x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ടു​വി​ൽ മ​ന്ത്രി​ക്ക് പി​എ​സ്; ശ​ര​ത് ച​ന്ദ്ര​നെ നി​യ​മി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​നു​മ​തി 

ഓൺലൈൻ ഡെസ്ക്
Published: August 20, 2026 07:13 PM IST | Updated: August 20, 2026 07:13 PM IST

മന്ത്രി ബിന്ദു കൃഷ്ണ

തി​രു​വ​ന​ന്ത​പു​രം: വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി മൂ​ന്ന് മാ​സ​മാ​യി​ട്ടും മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി നി​യ​മ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന അ​നി​ശ്ചി​ത​ത്വ​ത്തി​ന് പ​രി​ഹാ​രം. മ​ന്ത്രി നി​ർ​ദേ​ശി​ച്ച ശ​ര​ത് ച​ന്ദ്ര​നെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി അ​നു​മ​തി ന​ൽ​കി. മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യ്ക്ക് പേ​ഴ്സ​ണ​ൽ സ്റ്റാ​ഫു​ക​ളെ നി​യ​മി​ക്കാ​ത്ത​ത് വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു. 

മേ​യ് 18-ന് ​മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പ​മാ​ണ് ബി​ന്ദു കൃ​ഷ്ണ​യും മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. തു​ട​ർ​ന്ന് സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ അ​ണ്ട​ർ സെ​ക്ര​ട്ട​റി​യാ​യ ശ​ര​ത് ച​ന്ദ്ര​നെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​ക്കാ​ൻ ഇ-​ഓ​ഫീ​സ് വ​ഴി മ​ന്ത്രി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തീ​രു​മാ​നം വൈ​കി​യ​തി​നെ തു​ട​ർ​ന്ന് മ​ന്ത്രി ഈ ​ആ​വ​ശ്യം വീ​ണ്ടും ഉ​ന്ന​യി​ച്ചി​രു​ന്നു.

കെ.​സി. വേ​ണു​ഗോ​പാ​ൽ എം​എ​ൽ​എ ആ​യി​രു​ന്ന​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​എ ആ​യും, പി​ന്നീ​ട് മ​ന്ത്രി​യാ​യ​പ്പോ​ൾ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫാ​യും പ്ര​വ​ർ​ത്തി​ച്ച​യാ​ളാ​ണ് ശ​ര​ത് ച​ന്ദ്ര​ൻ. കെ.​സി. വേ​ണു​ഗോ​പാ​ലി​നും താ​ത്പ​ര്യ​മു​ള്ള​യാ​ളെ പി​എ​സ് ആ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തി​നാ​ണ് ഇ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി പ​ച്ച​ക്കൊ​ടി കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. 

അ​തേ​സ​മ​യം, സ​ർ​ക്കാ​ർ വ​ന്ന് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ബോ​ർ​ഡ്, കോ​ർ​പ്പ​റേ​ഷ​ൻ അ​ധ്യ​ക്ഷ​ന്മാ​രു​ടെ നി​യ​മ​നം വൈ​കു​ന്ന​തി​ൽ മു​ന്ന​ണി​യി​ലെ ഘ​ട​ക​ക​ക്ഷി​ക​ൾ​ക്ക് ക​ടു​ത്ത അ​തൃ​പ്തി​യു​ണ്ട്. നേ​ര​ത്തെ ന​ട​ന്ന യു​ഡി​എ​ഫ് യോ​ഗ​ത്തി​ൽ ബോ​ർ​ഡ് കോ​ർ​പ്പ​റേ​ഷ​ൻ വീ​തം​വെ​പ്പി​നാ​യി ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും ഒ​ന്നും ന​ട​പ്പാ​യി​ല്ല.

നി​ല​വി​ൽ ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ള്ള പ​ല ബോ​ർ​ഡു​ക​ളു​ടെ​യും കോ​ർ​പ്പ​റേ​ഷ​നു​ക​ളു​ടെ​യും ത​ല​പ്പ​ത്ത് മു​ൻ ഇ​ട​ത് സ​ർ​ക്കാ​ർ നി​യ​മി​ച്ച​വ​ർ ത​ന്നെ തു​ട​രു​ന്ന​ത് കോ​ൺ​ഗ്ര​സി​ലും യു​ഡി​എ​ഫി​ലും വ​ലി​യ അ​മ​ർ​ഷ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.  

Tags : BinduKrishna ChiefMinister LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up