x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മദ്യപാനത്തിനിടെ തർക്കം; യുവാവിനെ ഫ്രൈയിംഗ് പാന്‍ കൊണ്ട് അടിച്ചുകൊലപ്പെടുത്തി സുഹൃത്ത്

കൊച്ചി ബ്യൂറോ
Published: April 20, 2026 12:18 PM IST | Updated: April 20, 2026 12:18 PM IST

കൊച്ചി: എറണാകുളം പച്ചാളത്ത് മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആല്‍ജൂഡ് എന്ന യുവാവിനെയാണ് ഫ്രൈയിംഗ് പാന്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പ്രതി പച്ചാളം സ്വദേശിയായ സിനോഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സിനോഷിന്‍റെ വീടിന്‍റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്.

കഞ്ചാവ്, ലഹരി കേസുകളില്‍ പ്രതിയാണ് മരിച്ച ആല്‍ജൂഡ്. പച്ചാളത്തെ സിനോഷിന്‍റെ ശാരദ നിവാസ് എന്ന വീട്ടില്‍ ആല്‍ജൂഡ് നിത്യേനെ മദ്യപിക്കാനായി എത്താറുണ്ട്. ഞായറാഴ്ച പതിവുപോലെ മദ്യപിക്കാനെത്തിയ ഇവര്‍ തമ്മിലുണ്ടായ അസ്വാരസ്യങ്ങളും വാക്കുതര്‍ക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

വീടിന്‍റെ താഴത്തെ നിലയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികളാണ് വിവരം സമീപവാസികളെയും പോലീസിനെയും അറിയിച്ചത്. ആല്‍ജൂഡുമായി തര്‍ക്കമുണ്ടായെന്നും തലയ്ക്ക് അടിച്ചെന്നും സിനോഷ് പോലീസിനോട് സമ്മതിച്ചു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മൂന്നാമനായുള്ള അന്വേഷണത്തിലാണ് പോലീസ്.

Tags : Friend Attack frying pan

Recent News

Corehub Up