x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ർ​ണ​ക്കി​രീ​ടം ന​ഷ്ട​മാ​യി​ട്ടി​ല്ല; ആ​റ​ന്മു​ള​യി​ലു​ണ്ടെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ്

വെബ് ഡെസ്ക്
Published: September 24, 2026 12:23 PM IST | Updated: September 24, 2026 12:29 PM IST

തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ.​ജ​യ​കു​മാ​ർ.

പത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​ർ സ​മ​ർ​പ്പി​ച്ച സ്വ​ർ​ണ​ക്കി​രീ​ടം ന​ഷ്ട​മാ​യി​ട്ടി​ല്ലെ​ന്ന് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ.​ജ​യ​കു​മാ​ർ. കി​രീ​ടം ശ​ബ​രി​മ​ല​യി​ൽ ഇ​ല്ലെ​ങ്കി​ൽ ആ​റ​ന്മു​ള​യി​ലു​ണ്ടാ​ക​ണം. തി​രു​വാ​ഭ​ര​ണം ക​മ്മീ​ഷ​ണ​ർ ന​ൽ​കി​യ വി​വ​ര​മ​നു​സ​രി​ച്ച് കി​രീ​ടം ആ​റ​ന്മു​ള​യി​ലു​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

കി​രീ​ടം ആ​റ​ന്മു​ള​യി​ലു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വി​ഷ​യ​ത്തി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കു​ന്ന​തി​നാ​യി തി​രു​വാ​ഭ​ര​ണം ക​മ്മീ​ഷ​ണ​റെ വി​ളി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും കെ. ​ജ​യ​കു​മാ​ർ അ​റി​യി​ച്ചു. ന​ഷ്ട​പ്പെ​ട്ടെ​ന്ന് ക​രു​തി​യ സ്വ​ർ​ണ​ക്കി​രീ​ടം സു​ര​ക്ഷി​ത​മാ​യു​ണ്ടെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് നേ​ര​ത്തെ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 

ഇ​തു​സം​ബ​ന്ധി​ച്ച് തി​രു​വാ​ഭ​ര​ണം ക​മ്മീ​ഷ​ണ​റും ബോ​ർ​ഡി​ന് വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം മ​റ്റ് ചി​ല വ​സ്തു​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള ഭ​ക്ത​ർ 2012ലാ​ണ് സ്വ​ർ​ണ​ക്കി​രീ​ടം ന​ൽ​കി​യ​ത്. അ​തേ​സ​മ​യം 55.72 പ​വ​ൻ തൂ​ക്ക​മു​ള്ള സ്വ​ർ​ണ​ക്കി​രീ​ടം കാ​ണാ​താ​യെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ പു​റ​ത്തു​വ​ന്ന വി​വ​രം. എ​ന്നാ​ൽ കി​രീ​ടം ന​ഷ്ട​മാ​യി​ട്ടി​ല്ലെ​ന്നും സു​ര​ക്ഷി​ത​മാ​യി ഉ​ണ്ടെ​ന്നു​മാ​ണ് നി​ല​വി​ൽ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ വി​ശ​ദീ​ക​ര​ണം.

Tags : Sabarimala GoldCrown K.jayakumar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up