x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എ​സ്‌​സി പ​രീ​ക്ഷാ ത​ട്ടി​പ്പ്: യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ല്‍ ​നി​ന്ന് നി​ഷ്പ​ക്ഷ അ​ന്വേ​ഷ​ണം ഉ​ണ്ടാ​കി​ല്ല: ബി.​ബി. ഗോ​പ​കു​മാ​ര്‍

വെബ് ഡെസ്‌ക്
Published: August 20, 2026 04:34 PM IST | Updated: August 20, 2026 05:13 PM IST

ബി.ബി. ഗോപകുമാർ എംഎൽഎ

കൊ​ല്ലം: പി​എ​സ്‌​സി പ​രീ​ക്ഷാ ത​ട്ടി​പ്പു​ക​ളി​ൽ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ൽ നി​ന്ന് നി​ക്ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം ഉ​ണ്ടാ​കി​ല്ലെ​ന്ന് ബി​ജെ​പി എം​എ​ൽ​എ ബി.​ബി. ഗോ​പ​കു​മാ​ർ. അ​തു​കൊ​ണ്ടാ​ണ് ബി​ജെ​പി സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു.

ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​പ്പോ​ഴും പ്ര​തി ആ​രാ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ വ​ഞ്ചി​ക്കു​ക​യാ​ണ്. പൂ​ക്കി സ​തീ​ശ​ൻ ക​മ്മീ​ഷ​നാ​യി പി​എ​സ്‍​സി മാ​റി​യി​രി​ക്കു​ന്നു.

പി​ണ​റാ​യി വി​ജ​യ​ന്‍ മാ​റി വി.​ഡി. സ​തീ​ശ​ൻ വ​ന്നെ​ങ്കി​ലും ന​യ​ങ്ങ​ളി​ൽ വ്യ​ത്യാ​സം ഉ​ണ്ടാ​യി​ട്ടി​ല്ല. ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണം. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് നീ​തി ല​ഭി​ക്കും വ​രെ യു​വ​മോ​ർ​ച്ച​യു​ടെ സ​മ​രം തു​ട​രു​മെ​ന്നും ഗോ​പ​കു​മാ​ര്‍ പ​റ​ഞ്ഞു.

Tags : Psc exam fraud Bjp Mla BB Gopakumar

Recent News

Corehub Up