനംവകുപ്പിന്‍റെ നിയമപരമായ പാസോടെയാണെന്ന വ്യാജരേഖ കാണിച്ചു തെറ്റിദ്ധരിപ്പിച്ച് വില്‍പന നടത്തി വിശ്വാസവഞ്ചന കാട്ടി 1.40 കോടി രൂപ തട്ടിയെടുത്തെന്ന കരിമുകള്‍ മലബാര്‍ ടിംബേഴ്സ് ഉടമ എം.എം. അലിയാരുടെ പരാതിയില്‍ അമ്പലമേട് പോലീസ് എടുത്ത കേസിലെ വിചാരണയാണ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ളത്.

Tags : Muttil TreeCutting HighCourt petition

Recent News

Corehub Up