x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ഹ​ൻ ഭാ​ഗ​വ​ത് അ​മേ​രി​ക്ക​യി​ലേ​ക്ക്; ആ​ർ​എ​സ്എ​സി​നെ​തി​രെ ഉ​പ​രോ​ധം ആ​വ​ശ്യ​പ്പെ​ട്ട് യു​എ​സ് ക​മ്മീ​ഷ​ൻ

ഓൺലൈൻ ഡെസ്ക്
Published: August 20, 2026 05:35 PM IST | Updated: August 20, 2026 05:35 PM IST

ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്

വാ​ഷിം​ഗ്ട​ൺ: ആ​ർ​എ​സ്എ​സ് സ​ർ​സം​ഘ​ചാ​ല​ക് മോ​ഹ​ൻ ഭാ​ഗ​വ​തി​ന്‍റെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​നം അ​ടു​ത്തി​രി​ക്കെ, ആ​ർ​എ​സ്എ​സി​നും അ​തി​ലെ നേ​താ​ക്ക​ൾ​ക്കു​മെ​തി​രെ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് യു​എ​സ് അ​ന്താ​രാ​ഷ്ട്ര മ​ത​സ്വാ​ത​ന്ത്ര്യ ക​മ്മീ​ഷ​ൻ അ​മേ​രി​ക്ക​ൻ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ൾ​ക്ക് ഒ​രു ത​ര​ത്തി​ലു​ള്ള ന​യ​ത​ന്ത്ര സ്വീ​ക​ര​ണ​ങ്ങ​ളോ ഉ​ന്ന​ത​ത​ല കൂ​ടി​ക്കാ​ഴ്ച​ക​ളോ അ​നു​വ​ദി​ക്ക​രു​തെ​ന്നും ക​മ്മീ​ഷ​ൻ ആ​ഹ്വാ​നം ചെ​യ്തു. 

'അ​മേ​രി​ക്ക​ൻ ഹി​ന്ദു​സ് ഫോ​ർ എ​ൻ​ഗേ​ജ്‌​മെ​ന്‍റ് ആ​ൻ​ഡ് ഡ​യ​ലോ​ഗ്' ഓ​ഗ​സ്റ്റ് 29-ന് ​ന്യൂ​യോ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന 'യൂ​ണി​വേ​ഴ്‌​സ​ൽ വ​ൺ​ന​സ് സെ​ലി​ബ്രേ​ഷ​ൻ​സ്' പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് മോ​ഹ​ൻ ഭാ​ഗ​വ​ത് യു​എ​സി​ൽ എ​ത്തു​ന്ന​ത്. ആ​ർ​എ​സ്എ​സ് ഉ​പ​സം​ഘ​ട​ന​ക​ൾ ഇ​ന്ത്യ​യി​ലെ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രെ അ​തി​ക്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്ന് യു​എ​സ് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ആ​സി​ഫ് മ​ഹ്‌​മൂ​ദും ക​മ്മീ​ഷ​ണ​ർ ജീ​ൻ മി​ൽ​സും ആ​രോ​പി​ച്ചു. അ​തി​നാ​ൽ മ​ത​സ്വാ​ത​ന്ത്ര്യം ലം​ഘി​ക്കു​ന്ന ആ​ർ​എ​സ്എ​സ് അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ ല​ക്ഷ്യാ​ധി​ഷ്ഠി​ത ഉ​പ​രോ​ധ​ങ്ങ​ൾ വേ​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.

ക​മ്മീ​ഷ​ൻ ന​ൽ​കി​യ റി​പ്പോ​ർ​ട്ട് ത​ള്ളി​ക്ക​ള​ഞ്ഞ ഇ​ന്ത്യ, വ​സ്തു​താ​വി​രു​ദ്ധ​വും മു​ൻ​വി​ധി​ക​ളോ​ടെ​യു​ള്ള​തു​മാ​യ അ​ജ​ണ്ട​യാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്ന് തി​രി​ച്ച​ടി​ച്ചു. ഇ​ന്ത്യ​യു​ടെ സാം​സ്കാ​രി​ക വൈ​വി​ധ്യ​ത്തെ​യും സ​ഹ​വ​ർ​ത്തി​ത്വ​ത്തെ​യും കാ​ണാ​തെ പ​ക്ഷ​പാ​ത​പ​ര​മാ​യി പെ​രു​മാ​റു​ന്ന ക​മ്മീ​ഷ​നാ​ണ് യ​ഥാ​ർ​ത്ഥ​ത്തി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന സം​ഘ​ട​ന​യെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്‌​സ്വാ​ൾ തു​റ​ന്ന​ടി​ച്ചു. 

Tags : RSS MohanBhagwat LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up