x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ൻ കോ​ൺ​ഗ്ര​സ് എം​പി സ​ജ്ജ​ൻ കു​മാ​ർ അ​ന്ത​രി​ച്ചു

വെബ് ഡെസ്ക്
Published: August 20, 2026 02:49 PM IST | Updated: August 20, 2026 02:51 PM IST

സ​ജ്ജ​ൻ കു​മാ​ർ

ന്യൂ​ഡ​ൽ​ഹി: സി​ഖ് വി​രു​ദ്ധ ക​ലാ​പ​ത്തി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട മു​ൻ കോ​ൺ​ഗ്ര​സ് എം​പി സ​ജ്ജ​ൻ കു​മാ​ർ(80) അ​ന്ത​രി​ച്ചു. തി​ഹാ​ർ ജ​യി​ലി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​തി​നി​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ വ​ധ​ത്തെ​തു​ട​ർ​ന്ന് 1984 ന​വം​ബ​ർ ഒ​ന്ന്,ര​ണ്ട് തീ​യ​തി​ക​ളി​ൽ പാ​ലം കോ​ള​നി പ്ര​ദേ​ശ​ത്ത് അ​ഞ്ചു പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ക​ലാ​പ​ത്തി​ലാ​ണ് സ​ജ്ജ​ൻ കു​മാ​ർ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ക​ണ്ടെ​ത്തി​യ​ത്. 2018 ഡി​സം​ബ​ർ 17 നാ​ണ് കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വി​നു ശി​ക്ഷി​ച്ച​ത്.

 ഈ ​കേ​സി​ൽ സ​ജ്ജ​ൻ കു​മാ​ർ സ​മ​ർ​പ്പി​ച്ച അ​പ്പീ​ൽ സു​പ്രീം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. 1984 ലെ ​സി​ഖ് വി​രു​ദ്ധ ക​ലാ​പ​ത്തി​നി​ട​യി​ൽ ഡ​ൽ​ഹി​യി​ലെ ജ​ന​ക്‌​പു​രി, വി​കാ‌​രി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ക്ര​മ​ത്തി​ന് പ്രേ​രി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ട് കേ​സു​ക​ളി​ൽ ജ​നു​വ​രി​യി​ൽ ഡ​ൽ​ഹി കോ​ട​തി സ​ജ്ജ​ൻ കു​മാ​റി​നെ വെ​റു​തെ വി​ട്ടി​രു​ന്നു.

Tags : sajjan kumar passes away congress

Recent News

Corehub Up