x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'തു​ണി പ​മ്പ​യി​ലു​പേ​ക്ഷി​ക്കു​ന്ന​ത് ദു​രാ​ചാ​രം'; ക​ർ​ശ​ന മു​ന്ന​റി​യി​പ്പു​മാ​യി ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ർ'

ഓൺലൈൻ ഡെസ്ക്
Published: August 20, 2026 06:14 PM IST | Updated: August 20, 2026 06:14 PM IST

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ തു​ണി ഊ​രി പ​മ്പാ ന​ദി​യി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​ത് ആ​ചാ​ര​മ​ല്ലെ​ന്നും അ​ത് വെ​റു​മൊ​രു ദു​രാ​ചാ​ര​മാ​ണെ​ന്നും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ർ. വാ​ഹ​ന​ങ്ങ​ളു​ടെ മു​ന്നി​ൽ ക​ർ​പ്പൂ​രം ക​ത്തി​ക്കു​ക, പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലു​ള്ള ഷാം​പൂ കൊ​ണ്ടു വ​രി​ക തു​ട​ങ്ങി​യ​വ ഭ​ക്ത​ർ ക​ർ​ശ​ന​മാ​യി ഒ​ഴി​വാ​ക്ക​ണം. ശ​ബ​രി​മ​ല​യെ​ന്ന പു​ണ്യ മ​ല​യെ സം​ര​ക്ഷി​ക്കാ​ൻ എ​ല്ലാ തീ​ർ​ഥാ​ട​ക​ർ​ക്കും ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നും തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 

തീ​ർ​ഥാ​ട​ക​രു​ടെ പ​രാ​തി​ക​ൾ മ​ണ്ഡ​ല​കാ​ലം ക​ഴി​യു​ന്ന​തു​വ​രെ വെ​ച്ചു​താ​മ​സി​പ്പി​ക്കാ​തെ അ​പ്പ​പ്പോ​ൾ ത​ന്നെ പ​രി​ഹ​രി​ക്കാ​ൻ ബോ​ർ​ഡ് മാ​റ​ണം. ഇ​തി​നാ​യി പു​തി​യ 'ടു-​വേ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ' സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തും. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ഭ​ക്ത​ർ​ക്ക് കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി ഇം​ഗ്ലീ​ഷ്, ക​ന്ന​ഡ, തെ​ലു​ങ്ക്, ത​മി​ഴ്, മ​ല​യാ​ളം ഭാ​ഷ​ക​ളി​ൽ 'ശ​ബ​രി​മ​ല സ​ന്ദേ​ശ്' എ​ന്ന മാ​സി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. 

മ​ണ്ഡ​ല​കാ​ല​ത്തി​ന് മു​ന്നോ​ടി​യാ​യി ന​വം​ബ​ർ 15-ന് ​മു​ൻ​പ് ഇ​ത് പു​റ​ത്തി​റ​ക്കും. ശ​ബ​രി​മ​ല​യി​ലെ ഭ​ക്ത​രി​ൽ ഭൂ​രി​ഭാ​ഗ​വും പു​റ​ത്തു​നി​ന്നു​ള്ള​വ​രാ​യ​തി​നാ​ലാ​ണ് ഈ ​നീ​ക്കം. ഓ​രോ ക്ഷേ​ത്ര​ത്തി​നും ഓ​രോ ആ​ചാ​ര​ങ്ങ​ളു​ണ്ട്. ഇ​ത്ത​രം വി​വ​ര​ങ്ങ​ളും ക്ഷേ​ത്ര മ​ര്യാ​ദ​ക​ളും കൃ​ത്യ​മാ​യി ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ് മാ​സി​ക​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.  

Tags : Kjayakumar LatestNews DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up