Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Friend

ഭാ​ര്യ​യോ​ട് ബ​ന്ധ​മെ​ന്ന് സം​ശ​യം; സു​ഹൃ​ത്തി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച 48 വ​യ​സു​കാ​ര​ൻ പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: പ​ന്ത​ള​ത്ത് ഭാ​ര്യ​യോ​ട് ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തി​ന്‍റെ പേ​രി​ൽ സു​ഹൃ​ത്തി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ൾ പി​ടി​യി​ൽ‌. കു​ള​ന​ട സ്വ​ദേ​ശി അ​യ്യ​ന്തി ഉ​ന്ന​തി​യി​ൽ അ​ജി ഭ​വ​നം വീ​ട്ടി​ൽ രാ​ജേ​ഷ് രാ​ജ​പ്പ​ൻ (48) ആ​ണ് പ​ന്ത​ളം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പ​ന്ത​ളം ടൗ​ണി​ലാ​ണ് സം​ഭ​വം. ഇ​ക്ക​ഴി​ഞ്ഞ പ​തി​നെ​ട്ടാം തീ​യ​തി ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ​യാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. പ​ന്ത​ളം ടൗ​ണി​ലെ ബാ​ർ ഹോ​ട്ട​ലി​ന് മു​ന്നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന പ്ര​തി​യു​ടെ സു​ഹൃ​ത്താ​യ ആ​ങ്ങ​മൂ​ഴി സ്വ​ദേ​ശി​യെ​യാ​ണ് പ്ര​തി മാ​ര​കാ​യു​ധം ഉ​പ​യോ​ഗി​ച്ച് ത​ല​യി​ൽ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പ​ന്ത​ളം പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

ആലുവയില്‍ നിന്നും കാണാതായ 12കാരിയെ ഇന്ന് നാട്ടിലെത്തിക്കും; തട്ടിക്കൊണ്ടുപോയത് ഇന്‍സ്റ്റഗ്രാം സുഹൃത്ത്

കൊച്ചി: കരുമാല്ലൂരില്‍ നിന്നും കാണാതായ 12കാരിയെയും തട്ടിക്കൊണ്ടുപോയ യുവാവിനെയും ഇന്ന് വൈകുന്നേരത്തോടെ ആലുവയിലെത്തിക്കും. ശനിയാഴ്ച കാണാതായ പെണ്‍കുട്ടിയെ ചൊവ്വാഴ്ച പൂന റെയില്‍വേ സ്റ്റേഷനില്‍ നിസാമുദീന്‍ എക്‌സ്പ്രസില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്.

മുനമ്പം ഭാഗത്ത് ഐസ്‌ക്രീം വില്‍പ്പന നടത്തിയിരുന്ന കൊല്ലം ക്ലാപ്പന വരവിള ക്രിസ്ത്യന്‍ തറ വീട്ടില്‍ അഭിജിത്തിന് (25) ഒപ്പമാണ് പെണ്‍കുട്ടി പോയത്. ഇന്‍സ്റ്റഗ്രാം വഴിയാണു യുവാവും വിദ്യാര്‍ഥിനിയും പരിചയത്തിലാകുന്നത്. ഒരു വര്‍ഷത്തോളമായി ഇരുവരും സുഹൃത്തുക്കളായിട്ട്.

യുവാവ് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നുവെങ്കിലും ഇടയ്ക്ക് ഓണ്‍ ചെയ്തിരുന്നു. യുവാവിന്‍റെ സുഹൃത്തുക്കള്‍ വഴി ഇന്‍സ്റ്റഗ്രാമിലൂടെ മെസേജ് അയച്ചാണ് ലൊക്കേഷന്‍ കണ്ടെത്തിയത്. ആലുവയില്‍ എത്തിക്കുന്ന പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും.

ശനിയാഴ്ച കൂട്ടുകാരിയുടെ വീട്ടില്‍ പുസ്തകം വാങ്ങാനെന്നു പറഞ്ഞു പോയ വിദ്യാര്‍ഥിനി ഏറെ വൈകിയും വീട്ടില്‍ തിരികെയെത്താത്തതിനെ തുടര്‍ന്നു ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Kerala

കാ​ള​വ​ണ്ടി​യോ​ട്ട മ​ത്സ​ര​ത്തി​നി​ടെ ക​ത്തി​ക്കു​ത്ത്; യു​വാ​വ് മ​രി​ച്ചു, സു​ഹൃ​ത്തി​ന് ഗു​രു​ത​ര പ​രി​ക്ക്

കൊ​​​​ഴി​​​​ഞ്ഞാ​​​​മ്പാ​​​​റ: കാ​​​​ള​​​​വ​​​​ണ്ടി​​​​യോ​​​​ട്ട മ​​​​ത്സ​​​​രം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യു​​​​ണ്ടാ​​​​യ ത​​​​ർ​​​​ക്ക​​​​ത്തിൽ യു​​​​വാ​​​​വ് കു​​​​ത്തേ​​​​റ്റു മ​​​​രി​​​​ച്ചു. സു​​​​ഹൃ​​​​ത്തി​​​​ന് ഗു​​​​രു​​​​ത​​​​ര പ​​​​രി​​​​ക്കേ​​​​റ്റു.

വ​​​​ട​​​​ക​​​​ര​​​​പ്പ​​​​തി ലാ​​​​ല​​​​ക്കാ​​​​ട് സ്വ​​​​ദേ​​​​ശി​​​​യാ​​​​യ മു​​​​ഹ​​​​മ്മ​​​​ദ് ഷ​​​​ഫീ​​​​ഖ് (24) ആ​​​​ണു മ​​​​രി​​​​ച്ച​​​​ത്. കൂ​​​​ടെ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന സിം​​​​സ​​​​ൺ മാ​​​​ർ​​​​ട്ടി​​​​ൻ (18) ഗു​​​​രു​​​​ത​​​​ര പ​​​​രി​​​​ക്കു​​​​ക​​​​ളോ​​​​ടെ കോ​​​​ഴി​​​​പ്പാ​​​​റ​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ്.

വ​​​​ട​​​​ക​​​​ര​​​​പ്പ​​​​തി ലാ​​​​ല​​​​ക്കാ​​​​ട്ടി​​​​ൽ ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ത്രി പ​​​​ത്ത​​​​ര​​​​യോ​​​​ടെ​​​​യാ​​​​ണ് സം​​​​ഭ​​​​വം. കാ​​​​ള​​​​വ​​​​ണ്ടി​​​​യോ​​​​ട്ട മ​​​​ത്സ​​​​ര​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ര​​​​ണ്ടു വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ൽ സം​​​​ഘ​​​​ർ​​​​ഷ​​​​മു​​​​ണ്ടാ​​​​യി. തു​​​​ട​​​​ർ​​​​ന്ന് വീ​​​​ട്ടി​​​​ൽ​​​​നി​​​​ന്നു ക​​​​ത്തി​​​​യു​​​​മാ​​​​യി എ​​​​ത്തി​​​​യ നെ​​​​ൽ​​​​സ​​​​ൺ എ​​​​ന്ന​​​​യാ​​​​ൾ ഇ​​​​രു​​​​വ​​​​രെ​​​​യും കു​​​​ത്തി​​​​പ്പ​​​​രി​​​​ക്കേ​​​​ൽ​​​​പ്പി​​​​ച്ചെ​​​​ന്നാ​​​ണു പോ​​​​ലീ​​​​സ് പ​​​​റ​​​​യു​​​​ന്ന​​​​ത്.

ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റ ഇ​​​​രു​​​​വ​​​​രെ​​​​യും ഉ​​​​ട​​​​ൻ കോ​​​​ഴി​​​​പ്പാ​​​​റ​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചെ​​​​ങ്കി​​​​ലും മു​​​​ഹ​​​​മ്മ​​​​ദ് ഷ​​​​ഫീ​​​​ഖ് ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ മ​​​​രി​​​​ച്ചു.

സിം​​​​സ​​​​ൺ മാ​​​​ർ​​​​ട്ടി​​​​ന്‍റെ നി​​​​ല ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണെ​​​​ന്ന് ആ​​​​ശു​​​​പ​​​​ത്രി അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു. സം​​​​ഭ​​​​വ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് കൊ​​​​ഴി​​​​ഞ്ഞാ​​​​മ്പാ​​​​റ പോ​​​​ലീ​​​​സ് കൂ​​​​ടു​​​​ത​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

Kerala

മദ്യപാനത്തിനിടെ തര്‍ക്കം; ഗ്ലാസ് ഉടച്ച് സുഹൃത്തിനെ കുത്തി, കേസ്

കൊച്ചി: മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തില്‍ സംഘര്‍ഷം. മദ്യം കഴിച്ചിരുന്ന ഗ്ലാസ് ഉടച്ച് ചില്ലുകൊണ്ട് കുത്തി ഒരാള്‍ക്ക് പരിക്ക്.

മില്ലു വഴി അഴീക്കടവില്‍ ശ്രീകാന്തിന് (47) ആണ് പരിക്കേറ്റത്. നെറ്റിയില്‍ പുരികത്തിന്‍റെ ഭാഗത്ത് കുത്തേറ്റ ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച വൈകിട്ട് വൈപ്പിന്‍ പണിക്കര്പടി ഭാഗത്തായിരുന്നു സംഭവം. ശ്രീകാന്തിന്‍റെ പരാതിയില്‍ പുതുവൈപ്പ് സ്വദേശി സോമന്‍ (60) എന്നയാള്‍ക്കെതിരെ മുളവുകാട് പോലീസ് കേസ് എടുത്തു.

International

കൊ​ളം​ബി​യ​യി​ൽ ട്രം​പി​ന്‍റെ ഫ്ര​ണ്ട്

ബൊ​​​​ഗോ​​​​ട്ട: കൊ​​​​ളം​​​​ബി​​​​യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ തീ​​​​വ്ര​​​​വ​​​​ല​​​​തു​​​​പ​​​​ക്ഷ നേ​​​​താ​​​​വ് അ​​​​ബെ​​​​ലാ​​​​ർ​​​​ഡോ ഡി ​​​​ലാ എ​​​​സ്‌​​​​പ്രി​​​​യേ​​​​ല​​​​യ്ക്കു ജ​​​​യം.

എ​​​​തി​​​​ർ​​​​സ്ഥാ​​​​നാ​​​​ർ​​​​ഥി ഇ​​​​വാ​​​​ൻ സെ​​​​പെ​​​​ഡ​​​​യെ നേ​​​​രി​​​​യ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​നാ​​​​ണ് അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പി​​​​ന്‍റെ അ​​​​ടു​​​​പ്പ​​​​ക്കാ​​​​ര​​​​നാ​​​​യ എ​​​​സ്‌​​​​പ്രി​​​​യേ​​​​ല മ​​​​റി​​​​ക​​​​ട​​​​ന്ന​​​​ത്.

ഇ​​​​ല​​​​ക്ട​​​​റ​​​​ൽ അ​​​​ഥോറി​​​​റ്റി പു​​​​റ​​​​ത്തു​​​​വി​​​​ട്ട ക​​​​ണ​​​​ക്കു​​​​ക​​​​ൾ പ്ര​​​​കാ​​​​രം 99.9 ശ​​​​ത​​​​മാ​​​​നം ഫ​​​​ലം അ​​​​റി​​​​വാ​​​​യ​​​​പ്പോ​​​​ൾ എ​​​​സ്പ്രി​​​​യേ​​​​ല​​​​യ്ക്ക് 49.7 ശ​​​​ത​​​​മാ​​​​നം വോ​​​​ട്ട് ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

സ്ഥാ​​​​ന​​​​മൊ​​​​ഴി​​​​യു​​​​ന്ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ഗു​​​​സ്താ​​​​വോ പെ​​​​ട്രോ​​​​യു​​​​ടെ ഇ​​​​ട​​​​ത് ന​​​​യ​​​​ങ്ങ​​​​ളു​​​​ടെ പൊ​​​​ളി​​​​ച്ചെ​​​​ഴു​​​​ത്താ​​​​വും നാ​​ൽ​​പ്പ​​ത്തി​​യേ​​ഴു​​കാ​​​​ര​​​​നാ​​​​യ എ​​​​സ്പ്രി​​​​യേ​​​​ല​​​​യു​​​​ടെ ഭ​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​ണു ക​​​​രു​​​​തു​​​​ന്ന​​​​ത്.

National

സ​ഞ്ചി​ത ഉ​ഗാ​ലെ​യു​ടെ മ​ര​ണം; ന​ടി വി​ഷാ​ദ​രോ​ഗ​വു​മാ​യി പോ​രാ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് സു​ഹൃ​ത്ത്

മും​ബൈ: ടെ​ലി​വി​ഷ​ൻ ന​ടി സ​ഞ്ചി​ത ഉ​ഗാ​ലെ(22)​യു​ടെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗ​ത്തി​ന് പി​ന്നാ​ലെ, മ​ര​ണ​ത്തി​ന് മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ത​ന്നെ താ​രം ജീ​വ​നൊ​ടു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് പ​ല​ത​വ​ണ സം​സാ​രി​ച്ചി​രു​ന്ന​താ​യി സു​ഹൃ​ത്ത് ഗീ​താ​ഞ്ജ​ലി.

അ​ന്വേ​ഷ​ണ​ത്തെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി സ​ഞ്ചി​ത​യു​മാ​യു​ള്ള വ്യ​ക്തി​പ​ര​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റാ​ൻ താ​ൻ ത​യാ​റാ​ണെ​ന്നും ഗീ​താ​ഞ്ജ​ലി അ​റി​യി​ച്ചു. എ​ന്നാ​ൽ, ഈ ​സ​ന്ദേ​ശ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ വെ​റും ഉ​ള്ള​ട​ക്ക​ങ്ങ​ളാ​യി മാ​റി​പ്പോ​ക​രു​തെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ന​ടി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ൽ ഈ ​വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ നി​ർ​ണാ​യ​ക​മാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

"ഒ​രാ​ൾ താ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്ന് പ​ല​ത​വ​ണ പ​റ​യു​ന്നു​ണ്ടെ​ങ്കി​ൽ, ആ ​മ​ര​ണം ഒ​രി​ക്ക​ലും അ​പ്ര​തീ​ക്ഷി​ത​മ​ല്ല. മ​രി​ക്ക​ണ​മെ​ന്നും ജീ​വി​ക്കാ​ൻ താ​ല്പ​ര്യ​മി​ല്ലെ​ന്നും ക​ഴി​ഞ്ഞ ആ​റ് മാ​സ​മാ​യി അ​വ​ൾ നി​ര​ന്ത​രം പ​റ​യു​മാ​യി​രു​ന്നു.' ഗീ​താ​ഞ്ജ​ലി ടെ​ല്ലി ടോ​ക്ക് ഇ​ന്ത്യ​യോ​ട് വെ​ളി​പ്പെ​ടു​ത്തി.

"വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ ത​ന്നെ സ​ഞ്ചി​ത ക​ടു​ത്ത വി​ഷാ​ദ​രോ​ഗ​വു​മാ​യി പോ​രാ​ടു​ക​യാ​യി​രു​ന്നു. ജ​നു​വ​രി മു​ത​ലാ​ണ് ഇ​ത് തു​ട​ങ്ങി​യ​ത്. അ​വ​ൾ ക​ടു​ത്ത വി​ഷാ​ദ​ത്തി​ലാ​യി​രു​ന്നു. ചി​ല സ​മ​യ​ങ്ങ​ളി​ൽ സ​ഞ്ചി​ത ദി​വ​സ​ങ്ങ​ളോ​ളം ഉ​റ​ങ്ങാ​തെ ഇ​രി​ക്കു​മാ​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യി അ​ഞ്ച് ദി​വ​സ​ത്തോ​ളം ഉ​റ​ങ്ങാ​തെ അ​വ​ൾ ക​ഴി​ഞ്ഞി​ട്ടു​ണ്ട്.' ഗീ​താ​ഞ്ജ​ലി കൂ​ട്ടി​ച്ചേ​ർ​ത്തു.

യ​ഥാ​ർ​ഥ​ത്തി​ൽ എ​ന്താ​ണ് ഇ​തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് വ്യ​ക്ത​മ​ല്ല, സ​ഞ്ചി​ത ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ആ​ഘാ​ത​ത്തി​ലൂ​ടെ​യോ മാ​ന​സി​ക വി​ഷ​മ​ത​ക​ളി​ലൂ​ടെ​യോ ക​ട​ന്നു​പോ​കു​ന്ന​താ​യി ത​നി​ക്ക് തോ​ന്നി​യി​രു​ന്നു. "കു​മ​കും ഭാ​ഗ്യ' പ​ര​മ്പ​ര​യി​ൽ പ്ര​ധാ​ന വേ​ഷം ല​ഭി​ച്ചി​രു​ന്നി​ട്ടും, ജോ​ലി​യി​ലു​ള്ള താ​ല്പ​ര്യം സ​ഞ്ചി​ത​യ്ക്ക് ന​ഷ്ട​പ്പെ​ടു​ന്ന​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളും പ്ര​ക​ട​മാ​യി​രു​ന്നു.

ഗു​ജ​റാ​ത്തി​ലെ ചി​ത്രീ​ക​ര​ണ​ത്തി​ന് ശേ​ഷം മ​ട​ങ്ങി​യെ​ത്തി​യ സ​ഞ്ചി​ത​യ്ക്ക് ത​ന്‍റെ ജോ​ലി​യി​ൽ വൈ​കാ​രി​ക​മാ​യ ഒ​രു അ​ടു​പ്പ​വും തോ​ന്നു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. ല​ഭി​ച്ച വ​ലി​യ അ​വ​സ​ര​ത്തെ​ക്കു​റി​ച്ച് ഓ​ർ​മി​പ്പി​ച്ച് സ​ഞ്ചി​ത​യെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ താ​ൻ ശ്ര​മി​ച്ച​പ്പോ​ൾ, "ഇ​ല്ല, എ​നി​ക്ക് ഒ​ന്നി​നെ​ക്കു​റി​ച്ചും ന​ല്ലൊ​രു തോ​ന്ന​ലി​ല്ല. ഇ​തൊ​ക്കെ എ​ന്ത് ജീ​വി​ത​മാ​ണ്? എ​നി​ക്കി​ത് വ​ലി​യൊ​രു പീ​ഡ​ന​മാ​യി തോ​ന്നു​ന്നു'. എ​ന്ന് സ​ഞ്ചി​ത പ​റ​ഞ്ഞ​താ​യി ഗീ​താ​ജ്ഞ​ലി ഓ​ർ​ത്തെ​ടു​ത്തു.

നി​ർ​മാ​ണ ക​മ്പ​നി​യു​മാ​യി സ​ഞ്ചി​ത​യ്ക്ക് എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ത​ർ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നെ​ന്ന ത​ര​ത്തി​ലു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ ഗീ​താ​ഞ്ജ​ലി ത​ള്ളി​പ്പ​റ​ഞ്ഞു. സ​ഞ്ചി​ത​യു​ടെ മാ​ന​സി​കാ​വ​സ്ഥ മ​ന​സ്സി​ലാ​ക്കാ​നും അ​വ​ളെ സ​ഹാ​യി​ക്കാ​നു​മാ​യി നി​ർ​മാ​ണ ക​മ്പ​നി​യി​ലു​ള്ള​വ​ർ നി​ര​വ​ധി ഡോ​ക്ട​ർ​മാ​രു​ടെ അ​ടു​ത്ത് കൊ​ണ്ടു​പോ​യി​രു​ന്ന​താ​യും ഗീ​താ​ഞ്ജ​ലി വ്യ​ക്ത​മാ​ക്കി.

സ​ഞ്ചി​ത​യ്ക്ക് വി​ഷാ​ദ​രോ​ഗം ഉ​ണ്ടാ​യി​രു​ന്നു എ​ന്ന ന​ടി​യു​ടെ പി​താ​വി​ന്‍റെ പ്ര​സ്താ​വ​ന​യെ ശ​രി​വ‍​യ്ക്കു​ന്ന​താ​ണ് സു​ഹൃ​ത്ത് ഗീ​താ​ഞ്ജ​ലി​യു​ടെ ഈ ​വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ.

National

ബ​ക്രീ​ദ് വി​രു​ന്നി​ന് ക്ഷ​ണി​ച്ച് വ​രു​ത്തി​ സു​ഹൃ​ത്തി​നെ കൊ​ന്നു; പ്ര​തി പോ​ലീ​സ് വെ​ടി​വ​യ്പ്പി​ൽ കൊ​ല്ല​പ്പെ​ട്ടു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ 17 വ​യ​സു​കാ​ര​നാ​യ സൂ​ര്യ പ്ര​താ​പ് ചൗ​ഹാ​ൻ കു​ത്തേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി​യെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്നു. അ​സ​ദ് എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് യു​പി​യി​ലെ ഖോ​ദ പ്ര​ദേ​ശ​ത്ത് ഏ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​യ​ത്.

ബ​ക്രീ​ദ് ആ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് സൂ​ര്യ പ്ര​താ​പ് ചൗ​ഹാ​ൻ കൊ​ല്ല​പ്പെ​ട്ട​ത്.

11-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ സൂ​ര്യ പ്ര​താ​പി​ന്‍റെ കൊ​ല​പാ​ത​ക​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് ക​ന​ത്ത വ​ർ​ഗീ​യ സം​ഘ​ർ​ഷാ​വ​സ്ഥ​യും വ​ലി​യ ജ​ന​രോ​ഷ​വും നി​ല​നി​ന്നി​രു​ന്നു. കു​റ്റ​വാ​ളി​ക​ളെ ഉ​ട​ന​ടി പി​ടി​കൂ​ട​ണ​മെ​ന്നും എ​ൻ​കൗ​ണ്ട​ർ ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി സം​ഘ​ട​ന​ക​ളും നാ​ട്ടു​കാ​രും പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ഒ​ളി​വി​ൽ പോ​യ മു​ഖ്യ​പ്ര​തി അ​സ​ദി​നാ​യി പോ​ലീ​സ് തി​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യ​ത്.

അ​സ​ദ് ത​ന്‍റെ കൂ​ട്ടാ​ളി​ക​ളെ ക​ണ്ട് പ​ണം വാ​ങ്ങി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി പൊ​ലീ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ഖോ​ദ പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.

ഒ​രു ബൈ​ക്കി​ൽ സു​ഹൃ​ത്തി​നൊ​പ്പം എ​ത്തി​യ അ​സ​ദി​നെ ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ, ഇ​യാ​ൾ പോ​ലീ​സി​ന് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലീ​സ് ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലാ​ണ് അ​സ​ദി​ന് വെ​ടി​യേ​റ്റ​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഇ​യാ​ൾ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ളി​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

Kerala

മദ്യപാനത്തിനിടെ തർക്കം; യുവാവിനെ ഫ്രൈയിംഗ് പാന്‍ കൊണ്ട് അടിച്ചുകൊലപ്പെടുത്തി സുഹൃത്ത്

കൊച്ചി: എറണാകുളം പച്ചാളത്ത് മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആല്‍ജൂഡ് എന്ന യുവാവിനെയാണ് ഫ്രൈയിംഗ് പാന്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പ്രതി പച്ചാളം സ്വദേശിയായ സിനോഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സിനോഷിന്‍റെ വീടിന്‍റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്.

കഞ്ചാവ്, ലഹരി കേസുകളില്‍ പ്രതിയാണ് മരിച്ച ആല്‍ജൂഡ്. പച്ചാളത്തെ സിനോഷിന്‍റെ ശാരദ നിവാസ് എന്ന വീട്ടില്‍ ആല്‍ജൂഡ് നിത്യേനെ മദ്യപിക്കാനായി എത്താറുണ്ട്. ഞായറാഴ്ച പതിവുപോലെ മദ്യപിക്കാനെത്തിയ ഇവര്‍ തമ്മിലുണ്ടായ അസ്വാരസ്യങ്ങളും വാക്കുതര്‍ക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

വീടിന്‍റെ താഴത്തെ നിലയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികളാണ് വിവരം സമീപവാസികളെയും പോലീസിനെയും അറിയിച്ചത്. ആല്‍ജൂഡുമായി തര്‍ക്കമുണ്ടായെന്നും തലയ്ക്ക് അടിച്ചെന്നും സിനോഷ് പോലീസിനോട് സമ്മതിച്ചു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മൂന്നാമനായുള്ള അന്വേഷണത്തിലാണ് പോലീസ്.

Sports

ഉയരെ ഊഷ്മള സൗഹൃദം

കൊ​​​യി​​​ലാ​​​ണ്ടി: ഐസിസി പുരുഷ ട്വ​​​ന്‍റി-20 ലോ​​​ക​​​ക​​​പ്പി​​​ലെ മി​​​ന്നും പ്ര​​​ക​​​ട​​​നത്തി​​​ന് പി​​​ന്നാ​​​ലെ കോ​​​ഴി​​​ക്കോ​​​ട്ടെ​​​ത്തി കേ​​​ര​​​ള താ​​​രം സ​​​ഞ്ജു സാം​​​സ​​​ണ്‍.

സു​​​ഹൃ​​​ത്തും കേ​​​ര​​​ള ക്രി​​​ക്ക​​​റ്റ് ടീം ​​​താ​​​ര​​​വു​​​മാ​​​യ രോ​​​ഹ​​​ൻ കു​​​ന്നു​​​മ്മ​​​ലി​​​ന്‍റെ കൊ​​​ല്ലംചി​​​റ​​​യ്ക്ക് സ​​​മീ​​​പ​​​മു​​​ള്ള വീ​​​ട്ടി​​​ലാ​​​ണ് സ​​​ഞ്ജു സാം​​​സ​​​ണ്‍ എ​​​ത്തി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം നാ​​​ട്ടി​​​ലെ​​​ത്തി​​​യ സ​​​ഞ്ജു തി​​​ര​​​ക്കു​​​ക​​​ളി​​​ൽ​​നി​​​ന്നു മാ​​​റിനി​​​ൽ​​​ക്കാ​​​നാ​​​യാ​​​ണ് കോ​​​ഴി​​​ക്കോ​​​ട്ടെ​​​ത്തി​​​യ​​​തെ​​​ന്ന് സു​​​ഹൃ​​​ത്തു​​​ക്ക​​​ള്‍ പ​​​റ​​​ഞ്ഞു.​

എ​​​ല​​​ത്തൂ​​​രി​​​ലെ റി​​​സോ​​​ർ​​​ട്ടി​​​ൽ നി​​​ന്നു​​​മാ​​​ണ് സ​​​ഞ്ജു രോ​​​ഹ​​​ന്‍റെ വീ​​​ട്ടി​​​ലെ​​​ത്തി​​​യ​​​ത്. സ​​​ഞ്ജു​​​വി​​​നെ രോ​​​ഹ​​​ന്‍റെ പി​​​താ​​​വ് സു​​​ശീ​​​ൽ കു​​​ന്നു​​​മ്മ​​​ൽ, മു​​​ത്ത​​​ച്ഛ​​​ന്‍ ഗോ​​​വി​​​ന്ദ​​​ൻ എ​​​ന്നി​​​വ​​​ര്‍ ചേ​​​ർ​​​ന്ന് സ്വീ​​​ക​​​രി​​​ച്ചു.

കേ​​​ര​​​ള ക്രി​​​ക്ക​​​റ്റ് താ​​​രം സ​​​ൽ​​​മാ​​​നും റാ​​​ഷി​​​ദ് ഫ​​​റൂഖും കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു.​ സ​​​ഞ്ജു​​​വും രോ​​​ഹ​​​നും ഒ​​​രു​​​മി​​​ച്ച് കേ​​​ര​​​ള​​​ത്തി​​​നു വേ​​​ണ്ടി​​​യും ഇന്ത്യൻ അ​​​ണ്ട​​​ർ 19 ടീ​​​മി​​​ലും ക​​​ളി​​​ച്ചി​​​ട്ടു​​​ണ്ട്.

National

മു​ൻ​ഭാ​ര്യ​യ്ക്ക് സ​മ്മാ​നം വാ​ങ്ങാ​ൻ സു​ഹൃ​ത്തി​നെ കൊ​ന്നു; യു​വാ​വ് അ​റ​സ്റ്റി​ൽ

ബം​ഗു​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ മു​ൻ ഭാ​ര്യ​യ്ക്ക് സ​മ്മാ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി പ​ണം മോ​ഷ്ടി​ച്ച യു​വാ​വ് പി​ടി​യി​ൽ. ചി​ക്ക​മം​ഗ​ളൂ​രു ജി​ല്ല​യി​ലെ ബി​രൂ​ർ സ്വ​ദേ​ശി​യാ​യ ഷാ​ഫി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വെ​ൽ​ഡ​റാ​യ പു​ട്ട​രാ​ജ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഫെ​ബ്രു​വ​രി 19 ന് ​ഒ​രു ധ​ന​കാ​ര്യ ക​മ്പ​നി ന​ട​ത്തു​ന്ന സ്വ​ർ​ണ ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് ഷാ​ഫി, പു​ട്ട​രാ​ജു​വി​നെ വി​ളി​ച്ചു​വ​രു​ത്തി​യ​ത്. ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ 2.5 ല​ക്ഷം രൂ​പ​യു​മാ​യാ​ണ് പു​ട്ട​രാ​ജു വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങി​യ​ത്.

തു​ട​ർ​ന്ന് രാ​ത്രി​യോ​ടെ പ്ര​തി പു​ട്ട​രാ​ജു​വി​നെ ബൈ​ക്കി​ൽ ക​യ​റ്റി ഹൊ​ന്ന​വ​ള്ളി​ക്ക് സ​മീ​പ​മു​ള്ള ഒ​രു വ​ന​പ്ര​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​യി. ഇ​വി​ടെ​വ​ച്ച്, വ​ടി​വാ​ൾ ഉ​പ​യോ​ഗി​ച്ച് പു​ട്ട​രാ​ജു​വി​നെ കൊ​ല​പ്പെ​ടു​ത്തു​ക​യും പ​ണ​വു​മാ​യി ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു.

പി​റ്റേ​ന്ന് രാ​വി​ലെ, ഇ​തു​വ​ഴി പോ​യ പാ​ൽ വി​ൽ​പ്പ​ന​ക്കാ​ര​ൻ മൃ​ത​ദേ​ഹം കാ​ണു​ക​യും വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട​ത് പു​ട്ട​രാ​ജു​വാ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സ് ക​ണ്ടെ​ത്തി. തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ പു​ട്ട​രാ​ജു അ​വ​സാ​ന​മാ​യി ബ​ന്ധ​പ്പെ​ട്ട​ത് ഷാ​ഫി​യെ ആ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യും അ​ന്വേ​ഷ​ണം ഇ​യാ​ളി​ലേ​ക്ക് എ​ത്തു​ക​യു​മാ​യി​രു​ന്നു.

കൊ​ല​പാ​ത​കം ന​ട​ത്തി​യ ശേ​ഷം, ഷാ​ഫി ത​ന്‍റെ മു​ൻ​ഭാ​ര്യ​യെ അ​ര​സി​ക്കെ​രെ​യി​ലെ ഒ​രു ലോ​ഡ്ജി​ൽ വ​ച്ച് ക​ണ്ടു​മു​ട്ടു​ക​യും ഇ​വ​ർ​ക്ക് 60,000 രൂ​പ ന​ൽ​കു​ക​യും ചെ‍​യ്തു. പി​ന്നീ​ട് ഇ​വ​ർ​ക്ക് ഒ​രു ടി​വി വാ​ങ്ങി ന​ൽ​കി​യെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. പോ​ലീ​സ് ഷാ​ഫി​യെ അ​റ​സ്റ്റ് ചെ​യ്തു.

ഷാ​ഫി​യും പു​ട്ട​രാ​ജു​വും ഏ​ഴ് വ​ർ​ഷ​മാ​യി സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

ആരാണ് ആ കൊറിയന്‍ സുഹൃത്ത്? കണ്ടെത്താനാകാതെ പോലീസ്

കൊച്ചി: കൊറിയന്‍ ലവ് എന്ന ഗെയിം കളിക്കുന്നത് വിലക്കിയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ സഹോദരിമാരായ മൂന്നു പെണ്‍കുട്ടികള്‍ ജീവനൊടുക്കാന്‍ ഇടയാക്കിയ സംഭവത്തിന് പിന്നാലെ ചോറ്റാനിക്കരയിലെ പതിനാറുകാരിയുടെ ആത്മഹത്യയും ചര്‍ച്ചകളില്‍ നിറയുകയാണ്. ജനുവരി 27ന് ആണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ആദിത്യയെ ഉപയോഗശൂന്യമായ കരിങ്കല്‍ ക്വാറിയിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കൊറിയന്‍ സുഹൃത്തിന്‍റെ മരണത്തില്‍ മനംനൊന്താണ് താന്‍ ജീവനൊടുക്കുന്നതെന്നായിരുന്നു പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ്. എന്നാല്‍ കുട്ടിയുടെ ഫോണോ ഇന്‍സ്റ്റഗ്രാം അക്കൗണ്ടോ പോലീസ് ഇതുവരെ പരിശോധിച്ചിട്ടില്ല.

ഒരാഴ്ച മുമ്പാണ് സുഹൃത്ത് മരണപ്പെട്ടതെന്ന് പറയുന്നു. തന്നെ ഏറെ സ്‌നേഹിക്കുന്ന അച്ഛനെയും അമ്മയെയും ഓര്‍ത്ത് വിഷമമുണ്ടെന്നും എന്നാല്‍ സുഹൃത്തിന്‍റെ മരണം താങ്ങാനാവുന്നില്ലെന്നുമാണ് പെണ്‍കുട്ടി കുറിപ്പില്‍ പറഞ്ഞത്. കൊറിയന്‍ ഭാഷയിലുള്ള കുറിപ്പുകളും പുസ്തകത്തില്‍ ഉണ്ടായിരുന്നു. തിരുവാങ്കുളം കക്കാട് കിണറ്റിങ്കല്‍ പറമ്പില്‍ മഹേഷിന്‍റെയും രമ്യയുടെയും മകളാണ് ആദിത്യ.

National

വി​വാ​ഹ​ത്ത​ലേ​ന്ന് സു​ഹൃ​ത്തി​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി; വ​ര​ൻ പി​ടി​യി​ൽ

മും​ബൈ: ക​ടം വാ​ങ്ങി​യ പ​ണം തി​രി​കെ ചോ​ദി​ച്ച​തി​ന് വി​വാ​ഹ​ത്ത​ലേ​ന്ന് സു​ഹൃ​ത്തി​നെ യു​വാ​വ് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. മ​ഹാ​രാ​ഷ്ട്ര​യി​ലെ ബീ​ഡ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ച​ന്ദ് (30) എ​ന്ന യു​വാ​വി​നെ​യാ​ണ് സു​ഹൃ​ത്ത് ആ​തി​ഖ് തം​ബോ​ളി കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ആ​തി​ഖ് കൊ​ല്ല​പ്പെ​ട്ട ച​ന്ദി​ന്‍റെ പ​ക്കി​ൽ നി​ന്നും ഒ​ന്ന​ര ല​ക്ഷം രൂ​പ ക​ടം വാ​ങ്ങി​യി​രു​ന്നു. പ​ണം തി​രി​കെ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ വി​വാ​ഹ വേ​ദി​യി​ൽ വ​ന്ന് പ​ണം ആ​വ‍​ശ്യ​പ്പെ​ടു​മെ​ന്നും ച​ന്ദ് ആ​തി​ഖി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് വി​വാ​ഹം ത​ട​സ​പ്പെ​ടു​മെ​ന്ന് ഭ​യ​ന്നാ​ണ് ഇ​യാ​ൾ ച​ന്ദി​നെ ക​ല്ല് കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ആ​തി​ഖി​ന്‍റെ വി​വാ​ഹ ദി​വ​സം ഖോ​ക​ർ​മോ​യി​ലെ ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്ത് വ​ച്ച് ച​ന്ദി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട​തോ​ടെ​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പ്ര​തി​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. ആ​തി​ഖി​നെ​തി​രെ കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

 

Kerala

വ​ട​ക്ക​ഞ്ചേ​രി​യി​ല്‍ യു​വാ​വ് മ​രി​ച്ച സം​ഭ​വം;​ സു​ഹൃ​ത്ത് അറസ്റ്റിൽ 

പാ​ല​ക്കാ​ട്: വ​ട​ക്ക​ഞ്ചേ​രി​യി​ല്‍ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ. ചൂ​ലി​പ്പാ​ടം പ​ള്ളി​ക്ക​ൽ വീ​ട്ടി​ൽ ആ​ഷി​ഫാ​ണ് (21) അ​റ​സ്റ്റി​ലാ​യ​ത്. മു​ഹ​മ്മ​ദ് റാ​ഫി​യാ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച ഇ​രു​വ​രും ചേ​ർ​ന്ന് വൈ​ദ്യു​ത​ക്കെ​ണി ഉ​പ​യോ​ഗി​ച്ച് തോ​ട്ടി​ൽ മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ മു​ഹ​മ്മ​ദ് റാ​ഫി​ക്ക് ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ ഷോ​ക്കേ​റ്റ​താ​ണ് മ​ര​ണ കാ​ര​ണ​മെ​ന്നും തെ​ളി​ഞ്ഞു.

സ​മീ​പ​ത്തു​ള്ള വൈ​ദ്യു​ത പോ​സ്റ്റി​ൽ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി വൈ​ദ്യു​തി എ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പA​ലീ​സ് പ​റ​ഞ്ഞു. ആ​ഷി​ഫി​ന്‍റെ പേ​രി​ൽ മ​ന​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്കും വൈ​ദ്യു​ത മോ​ഷ​ണ​ത്തി​നു​മാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

സം​ഭ​വ സ്ഥ​ല​ത്ത് നി​ന്ന് വൈ​ദ്യു​തി എ​ടു​ക്കാ​നു​പ​യോ​ഗി​ച്ച വ​യ​റും തോ​ട്ടി​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Kerala

ഹോ​ണ​ടി​ച്ച​തി​ൽ പ്ര​കോ​പ​നം; തൃ​ശൂ​രി​ൽ പി​താ​വി​നും മ​ക​നും സു​ഹൃ​ത്തി​നും കു​ത്തേ​റ്റു

തൃ​ശൂ​ര്‍: ഹോ​ണ​ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ പി​താ​വി​നും മ​ക​നും സു​ഹൃ​ത്തി​നും കു​ത്തേ​റ്റു. തൃ​ശൂ​ർ പേ​രാ​മം​ഗ​ല​ത്ത് ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. 

മു​ണ്ടൂ​ർ സ്വ​ദേ​ശി ബി​നീ​ഷ് (46) , മ​ക​ൻ അ​ഭി​ന​വ് (19) , സു​ഹൃ​ത്ത് അ​ഭി​ജി​ത്ത് (29) എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്. ഇ​വ​രെ ആ​ക്ര​മി​ച്ച കേ​ച്ചേ​രി സ്വ​ദേ​ശി കൃ​ഷ്ണ കി​ഷോ​ർ സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. 

മു​ണ്ടൂ​രി​ലെ പ​ച്ച​ക്ക​റി ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് അ​ക്ര​മി. ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യാ​ണ് അ​ച്ഛ​നും മ​ക​നും സു​ഹൃ​ത്തും യാ​ത്ര ചെ​യ്തി​രു​ന്ന​ത്. ബാ​ഡ്മി​ന്‍റ​ണ്‍ ക​ളി​ച്ചു മ​ട​ങ്ങു​ക​യാ​യി​രു​ന്നു ഇ​വ​ർ. ബൈ​ക്കി​ലാ​ണ് ആ​ക്ര​മി​യും എ​ത്തി​യ​ത്. 

അ​ഭി​ന​വ് ഹോ​ണ​ടി​ച്ച​തി​ൽ അ​ക്ര​മി പ്ര​കോ​പി​ത​നാ​വു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ബൈ​ക്ക് ത​ട​ഞ്ഞു​നി​ര്‍​ത്തി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. തു​ട​ര്‍​ന്നാ​യി​രു​ന്നു ആ​ക്ര​മ​ണം. ത​മി​ഴ് നാ​ട്ടി​ലേ​യ്ക്കു ക​ട​ന്ന അ​ക്ര​മി​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up