x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൈജീരിയയിൽ വീണ്ടും കൂട്ടക്കൊല; 25 പേരെ വീ​​​ട്ടിൽ ക​​​യ​​​റി വെട്ടിക്കൊന്നു

വെബ്ഡെസ്ക്
Published: August 20, 2026 04:38 AM IST | Updated: August 20, 2026 04:38 AM IST

പ്രതീകാത്മക ചിത്രം

അ​​​ബു​​​ജ: നൈ​​​ജീ​​​രി​​​യ​​​യി​​​ൽ വീ​​​ണ്ടും കൂ​​​ട്ട​​​ക്കു​​​രു​​​തി. തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി പ്ലേ​​​റ്റോ സം​​​സ്ഥാ​​​ന​​​ത്തെ മാം​​​ഗു പ്രാ​​​ദേ​​​ശി​​​ക ഭ​​​ര​​​ണ​​​കൂ​​​ട പ​​​രി​​​ധി​​​യി​​​ലെ ബി​​​ൻ പെ​​​ർ ഗ്രാ​​​മ​​​ത്തി​​​ൽ ആ​​​യു​​​ധ​​​ധാ​​​രി​​​ക​​​ളാ​​​യ അ​​​ക്ര​​​മി​​​ക​​​ൾ വീ​​​ടു​​​ക​​​ളി​​​ൽ ക​​​യ​​​റി മ​​​ഴു​​​വും വാ​​​ളും ഉ​​​പ​​​യോ​​​ഗി​​​ച്ച് സ്ത്രീ​​​ക​​​ളും കു​​​ട്ടി​​​ക​​​ളു​​​മ​​​ട​​​ക്കം 25 പേ​​​രെ വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി.

ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ര​​​ണ്ട് ഫൂ​​​ലാ​​​നി ഗോ​​​ത്ര വി​​​ഭാ​​​ഗ​​​ക്കാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ സ​​​മീ​​​പ​​​ഗ്രാ​​​മ​​​മാ​​​യ മൈ​​​റ്റിം​​​ബെ​​​യി​​​ൽ വീ​​​ടു​​​ക​​​ൾ​​​ക്കു തീ​​​യി​​​ട്ടി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​യാ​​​ണ് ബി​​​ൻ പെ​​​ർ ഗ്രാ​​​മ​​​ത്തി​​​ൽ കൂ​​​ട്ട​​​ക്കൊ​​​ല ന​​​ട​​​ന്ന​​​ത്.

മു​​​സ്‌​​​ലിം-​​​ക്രി​​​സ്ത്യ​​​ൻ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലെ രാ​​​ഷ്‌​​​ട്രീ​​​യ-​​​സാ​​​മ്പ​​​ത്തി​​​ക ത​​​ർ​​​ക്ക​​​ങ്ങ​​​ളും മ​​​ത​​​പ​​​ര​​​മാ​​​യ സംഘർഷങ്ങളും ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ വ​​​ഷ​​​ളാ​​​ക്കു​​​ക​​​യാ​​​ണ്. തു​​​ട​​​ർ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ പ്ര​​​ദേ​​​ശ​​​ത്തു ക​​​ന​​​ത്ത ജാ​​​ഗ്ര​​​താ​​​നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

Tags : Massacre Nigeria HackedDeath House Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up