Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ShoneGeorge

മാ​സ​പ്പ​ടി കേ​സ്; പി​ണ​റാ​യി കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി​ക്ക് ബോ​ധ്യ​പ്പെ​ട്ടു: ഷോ​ൺ ജോ​ർ​ജ്

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ പി​ണ​റാ​യി വി​ജ​യ​ൻ കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി​ക്ക് ബോ​ധ്യ​പ്പെ​ട്ടു​വെ​ന്ന് ബി​ജെ​പി നേ​താ​വ് ഷോ​ൺ ജോ​ർ​ജ്. രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​തെ​ന്നും പി​ണ​റാ​യി പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം ഒ​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കും. വി​ഷ​യ​ത്തി​ൽ സി​പി​എം ഉ​ന്ന​യി​ക്കു​ന്ന ന്യാ​യീ​ക​ര​ണ​ങ്ങ​ളും വാ​ദ​ങ്ങ​ളും ജ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പി​ണ​റാ​യി രാ​ജി​വെ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി രാ​ഷ്ട്രീ​യ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​നാ​ണ് ബി​ജെ​പി​യു​ടെ നീ​ക്കം.

Kerala

മാ​സ​പ്പ​ടി കേ​സി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​തി​ക​രി​ക്കാ​ത്ത​ത് സം​ശ​യാ​സ്പ​ദം: ഷോ​ൺ ജോ​ർ​ജ്

കോ​ട്ട​യം: മാ​സ​പ്പ​ടി കേ​സി​ലെ ഇ​ഡി ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ കോ​ൺ​ഗ്ര​സി​നും പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നു​മെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി നേ​താ​വ് ഷോ​ൺ ജോ​ർ​ജ്. കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് ക​ഴി​യി​ല്ലെ​ങ്കി​ല്‍ പ​റ​ഞ്ഞാ​ല്‍ മ​തി​യെ​ന്ന് ഷോ​ൺ‌ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​ഡി കേ​സി​ല്‍ പ്ര​തി​ക​ളാ​യ സ​ഖാ​ക്ക​ളു​ടെ വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി അ​ഡ്മി​ന്‍ ആ​കാ​നാ​ണ് പി​ണ​റാ​യി​യു​ടെ ശ്ര​മം. ത​നി​ക്കെ​തി​രെ ആ​രോ​പ​ണം വ​രു​മ്പോ​ള്‍ അ​ത് പാ​ര്‍​ട്ടി​ക്കെ​തി​രെ​യെ​ന്നു വ​രു​ത്താ​ന്‍ പി​ണ​റാ​യി ശ്ര​മി​ക്കു​ന്നു​വെ​ന്നും ഷോ​ൺ ജോ​ർ​ജ് ആ​രോ​പി​ച്ചു.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഉ​ള്‍​പ്പെ​ടെ അ​തി​ന് ഒ​ത്താ​ശ ചെ​യ്യു​ന്നു​വെ​ന്നും ഷോ​ണ്‍ പ​റ​ഞ്ഞു. ഇ​ഡി കേ​സി​ല്‍ കോ​ണ്‍​ഗ്ര​സ് ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. പി​ണ​റാ​യി വി​ജ​യ​ന്‍ ക​ള്ള​നാ​ണെ​ന്ന് പ​റ​ഞ്ഞ ആ​ളാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി​യെ​ന്നും ഷോ​ൺ‌ വ്യ​ക്ത​മാ​ക്കി.

അ​തേ നി​ല​പാ​ട് ത​ന്നെ​യാ​ണോ കോ​ണ്‍​ഗ്ര​സി​ന് ഇ​പ്പോ​ഴു​ള്ള​തെ​ന്ന് അ​റി​യ​ണം. കോ​ണ്‍​ഗ്ര​സ് വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​രി​ക്കാ​ത്ത​ത് സം​ശ​യാ​സ്പ​ദ​മാ​ണ്. സി​എം​ആ​ര്‍​എ​ല്ലി​ല്‍ നി​ന്ന് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ന​ത്തി​ന് തു​ക വാ​ങ്ങി​യെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പ​റ​യു​ന്ന​തെ​ന്നും ഷോ​ൺ ജോ​ർ​ജ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

റി​പ്പോ​ർ​ട്ട​ർ ചാ​ന​ലി​നെ​തി​രേ എ​സ്എ​ഫ്ഐ​ഒ അ​ന്വേ​ഷ​ണം വേ​ണം: ഷോ​ൺ ജോ​ർ​ജ്

കൊ​​​​ച്ചി: റി​​​​പ്പോ​​​​ർ​​​​ട്ട​​​​ർ ന്യൂ​​​​സ് ചാ​​​​ന​​​​ൽ ക​​​​ന്പ​​​​നി​​​യു​​​ടെ സാ​​​​ന്പ​​​​ത്തി​​​​ക ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളി​​​​ൽ സീ​​​​രി​​​​യ​​​​സ് ഫ്രോ​​​​ഡ് ഇ​​​​ൻ​​​​വെ​​​​സ്റ്റി​​​​ഗേ​​​​ഷ​​​​ൻ ഓ​​​​ഫി​​​​സ് (എ​​​​സ്എ​​​​ഫ്ഐ​​​​ഒ) അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഡ്വ. ഷോ​​​​ൺ ജോ​​​​ർ​​​​ജ് കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​രി​​​​ന് പ​​​​രാ​​​​തി ന​​​​ൽ​​​​കി.

ക​​​​മ്പ​​​​നി അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന ഫു​​​​ട്ബോ​​​​ൾ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യി പ​​​​റ​​​​യു​​​​ന്ന സാ​​​​മ്പ​​​​ത്തി​​​​ക ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ, ജി​​​​എ​​​​സ്ടി ബാ​​​​ധ്യ​​​​ത​​​​ക​​​​ൾ, വി​​​​ദേ​​​​ശ​​​​നാ​​​​ണ​​​​യ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ, ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​ടെ സാ​​​​മ്പ​​​​ത്തി​​​​ക രേ​​​​ഖ​​​​ക​​​​ൾ, ഉ​​​​ട​​​​മ​​​​സ്ഥാ​​​​വ​​​​കാ​​​​ശ കൈ​​​​മാ​​​​റ്റം എ​​​​ന്നി​​​​വ​​​​യി​​​​ൽ വി​​​​ശ​​​​ദ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ണ​​​​മെ​​​​ന്നാ​​​​ണ് ആ​​​​വ​​​​ശ്യം.

റി​​​​പ്പോ​​​​ർ​​​​ട്ട​​​​ർ ബ്രോ​​​​ഡ്കാ​​​​സ്റ്റിം​​​​ഗ് ക​​​​ന്പ​​​​നി, ഇ​​​​ൻ​​​​ഡോ ഏ​​​​ഷ്യ​​​​ൻ ന്യൂ​​​​സ് ചാ​​​​ന​​​​ൽ എ​​​​ന്നീ ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​ടെ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്ത​​​​ണം. സം​​​​സ്ഥാ​​​​ന സ​​​​ർ‌​​​​ക്കാ​​​​രി​​​​ന്‍റെ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നു പ​​​​ക​​​​രം കേ​​​​ന്ദ്ര ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളു​​​​ടെ ഏ​​​​കോ​​​​പ​​​​ന​​​​ത്തി​​​​ലു​​​​ള്ള സ​​​​മ​​​​ഗ്ര അ​​​​ന്വേ​​​​ഷ​​​​ണ​​​​മാ​​​​ണ് ആ​​​​വ​​​​ശ്യ​​​​മെ​​​​ന്നും ഷോ​​​​ൺ ജോ​​​​ർ​​​​ജ് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

പ​​​​രാ​​​​തി​​​​യു​​​​ടെ പ​​​​ക​​​​ർ​​​​പ്പ് ഇ​​​​ഡി, ഇ​​​​ൻ​​​​കം​​​​ടാ​​​​ക്സ്, ജി​​​​എ​​​​സ്ടി ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ്, സി​​​​ബി​​​​ഐ, മി​​​​നി​​​​സ്ട്രി ഓ​​​​ഫ് ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് ബ്രോ​​​​ഡ്കാ​​​​സ്റ്റിം​​​​ഗ് തു​​​​ട​​​​ങ്ങി​​​​യ കേ​​​​ന്ദ്ര ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ​​​​ക്കും ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.

National

മാണി സി. കാപ്പൻ രാജിവയ്ക്കണമെന്ന് ഷോൺ ജോർജ്

കൊച്ചി: മാണി സി. കാപ്പന് എതിരായ കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും ധാർമിക ഉത്തരവാദിത്തമേറ്റെടുത്ത് അദ്ദേഹം എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്.

നിയമപരമായി രാജി ആവശ്യപ്പെടുന്നില്ലെങ്കിലും മുൻകാലങ്ങളിൽ സമാന സാഹചര്യങ്ങളിൽ കുറ്റക്കാരായി കണ്ടെത്തിയപ്പോൾ എതിരാളികൾ രാജി ആവശ്യപ്പെട്ട ചരിത്രമുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

ധാർമികമായി ഇനി എന്ത് ചെയ്യണമെന്ന് മാണി സി. കാപ്പൻ തന്നെയാണ് തീരുമാനിക്കേണ്ടതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഷോൺ ജോർജ് വ്യക്തമാക്കി.

അർജന്‍റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ തോതിലുള്ള ജിഎസ്ടി തട്ടിപ്പും നികുതി വെട്ടിപ്പുമാണ് നടന്നിട്ടുള്ളതെന്നും ഷോൺ ജോർജ് ആരോപിച്ചു.

Kerala

പി​ണ​റാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് സ്ഥാ​നം ഒ​ഴി​യ​ണ​മെ​ന്ന് ബി​ജെ​പി

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​നെ​തി​രെ നി​ല​വി​ൽ ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ള്ള ആ​രോ​പ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് സ്ഥാ​ന​ത്തു​നി​ന്ന് മാ​റി​നി​ൽ​ക്കാ​ൻ പി​ണ​റാ​യി വി​ജ​യ​ൻ ത​യ്യാ​റാ​ക​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്  അ​ഡ്വ. ഷോ​ൺ ജോ​ർ​ജ്  

ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ള്ള വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, ക​ഴി​ഞ്ഞ മൂ​ന്ന് പ​തി​റ്റാ​ണ്ടി​നി​ടെ പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യി​ട്ടു​ള്ള മു​ഴു​വ​ൻ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും സ​മ​ഗ്ര​മാ​യി അ​ന്വേ​ഷി​ക്കെണം.എ​സ്എ​ൻ​സി ലാ​വ​ലി​ൻ, പ്രൈ​സ് വാ​ട്ട​ർ​ഹൗ​സ് കൂ​പ്പേ​ഴ്സ്, സ്വ​ർ​ണ​ക്ക​ട​ത്ത്, മാ​സ​പ്പ​ടി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ​ക്കു പു​റ​മേ, ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​യ​ള​വി​ൽ ന​ട​ന്ന മു​ഴു​വ​ൻ ഇ​ട​പാ​ടു​ക​ളും അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​ക്ക​ണം. 

പി​ണ​റാ​യി വി​ജ​യ​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ളും വി​വി​ധ ക​മ്പ​നി​ക​ളു​മാ​യി ന​ട​ത്തി​യി​ട്ടു​ള്ള​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചും സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണ്. പി​ണ​റാ​യി വി​ജ​യ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ ഇ​ട​പാ​ടു​ക​ളും ഒ​രു അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​ര​ണം.

എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ൽ മു​ന്നോ​ട്ടു​പോ​കു​ന്നു എ​ന്ന​തി​ൽ ബി​ജെ​പി സ​ന്തോ​ഷം രേ​ഖ​പ്പെ​ടു​ത്തു​ന്നു. ഈ ​ഇ​ട​പാ​ടു​ക​ളി​ൽ കൂ​ടു​ത​ൽ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്ക് പ​ങ്കു​ണ്ടോ എ​ന്ന​തും അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശോ​ധി​ക്ക​ണം. സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ കൂ​ടു​ത​ൽ സ​ത്യ​ങ്ങ​ൾ കേ​ര​ള ജ​ന​ത​യ്ക്ക് മു​ന്നി​ൽ പു​റ​ത്തു​വ​രു​മെ​ന്ന്  പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

പി​ണ​റാ​യി വി​ജ​യ​നെ സം​ര​ക്ഷി​ക്കാ​ൻ ഇ​നി​യും ശ്ര​മി​ച്ച് സ്വ​യം അ​പ​ഹാ​സ്യ​രാ​ക​രു​ത്. വ്യ​ക്തി​ക​ളെ​യോ രാ​ഷ്ട്രീ​യ സ്ഥാ​ന​ങ്ങ​ളെ​യോ സം​ര​ക്ഷി​ക്കു​ന്ന​തി​നു​പ​ക​രം, ആ​രോ​പ​ണ​ങ്ങ​ളി​ൽ സ​ത്യാ​വ​സ്ഥ പു​റ​ത്തു​വ​രാ​ൻ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ അ​നു​വ​ദി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. ആ​രോ​പ​ണ​ങ്ങ​ളി​ൽ സ​ത്യാ​വ​സ്ഥ പു​റ​ത്തു​വ​രു​ന്ന​തു​വ​രെ പി​ണ​റാ​യി വി​ജ​യ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് സ്ഥാ​ന​ത്തു​നി​ന്ന് മാ​റി​നി​ൽ​ക്ക​ണ​മെ​ന്നും അ​ഡ്വ. ഷോ​ൺ ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.  

Kerala

വഖഫ് ബോര്‍ഡിലെ ഒഴിവുകള്‍ നികത്തിക്കൂടെ? സര്‍ക്കാറിനോട് ഹൈക്കോടതി; നിലപാട് അറിയിക്കാന്‍ നിര്‍ദേശം

കൊച്ചി: വഖഫ് ബോര്‍ഡിലെ ഒഴിവുകള്‍ നികത്തണമെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. ഇതിനായി ആറാഴ്ചത്തെ സമയം ഹൈക്കോടതി അനുവദിച്ചു. എത്രയും വേഗത്തില്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജികളാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.

അമുസ്‌ലിംകളെ നിയമിക്കുന്നതില്‍ തീരുമാനം സുപ്രീം കോടതി വിധിക്ക് ശേഷം എടുക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചു. ഇതോടെയാണ് ബോര്‍ഡിലെ ഒഴിവ് ആദ്യം നികത്തിക്കൂടെയെന്ന് സര്‍ക്കാറിനോട് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചത്.

നോമിനേറ്റ് ചെയ്ത അംഗങ്ങളെ ബുദ്ധിമുട്ടിക്കാനില്ലെന്നും കോടതി നിരീക്ഷിച്ചു. സര്‍ക്കാരിന്‍റെ അധികാരം ഉപയോഗിച്ച് മറ്റ് അംഗങ്ങളെ നിയമിച്ചുകൂടെ എന്നും കോടതി ചോദിച്ചു. ബോര്‍ഡ് പുനഃസംഘടിപ്പിക്കാനുള്ള അധികാരം സര്‍ക്കാറിനാണെന്നും കോടതി വ്യക്തമാക്കി. കേസ് പിന്നീട് പരിഗണിക്കാനായി മാറ്റി.

Kerala

മ​ഴ​ക്കെ​ടു​തി നേ​രി​ടു​ന്ന​തി​ൽ സ​ർ​ക്കാ​ർ പൂ​ർ​ണ പ​രാ​ജ​യം; വി​മ​ർ​ശ​ന​വു​മാ​യി ഷോ​ൺ ജോ​ർ​ജ്

കോ​ട്ട​യം: സം​സ്ഥാ​നം നേ​രി​ടു​ന്ന മ​ഴ​ക്കെ​ടു​തി​യി​ൽ സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി നേ​താ​വ് ഷോ​ൺ ജോ​ർ​ജ്. മ​ഴ​ക്കെ​ടു​തി നേ​രി​ടു​ന്ന​തി​ൽ സ​ർ​ക്കാ​ർ പൂ​ർ​ണ പ​രാ​ജ​യ​മെ​ന്ന് ഷോ​ൺ ജോ​ർ​ജ് പ​റ​ഞ്ഞു.

പി​ണ​റാ​യി വി​ജ​യ​ൻ ഭ​രി​ച്ച​പ്പോ​ഴും ഇ​പ്പോ​ൾ വി.​ഡി. സ​തീ​ശ​ന്‍റെ ഭ​ര​ണ​ത്തി​ലും ഒ​രു മാ​റ്റ​വു​മി​ല്ലെ​ന്നും പേ​ര് മാ​റി എ​ന്ന് മാ​ത്ര​മാ​ണ് വ്യ​ത്യാ​സ​മെ​ന്നും ഷോ​ൺ ജോ​ർ​ജ് ആ​രോ​പി​ച്ചു. മു​ൻ മു​ഖ്യ​മ​ന്ത്രി 'റൂം ​ഫോ​ർ റി​വ​ർ' പ​ദ്ധ​തി പ​ഠി​ക്കാ​ൻ വി​ദേ​ശ​ത്ത് പോ​യ​ത​ല്ലാ​തെ മീ​ന​ച്ചി​ലാ​റ്റി​ലേ​യോ വേ​മ്പ​നാ​ട്ട് കാ​യ​ലി​ലേ​യോ മ​ണ​ൽ മാ​റ്റാ​ൻ ഒ​രു ന​ട​പ​ടി​യും കൊ​ക്കൊ​ണ്ടി​ട്ടി​ല്ലെ​ന്നും ഷോ​ൺ പ​രി​ഹ​സി​ച്ചു.

ദു​ര​ന്ത​സ​മ​യ​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളാ​ണ് ജ​ന​ങ്ങ​ൾ​ക്ക് സം​ര​ക്ഷ​ണം ഒ​രു​ക്കു​ന്ന​ത്. ദു​ര​ന്ത​സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ട് മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ വീ​ഴ്ച വ​രു​ത്തു​ക​യാ​ണെ​ന്നും ജ​ന​ങ്ങ​ൾ ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ച​തു​കൊ​ണ്ട് മാ​ത്ര​മാ​ണ് പ​ല​യി​ട​ത്തും വ​ലി​യ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​യ​തെ​ന്നും ഷോ​ൺ ജോ​ർ​ജ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മീ​ന​ച്ചി​ലാ​റ്റി​ൽ മാ​ത്രം മൂ​ന്ന് ല​ക്ഷം മെ​ട്രി​ക് ട​ൺ മ​ണ​ലാ​ണ് അ​ടി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്ന​ത്. മീ​ന​ച്ചി​ലാ​റ്റി​ലെ​യും വേ​മ്പ​നാ​ട്ടു​കാ​യ​ലി​ലെ​യും മ​ണ​ൽ നീ​ക്കി​യി​ല്ലെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി​യെ കൊ​ല​പാ​ത​കി​യെ​ന്ന് വി​ളി​ക്കേ​ണ്ടി വ​രു​മെ​ന്നും ഷോ​ൺ ജോ​ർ​ജ് കൂ​ട്ടി​ച്ചേ​ർ​ത്തു.

National

വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജിയുമായി ഷോൺ ജോർജ്

ന്യൂഡൽഹി: കേരള വഖഫ് ബോർഡിന്‍റെ പ്രവർത്തനങ്ങൾ താൽക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി ഉത്തരവിനെതിരെയുള്ള അപ്പീലുകളിൽ, തന്‍റെ വാദം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഷോൺ ജോർജ് സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്തു.

ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീലുകൾ തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഷോൺ ജോർജിന്‍റെ ഈ നിർണായക നീക്കം.

കേരള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന വഖഫ് ബോർഡും ബോർഡ് അംഗം ഉമർ ഫൈസിയുമാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും വഖഫ് ബോർഡിന്‍റെ പ്രവർത്തനം പൂർവസ്ഥിതിയിലാക്കാൻ അനുമതി നൽകണമെന്നുമാണ് ഇവരുടെ ഹർജിയിലെ പ്രധാന ആവശ്യം.

വഖഫ് ബോർഡിന്‍റെ പ്രവർത്തനങ്ങളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഒരുപിടി ഹർജികൾ പരിഗണിച്ചുകൊണ്ടായിരുന്നു ബോർഡിന്‍റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടത്.

Latest News

Corehub Up