x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുഎപിഎ പ്രതിക്കു ജാമ്യം 180 ദിവസത്തിനുശേഷം മാത്രം: ഡൽഹി ഹൈക്കോടതി

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: August 20, 2026 02:27 AM IST | Updated: August 20, 2026 02:27 AM IST

ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി

ന്യൂ​​​ഡ​​​ൽ​​​ഹി: നി​​​യ​​​മ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ത​​​ട​​​യ​​​ൽ നി​​​യ​​​മ (യു​​​എ​​​പി​​​എ) പ്ര​​​കാ​​​ര​​​മു​​​ള്ള കേ​​​സു​​​ക​​​ളി​​​ൽ സ്വ​​​ഭാ​​​വി​​​ക ജാ​​​മ്യ​​​ത്തി​​​നു​​​ള്ള പ​​​രി​​​ധി 90 ദി​​​വ​​​സ​​​മ​​​ല്ല 180 ദി​​​വ​​​സ​​​മാ​​​യി തു​​​ട​​​രു​​​ന്നു​​​വെ​​​ന്ന് ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി.

‌ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ന​​​വം​​​ബ​​​റി​​​ലെ ചെ​​​ങ്കോ​​​ട്ട ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ക്കേ​​​സി​​​ലെ പ്ര​​​തി ജ​​​സീ​​​ർ ബി​​​ലാ​​​ൽ വാ​​​നി സ​​​മ​​​ർ​​​പ്പി​​​ച്ച ജാ​​​മ്യാ​​​പേ​​​ക്ഷ ത​​​ള്ളി​​​ക്കൊ​​​ണ്ടാ​​​ണു ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ പ്ര​​​തി​​​ഭ എം. ​​​സിം​​​ഗ്, വി​​​കാ​​​സ് മ​​​ഹാ​​​ജ​​​ൻ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്.

നി​​​ല​​​വി​​​ൽ വ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ യു​​​എ​​​പി​​​എ നി​​​യ​​​മ​​​ത്തി​​​ൽ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്താ​​​ത്ത​​​തി​​​നാ​​​ൽ 90 ദി​​​വ​​​സ​​​ത്തി​​​ന​​​കം കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ജാ​​​മ്യ​​​ത്തി​​​ന് അ​​​ർ​​​ഹ​​​ത​​​യു​​​ണ്ടെ​​​ന്നാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ വാ​​​ദം.

Tags : DelhiHighCourt Bail UAPA Accused Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up