Image for representation
കൊച്ചി: കളമശേരിയില്‍ മദ്യപിച്ച് കാറോടിച്ച് അപകടം. കൊച്ചിയില്‍ നിന്നും ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ സ്‌കൂട്ടറിലും മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. മറ്റ് വാഹനങ്ങളിലുണ്ടായിരുന്നവര്‍ അപകടമുണ്ടാക്കിയ കാര്‍ തടഞ്ഞുവച്ച് ഡ്രൈവറെ പിടികൂടി പൊലിസിന് കൈമാറി.
ബുധനാഴ്ച രാത്രി എട്ടോടെ ആയിരുന്നു സംഭവം. നിയന്ത്രണം വിട്ട കാര്‍ ആദ്യം സ്‌കൂട്ടറില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ റോഡിലേക്ക് മറിഞ്ഞു. സ്‌കൂട്ടറില്‍ ഇടിച്ച നിര്‍ത്താതെ മുന്നോട്ടു പോയ കാര്‍ തൊട്ടുപിന്നാലെയെത്തിയ മറ്റൊരു കാറിലും ശക്തിയായി ഇടിക്കുകയായിരുന്നു.
ഇതോടെ റോഡിലുണ്ടായിരുന്ന മറ്റു വാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് വാഹനം തടഞ്ഞു നിര്‍ത്തുകയായിരുന്നു. മദ്യപിച്ച ഡ്രൈവറെ കളമശേരി പൊലിസ് കസ്റ്റഡിയില്‍ എടുത്തു.
Tags : Drunk Driving Accident Driver