കൊയിലാണ്ടി: ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ കോഴിക്കോട്ടെത്തി കേരള താരം സഞ്ജു സാംസണ്.
സുഹൃത്തും കേരള ക്രിക്കറ്റ് ടീം താരവുമായ രോഹൻ കുന്നുമ്മലിന്റെ കൊല്ലംചിറയ്ക്ക് സമീപമുള്ള വീട്ടിലാണ് സഞ്ജു സാംസണ് എത്തിയത്. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ സഞ്ജു തിരക്കുകളിൽനിന്നു മാറിനിൽക്കാനായാണ് കോഴിക്കോട്ടെത്തിയതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
എലത്തൂരിലെ റിസോർട്ടിൽ നിന്നുമാണ് സഞ്ജു രോഹന്റെ വീട്ടിലെത്തിയത്. സഞ്ജുവിനെ രോഹന്റെ പിതാവ് സുശീൽ കുന്നുമ്മൽ, മുത്തച്ഛന് ഗോവിന്ദൻ എന്നിവര്‍ ചേർന്ന് സ്വീകരിച്ചു.
കേരള ക്രിക്കറ്റ് താരം സൽമാനും റാഷിദ് ഫറൂഖും കൂടെയുണ്ടായിരുന്നു. സഞ്ജുവും രോഹനും ഒരുമിച്ച് കേരളത്തിനു വേണ്ടിയും ഇന്ത്യൻ അണ്ടർ 19 ടീമിലും കളിച്ചിട്ടുണ്ട്.
Tags : Warm friendship Sanju Samson Rohan Kunnummal Friend Kozhikode