x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​പ്ര​സി​ദ്ധ ഗു​ണ്ട മ​ര​ട് അ​നീ​ഷ് കാ​പ്പ ചു​മ​ത്തി ജ​യി​ലി​ൽ

ഓൺലൈൻ ഡെസ്ക്
Published: August 20, 2026 05:02 PM IST | Updated: August 20, 2026 05:11 PM IST

അറസ്റ്റിലായ കുപ്രസിദ്ധ കുറ്റവാളി മരട് അനീഷ്

കൊ​ച്ചി: കു​പ്ര​സി​ദ്ധ ക്രി​മി​ന​ൽ മ​ര​ട് അ​നീ​ഷി​നെ കാ​പ്പ ചു​മ​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നെ​ടു​മ്പാ​ശ്ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ഇ​യാ​ളെ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി. നി​ര​വ​ധി കേ​സു​ക​ളി​ൽ അ​റ​സ്റ്റ് വാ​റ​ന്‍റ് നി​ല​വി​ലി​രി​ക്കെ​യാ​ണ് ന​ട​പ​ടി.

ക​ഴി​ഞ്ഞ മാ​സം സ്പാ​യി​ൽ എ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം മൈ​സൂ​രി​ലേ​ക്ക് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​നീ​ഷ് പി​ടി​യി​ലാ​യ​ത്. കേ​ര​ള​ത്തി​ൽ മാ​ത്രം അ​ൻ​പ​തി​ല​ധി​കം ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ൾ.

ഇ​തി​ൽ അ​ഞ്ചെ​ണ്ണ​ത്തി​ൽ നാ​ലെ​ണ്ണ​വും വ​ധ​ശ്ര​മ​ക്കേ​സു​ക​ളാ​ണ്. ക​ർ​ണാ​ട​ക​യി​ൽ അ​ഞ്ചും ത​മി​ഴ്നാ​ട്ടി​ൽ മൂ​ന്നും കേ​സു​ക​ൾ ഇ​യാ​ൾ​ക്കെ​തി​രെ​യു​ണ്ട്. ത​മി​ഴ്‌​നാ​ട്ടി​ൽ സ്വ​ർ​ണ​ക്ക​വ​ർ​ച്ച അ​ട​ക്ക​മു​ള്ള കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷം വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​ഴി​യ​വേ അ​നീ​ഷി​നെ വ​ധി​ക്കാ​ൻ ശ്ര​മം ന​ട​ന്നി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​മ്പാ​യ​ത്തോ​ട് അ​ഷ്‌​റ​ഫ്, ഹു​സൈ​ൻ കൊ​ച്ചി എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

അ​നീ​ഷ് ഏ​റ്റെ​ടു​ത്ത ക്വ​ട്ടേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​ടി​പ്പ​ക​യാ​ണ് ഈ ​വ​ധ​ശ്ര​മ​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. 

Tags : MaraduAneesh LatestNews DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up