കാരിത്താസ് ആശുപത്രിയിൽ സ്ഥാപിച്ച എംആർഐ മെഷീന്റെ വെഞ്ചരിപ്പ് മാർ ജോസഫ് പണ്ടാരശേരിൽ നിർവഹിക്കുന്നു.
തെള്ളകം: ആധുനിക രോഗനിർണയ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കാരിത്താസ് ഹോസ്പിറ്റലിൽ സ്ഥാപിച്ച മാഗ്നറ്റോം ലൂമിന 3 ടെസ്ല എംആർഐ മെഷീന്റെ പ്രവർത്തനമാരംഭിച്ചു.
അത്യാധുനിക സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഈ എംആർഐ സംവിധാനം രോഗനിർണയത്തിൽ കൂടുതൽ കൃത്യതയും വ്യക്തതയും ഉറപ്പാക്കുന്നതിനൊപ്പം വിവിധ സങ്കീർണ രോഗാവസ്ഥകളുടെ വിശദമായ പരിശോധനയ്ക്ക് സഹായകരമാകും.
കോട്ടയം അതിരൂപത സഹായമെത്രാനും കാരിത്താസ് ഹോസ്പിറ്റൽ ട്രസ്റ്റ് ചെയർമാനുമായ മാർ ജോസഫ് പണ്ടാരശേരിൽ പുതിയ ലൂമിന 3 ടെസ്ല എംആർഐ മെഷീന്റെ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടറും സിഇഒയുമായ റവ. ഡോ. ബിനു കുന്നത്ത്, ജോയിന്റ് ഡയറക്ടർമാർ, മെഡിക്കൽ ഡയറക്ടർ ഡോ. ബോബി എൻ. ഏബ്രഹാം, വിവിധ വിഭാഗങ്ങളിലെ ഡോക് ടർമാർ, നഴ്സിംഗ് വിഭാഗം, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു.
Tags : CaritasHospital MRIMachine Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash