x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ണ​റാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് സ്ഥാ​നം ഒ​ഴി​യ​ണ​മെ​ന്ന് ബി​ജെ​പി

ഓൺലൈൻ ഡെസ്ക്
Published: August 20, 2026 06:32 PM IST | Updated: August 20, 2026 06:38 PM IST

ഷോൺ ജോർജ്, പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​നെ​തി​രെ നി​ല​വി​ൽ ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ള്ള ആ​രോ​പ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് സ്ഥാ​ന​ത്തു​നി​ന്ന് മാ​റി​നി​ൽ​ക്കാ​ൻ പി​ണ​റാ​യി വി​ജ​യ​ൻ ത​യ്യാ​റാ​ക​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്  അ​ഡ്വ. ഷോ​ൺ ജോ​ർ​ജ്  

ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ള്ള വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, ക​ഴി​ഞ്ഞ മൂ​ന്ന് പ​തി​റ്റാ​ണ്ടി​നി​ടെ പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യി​ട്ടു​ള്ള മു​ഴു​വ​ൻ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും സ​മ​ഗ്ര​മാ​യി അ​ന്വേ​ഷി​ക്കെണം.എ​സ്എ​ൻ​സി ലാ​വ​ലി​ൻ, പ്രൈ​സ് വാ​ട്ട​ർ​ഹൗ​സ് കൂ​പ്പേ​ഴ്സ്, സ്വ​ർ​ണ​ക്ക​ട​ത്ത്, മാ​സ​പ്പ​ടി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ​ക്കു പു​റ​മേ, ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​യ​ള​വി​ൽ ന​ട​ന്ന മു​ഴു​വ​ൻ ഇ​ട​പാ​ടു​ക​ളും അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​ക്ക​ണം. 

പി​ണ​റാ​യി വി​ജ​യ​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ളും വി​വി​ധ ക​മ്പ​നി​ക​ളു​മാ​യി ന​ട​ത്തി​യി​ട്ടു​ള്ള​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചും സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണ്. പി​ണ​റാ​യി വി​ജ​യ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ ഇ​ട​പാ​ടു​ക​ളും ഒ​രു അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​ര​ണം.

എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ൽ മു​ന്നോ​ട്ടു​പോ​കു​ന്നു എ​ന്ന​തി​ൽ ബി​ജെ​പി സ​ന്തോ​ഷം രേ​ഖ​പ്പെ​ടു​ത്തു​ന്നു. ഈ ​ഇ​ട​പാ​ടു​ക​ളി​ൽ കൂ​ടു​ത​ൽ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്ക് പ​ങ്കു​ണ്ടോ എ​ന്ന​തും അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശോ​ധി​ക്ക​ണം. സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ കൂ​ടു​ത​ൽ സ​ത്യ​ങ്ങ​ൾ കേ​ര​ള ജ​ന​ത​യ്ക്ക് മു​ന്നി​ൽ പു​റ​ത്തു​വ​രു​മെ​ന്ന്  പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

പി​ണ​റാ​യി വി​ജ​യ​നെ സം​ര​ക്ഷി​ക്കാ​ൻ ഇ​നി​യും ശ്ര​മി​ച്ച് സ്വ​യം അ​പ​ഹാ​സ്യ​രാ​ക​രു​ത്. വ്യ​ക്തി​ക​ളെ​യോ രാ​ഷ്ട്രീ​യ സ്ഥാ​ന​ങ്ങ​ളെ​യോ സം​ര​ക്ഷി​ക്കു​ന്ന​തി​നു​പ​ക​രം, ആ​രോ​പ​ണ​ങ്ങ​ളി​ൽ സ​ത്യാ​വ​സ്ഥ പു​റ​ത്തു​വ​രാ​ൻ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ അ​നു​വ​ദി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. ആ​രോ​പ​ണ​ങ്ങ​ളി​ൽ സ​ത്യാ​വ​സ്ഥ പു​റ​ത്തു​വ​രു​ന്ന​തു​വ​രെ പി​ണ​റാ​യി വി​ജ​യ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് സ്ഥാ​ന​ത്തു​നി​ന്ന് മാ​റി​നി​ൽ​ക്ക​ണ​മെ​ന്നും അ​ഡ്വ. ഷോ​ൺ ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.  

Tags : ShoneGeorge PinarayiVijayan LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up