x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​മി​ക്ക​ൽ ഫാ​ക്ട​റി​യി​ൽ തീ​പി​ടി​ത്തം; 14 അ​ഗ്നി​ശ​മ​ന​സേ​ന അം​ഗ​ങ്ങ​ൾ​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: September 24, 2026 10:57 AM IST | Updated: September 24, 2026 10:59 AM IST

പ്രതീകാത്മക ചിത്രം

ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പൂ​രി​ൽ കെ​മി​ക്ക​ൽ ഫാ​ക്ട​റി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 14 അ​ഗ്നി​ശ​മ​ന​സേ​ന അം​ഗ​ങ്ങ​ൾ​ക്ക് പ​രി​ക്ക്. ഇ​തി​ൽ എ​ട്ട് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ഫാ​ക്ട​റി​യി​ൽ തീ ​പി​ടി​ച്ചെ​ന്ന​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് തീ ​അ​ണ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കെ​മി​ക്ക​ൽ സ്റ്റോ​റേ​ജ് ടാ​ങ്ക് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഇ​തി​ൽ എ​ട്ട് പേ​ർ​ക്ക് 50 ശ​ത​മാ​ന​ത്തി​ല​ധി​കം പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്.

ഫാ​ക്ട​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന രാ​സ​വ​സ്തു​ക്ക​ളെ​ക്കു​റി​ച്ചും അ​വ​യു​ടെ ഉ​പ​യോ​ഗം നി​യ​മ​പ​ര​മാ​ണോ എ​ന്ന​തി​നെ​ക്കു​റി​ച്ചും പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​യാ​ൽ ഫാ​ക്ട​റി ഉ​ട​മ​യ്ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Deepika BreakingNews ChemicalFactory Fire

Recent News

Corehub Up