x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ടും അ​ഴി​മ​തി​പ്പ​ണ​വും ര​ണ്ട്; ഇ​ഡി പ​റ​ഞ്ഞ​തെ​ല്ലാം ക​ണ്ണ​ട​ച്ച് വി​ശ്വ​സി​ക്കാ​നാ​വി​ല്ലെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

വെബ് ഡെസ്ക്
Published: September 24, 2026 12:51 PM IST | Updated: September 24, 2026 12:51 PM IST

മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ.

തൃ​ശൂ​ർ: മാ​സ​പ്പ​ടി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​ശി​ധ​ര​ൻ ക​ർ​ത്ത​യു​ടെ ഡ​യ​റി സം​ബ​ന്ധി​ച്ച വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് പ​ണം വാ​ങ്ങു​ന്ന​തും അ​ഴി​മ​തി​പ്പ​ണ​വും ര​ണ്ടാ​യി കാ​ണ​ണം. ഡ​യ​റി​യി​ലെ വി​വ​ര​ങ്ങ​ളി​ൽ ഏ​ത് അ​ന്വേ​ഷ​ണ​വും ന​ട​ക്കു​ന്ന​തി​ൽ എ​തി​ർ​പ്പി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് പ​ണം വാ​ങ്ങി​യി​ട്ടു​ണ്ടാ​കും. ഏ​ത് അ​ന്വേ​ഷ​ണ​വും വ​ര​ട്ടെ. നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്ക് പോ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​ഡി പ​റ​യു​ന്ന​തെ​ല്ലാം ക​ണ്ണ​ട​ച്ച് വി​ശ്വ​സി​ക്കു​ന്ന സ​ർ​ക്കാ​ര​ല്ല കേ​ര​ള​ത്തി​ലേ​ത്. ഇ​ഡി ഔ​ദ്യോ​ഗി​ക​മാ​യി എ​ന്തെ​ങ്കി​ലും ആ​വ​ശ്യ​പ്പെ​ട്ടാ​ൽ അ​ത് നി​ർ​വ​ഹി​ക്കേ​ണ്ട ബാ​ധ്യ​ത സ​ർ​ക്കാ​രി​നു​ണ്ടെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

ശ​ശി​ധ​ര​ൻ ക​ർ​ത്ത​യു​ടെ ഡ​യ​റി​യി​ലെ പേ​ജ് പു​റ​ത്തു​വി​ട്ട് ബി​ജെ​പി നേ​താ​വ് ഷോ​ൺ ജോ​ർ​ജ് രം​ഗ​ത്തെ​ത്തി​യ​ത് ച​ർ​ച്ച​യാ​യ​തി​നി​ടെ​യാ​ണ് മു​ര​ളീ​ധ​ര​ന്‍റെ പ്ര​തി​ക​ര​ണം. എ​സ്എ​ഫ്ഐ​ഒ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച രേ​ഖ​യു​ടെ ഭാ​ഗ​മാ​ണ് ഷോ​ൺ ജോ​ർ​ജ് പു​റ​ത്തു​വി​ട്ട​ത്.

Tags : K.Muraleedharan Shashidharan Kartha KarthaDiary Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up