ദക്ഷിണകൊറിയയിൽ നടക്കുന്ന സംയുക്ത സൈനികാഭ്യാസത്തിനിടെ അമേരിക്കൻ സേന നദിയിൽ താത്കാലിക പാലം നിർമിക്കുന്നു.
സീയൂൾ: യുഎസ്-ദക്ഷിണകൊറിയ വാർഷിക സൈനികാഭ്യാസത്തിനിടെ മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ. പത്തിലധികം ഹ്രസ്വദൂര ബാലിസ്റ്റ് മിസൈലുകൾ ഉത്തരകൊറിയ പരീക്ഷിച്ചതായി ദക്ഷിണകൊറിയ അറിയിച്ചു.
മുന്നൂറു കിലോമീറ്റർ പറന്ന മിസൈലുകൾ കടലിൽ പതിക്കുകയായിരുന്നു. ഉത്തരകൊറിയയുടെ നടപടി യുഎസ് ഉപരോധങ്ങളുടെ ലംഘനമാണെന്ന് ദക്ഷിണകൊറിയ ആരോപിച്ചു.
ചെറിയ ആണവ പോർമുനകൾ വിക്ഷേപിക്കാൻ ശേഷിയുള്ള കെഎൻ-25 എന്നയിനം മിസൈലുകളാണ് പരീക്ഷിച്ചതെന്നു സൂചനയുണ്ട്. ഉത്തരകൊറിയയുടെ പക്കൽ 80നും 120നും ഇടയിൽ അണ്വായുധങ്ങളുണ്ടെന്ന് ദക്ഷിണകൊറിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
യുഎസ്-ദക്ഷിണകൊറിയ സൈനികാഭ്യാസം വെട്ടിച്ചുരുക്കിയിട്ടും ഉത്തരകൊറിയ വിമർശനം തുടർന്നിരുന്നു. ഉത്തകൊറിയൻ നേതാവ് കിം ജോംഗ് ഉന്നുമായുള്ള നല്ല ബന്ധം ചുണ്ടിക്കാട്ടി അമേരിക്കൻ പ്രസിഡന്‍റ ്ട്രംപാണ് സൈനികാഭ്യാസം അഞ്ചു ദിവസത്തിലേക്കു ചുരുക്കാൻ നിർദേശിച്ചത്.
Tags : North Korea South Korea Missile Kim Jong Un