x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സ്: സെ​പ്റ്റം​ബ​ര്‍ ആ​ദ്യ​വാ​രം കു​റ്റ​പ​ത്രം

ജോ​ൺ​സ​ൺ വേ​ങ്ങ​ത്ത​ടം
Published: August 20, 2026 04:14 AM IST | Updated: August 20, 2026 04:14 AM IST

തി​രു​വ​ന​ന്ത​പു​രം : ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​നു വ​ലി​യ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം സെ​പ്റ്റം​ബ​ര്‍ ആ​ദ്യ​വാ​രം കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കും. അ​ന്വേ​ഷ​ണ സം​ഘ ത​ല​വ​ന്‍ എ​സ്പി ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം യോ​ഗം കു​ടി കു​റ്റ​പ​ത്രം ത​യാ​റാ​ക്ക​ല്‍ തു​ട​ങ്ങി.

2025ലെ ​സ്വ​ര്‍​ണ പൂ​ശ​ല്‍ കേ​സ് ഉ​ള്‍​പ്പെ​ടെ ഒ​റ്റ കു​റ്റ​പ​ത്രം ന​ല്‍​കാ​നാ​ണ് തീ​രു​മാ​നം. 2019ലെ ​സ്വ​ര്‍​ണ​ക്കൊ​ള്ള​യ്ക്കൊ​പ്പ​മാ​ണ് 2025ലെ ​ഗൂ​ഢാ​ലോ​ച​ന കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​വും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ന​ട​ത്തി​യ​ത്. പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ള്‍ കൂ​ടി കു​റ്റ​പ​ത്ര​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ കൂ​ടു​ത​ല്‍ ഉ​ന്ന​ത​ര്‍ പ്ര​തി​ക​ളാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

2025ലെ ​സ്വ​ര്‍​ണ പൂ​ശ​ല്‍ കേ​സി​ല്‍ നി​ല​വി​ല്‍ റി​മാ​ന്‍​ഡി​ലു​ള്ള മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​പ്ര​ശാ​ന്ത്, അം​ഗം എ.​അ​ജി​കു​മാ​ര്‍ എ​ന്നി​വ​രെ ഒ​രു ദി​വ​സം ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ര്‍​ന്നു ഗൂ​ഢാ​ലോ​ച​ന​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​വ​രെ​ക്കു​റി​ച്ചു​ള്ള ചി​ല വി​വ​ര​ങ്ങ​ള്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ല​ഭി​ച്ചി​ട്ടു​ണ്ട്.

കു​റ്റ​പ​ത്ര​ത്തി​നൊ​പ്പം ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള തെ​ളി​വു​ക​ള്‍, മോ​ഷ്ടി​ക്ക​പ്പെ​ട്ട സ്വ​ര്‍​ണ​ത്തി​ന്‍റെ അ​ള​വ് ഉ​ള്‍​പ്പ​ടെ​യു​ള്ള നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ ന​ട​ത്തി​യ ഫൊ​റ​ന്‍​സി​ക് പ​രി​ശോ​ധ​നാ​ഫ​ലം, പ്ര​തി​ക​ളു​ടെ ഫോ​ണ്‍ രേ​ഖ​ക​ള്‍ എ​ന്നി​വ​യും കു​റ്റ​പ​ത്ര​ത്തോ​ടൊ​പ്പം സ​മ​ര്‍​പ്പി​ക്കും. ഹൈ​ക്കോ​ട​തി മേ​ല്‍ നോ​ട്ട​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം കു​റ്റ​പ​ത്രം വൈ​കു​ന്ന​തി​ല്‍ നേ​ര​ത്തെ ഹൈ​ക്കോ​ട​തി അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ എ​സ്പി ശ​ശി​ധ​ര​ന്‍ ത​ന്നെ നേ​രി​ട്ടെ​ത്തി കു​റ്റ​പ​ത്രം ഉ​ട​ന്‍ സ​മ​ര്‍​പ്പി​ക്കു​മെ​ന്നും 2025ലെ ​സ്വ​ര്‍​ണ പൂ​ശ​ല്‍ കേ​സ് ഉ​ള്‍​പ്പെ​ടെ ഉ​ള്‍​പ്പെ​ടു​ത്താ​നാ​ണ് കാ​ല​ത​മ​സം ഉ​ണ്ടാ​യ​തെ​ന്നും അ​റി​യി​ച്ചി​രു​ന്നു.

ഇ​തേ തു​ട​ര്‍​ന്ന് കോ​ട​തി കു​റ്റ​പ​ത്രം ന​ല്‍​കു​ന്ന​ത് നീ​ട്ടി കൊ​ടു​ത്തി​ട്ടു​ണ്ട്. അ​തേ സ​മ​യം, കു​റ്റ​പ​ത്രം ത​യാ​റാ​ക്ക​ല്‍ തു​ട​ങ്ങി​യി​ട്ടും ദേ​വ​സ്വം വി​ജി​ല​ന്‍​സ് ക​ണ്ടെ​ത്തി​യ​തി​ന​പ്പു​റം ഹൈ​ക്കോ​ട​തി ത​ന്നെ സൂ​ചി​പ്പി​ച്ച ‘വ​ന്‍ തോ​ക്കു​ക​ള്‍’ ഉ​ണ്ടെ​ങ്കി​ല്‍ അ​വ​രെ പി​ടി​കൂ​ടാ​നോ രാ​ജ്യാ​ന്ത​ര ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന് സ്ഥി​രീ​ക​രി​ക്കാ​നോ ക​ഴി​ഞ്ഞി​ട്ടു​മി​ല്ല. മാ​ത്ര​മ​ല്ല മു​ഖ്യ​പ്ര​തി ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി​യു​മാ​യി ബ​ന്ധ​മു​ള്ള എ​ല്ലാ​വ​രി​ലേ​ക്കും എ​സ്ഐ​ടി അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യോ ചെ​യ്തി​ല്ല. സ​മ​യ ബ​ന്ധി​ത​മാ​യി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​ത്ത​തി​നാ​ല്‍ മു​ഖ്യ​പ്ര​തി ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി​യ​ട​ക്ക​മു​ള്ള​വ​ര്‍​ക്കു സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ച്ചി​രു​ന്നു.

Tags : Sabarimala Gold Theft Case Charge Sheet Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up