ഹെലികോപ്റ്റർ തകർന്നുവീണ് ആറ് വിനോദസഞ്ചാരികളും പൈലറ്റും കൊല്ലപ്പെട്ടു.
നയ്റോബി: മധ്യ കെനിയയിലെ സംബുരു കൗണ്ടിയിലുള്ള ഒലോലോക്വെ പർവതനിരകളിൽ ഹെലികോപ്റ്റർ തകർന്നുവീണ് ആറ് വിനോദസഞ്ചാരികളും പൈലറ്റും കൊല്ലപ്പെട്ടു.
പ്രാദേശികസമയം ഇന്നലെ രാവിലെ 9.13 ഓടെയായിരുന്നു സംഭവം. മരിച്ചവർ ഏതു രാജ്യക്കാരാണെന്നു സ്ഥിരീകരിക്കാനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
ലോയ്സാബയിലെ വൈൽഡ്ലൈഫ് കോൺസർവൻസിയിൽനിന്ന് ഇവാസോ നിറോ നദി ലക്ഷ്യമാക്കി പറന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
Tags : Helicopter Crash Kenya Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash