x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​സി​യു​ടെ വ​ര​വിന്‍റെ പേരിലുള്ള ജി​​​​എ​​​​സ്ടി വെ​​​​ട്ടി​​​​പ്പ്: കൂ​ടു​ത​ൽ ഉന്നതർക്ക് ബ​ന്ധം

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: August 20, 2026 02:55 AM IST | Updated: August 20, 2026 03:13 AM IST

പ്രതീകാത്മക ചിത്രം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: അ​​​​ർ​​​​ജ​​​​ന്‍റൈൻ ഫു​​​​ട്ബോ​​​​ൾ ടീ​​​​മി​​​​ന്‍റെ കേ​​​​ര​​​​ള സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ള്ള ജി​​​​എ​​​​സ്ടി വെ​​​​ട്ടി​​​​പ്പി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ ഉ​​​​ന്ന​​​​ത​​​​ർ​​​​ക്ക് പ​​​​ങ്കു​​​​ണ്ടെ​​​​ന്ന് പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘ​​​​ത്തി​​​​ന്‍റെ ക​​​​ണ്ടെ​​​​ത്ത​​​​ൽ.

ജി​​​​എ​​​​സ്ടി ത​​​​ട്ടി​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ജി​​​​എ​​​​സ്ടി എ​​​​സ്ഐ​​​​ടി​​​​യു​​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ട് ഇ​​​ന്ന് സ​​​​ർ​​​​ക്കാ​​​​രി​​​​നു കൈ​​​​മാ​​​​റും. വ​​​​ൻ ത​​​​ട്ടി​​​​പ്പു ന​​​​ട​​​​ന്ന​​​​താ​​​​യി ക​​​​ണ്ടെ​​​​ത്തി​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ എ​​​​സ്ഐ​​​​ടി റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ വി​​​​ശ​​​​ദ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് വി​​​​ജി​​​​ല​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് ആ​​ന്‍റിക​​​​റ​​​​പ്ഷ​​​​ൻ ബ്യൂ​​​​റോ​​​​യു​​​​ടെ പ്ര​​​​ത്യേ​​​​ക സം​​​​ഘ​​​​ത്തെ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യേ​​ക്കും.

ജി​​​​എ​​​​സ്ടി ത​​​​ട്ടി​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ച​​​​ര​​​​ക്കുസേ​​​​വ​​​​ന നി​​​​കു​​​​തി വ​​​​കു​​​​പ്പി​​​​ലെ മൂ​​​​ന്ന് ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്ക് കു​​​​റ്റാ​​​​രോ​​​​പ​​​​ണ മെ​​​​മ്മോ ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. കൂ​​​​ടു​​​​ത​​​​ൽ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്ക് ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ണ്ടെ​​​ന്നാ​​ണ് ക​​ണ്ടെ​​ത്ത​​ൽ. ഇ​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യും വ​​​​കു​​​​പ്പു​​​​ത​​​​ല അ​​​​ച്ച​​​​ട​​​​ക്ക ന​​​​ട​​​​പ​​​​ടി വ​​ന്നേ​​ക്കും.

ജി​​​​എ​​​​സ്ടി വെ​​​​ട്ടി​​​​പ്പി​​​​നു കൂ​​​​ട്ടു​​​​നി​​​​ന്നെ​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് മൂ​​​​ന്ന് മു​​​​തി​​​​ർ​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രോ​​​​ട് ജി​​​​എ​​​​സ്ടി ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​​ടി​​​​യ​​​​ത്. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച പ​​​​ണ​​മി​​​​ട​​​​പാ​​​​ട് രേ​​​​ഖ​​​​ക​​​​ൾ ബ​​​​ന്ധ​​​​പ്പെ​​​​ട്ട അ​​​​ധി​​​​കൃ​​​​ത​​​​ർ ഓ​​​​ഫീ​​​​സി​​​​ൽ എ​​​​ത്തി​​​​ച്ചി​​​​രു​​​​ന്നെ​​ങ്കി​​ലും ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ച്ചി​​​​രു​​ന്നി​​ല്ല.

അ​​​​ർ​​​​ജ​​​​ന്‍റൈൻ ടീ​​​​മി​​​​നെ കേ​​​​ര​​​​ള​​​​ത്തി​​​​ൽ എ​​​​ത്തി​​​​ക്കാ​​​​മെ​​​​ന്ന പേ​​​​രി​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ട​​​​ർ ബ്രോ​​​​ഡ് കാ​​​​സ്റ്റിം​​​​ഗ് ക​​​​ന്പ​​​​നി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ ഒ​​​​ത്താ​​​​ശ​​​​യോ​​​​ടെ ജി​​​​എ​​​​സ്ടി ത​​​​ട്ടി​​​​പ്പു ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യി പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണസം​​​​ഘം പ്രാ​​​​ഥ​​​​മി​​​​ക പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു.

Tags : GSTCUT Messi HighRanking Officials Involved Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up