വി. മുരളീധരൻ
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട ശശിധരന് കര്‍ത്തയുടെ ഡയറിയിലുള്ളത് തന്റെ പേരല്ലെന്ന് ബിജെപി എംഎൽഎ വി. മുരളീധരൻ. ഷോൺ ജോർജ് വെട്ടിലാക്കിയാൽ അതിൽ വീഴുന്ന ആളല്ല താനെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആകെ ഒരു മുരളീധരൻ മാത്രമേ ബിജെപിയിലുള്ളോ എന്ന് ചോദിച്ച എംഎൽഎ സിഎംആർഎല്ലിന് എതിരെ സമരം നടത്തിയ വ്യക്തിയാണ് താനെന്നും പണം വാങ്ങിയിട്ടില്ലെന്നും വ്യക്തമാക്കി. ഏത് മുരളീധരൻ ആണെന്ന് നിങ്ങൾ കണ്ടുപിടിക്കെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഷോൺ ജോർജ് വെട്ടിലാക്കിയാൽ അതിൽ വീഴുന്ന ആളല്ല താൻ. അതുകൊണ്ടാണ് ഷോണിനെ അടുത്ത് ഇരുത്തിയതെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു. അതേസമയം എസ്എഫ്ഐഒ കോടതിയിൽ സമർപ്പിച്ച രേഖകളിൽ നിന്നുള്ള വിവരങ്ങളാണ് പുറത്തുവിട്ടതെന്ന് ഷോൺ ജോർജ് വ്യക്തമാക്കി.
Tags : VMuraleedharan ShoneGeorge BJP NewsUpdate Headlines