x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര്യ​യോ​ട് ബ​ന്ധ​മെ​ന്ന് സം​ശ​യം; സു​ഹൃ​ത്തി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച 48 വ​യ​സു​കാ​ര​ൻ പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: August 20, 2026 07:18 PM IST | Updated: August 20, 2026 07:18 PM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: പ​ന്ത​ള​ത്ത് ഭാ​ര്യ​യോ​ട് ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തി​ന്‍റെ പേ​രി​ൽ സു​ഹൃ​ത്തി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ൾ പി​ടി​യി​ൽ‌. കു​ള​ന​ട സ്വ​ദേ​ശി അ​യ്യ​ന്തി ഉ​ന്ന​തി​യി​ൽ അ​ജി ഭ​വ​നം വീ​ട്ടി​ൽ രാ​ജേ​ഷ് രാ​ജ​പ്പ​ൻ (48) ആ​ണ് പ​ന്ത​ളം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പ​ന്ത​ളം ടൗ​ണി​ലാ​ണ് സം​ഭ​വം. ഇ​ക്ക​ഴി​ഞ്ഞ പ​തി​നെ​ട്ടാം തീ​യ​തി ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ​യാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. പ​ന്ത​ളം ടൗ​ണി​ലെ ബാ​ർ ഹോ​ട്ട​ലി​ന് മു​ന്നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന പ്ര​തി​യു​ടെ സു​ഹൃ​ത്താ​യ ആ​ങ്ങ​മൂ​ഴി സ്വ​ദേ​ശി​യെ​യാ​ണ് പ്ര​തി മാ​ര​കാ​യു​ധം ഉ​പ​യോ​ഗി​ച്ച് ത​ല​യി​ൽ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പ​ന്ത​ളം പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Man attacked friend police arrest

Recent News

Corehub Up