x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടൂ​റി​സ്റ്റ് ബ​സി​ന് തീ​പി​ടി​ച്ച് ഒ​മ്പ​തു പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം ; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

നാഷണൽ ഡെസ്ക്
Published: September 24, 2026 10:16 AM IST | Updated: September 24, 2026 10:24 AM IST

ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ൽ തീപിടിച്ച ടൂ​റി​സ്റ്റ് ബ​സ്.

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ൽ ടൂ​റി​സ്റ്റ് ബ​സി​ന് തീ​പി​ടി​ച്ച് ഒ​മ്പ​ത് പേ​ർ വെ​ന്തു​മ​രി​ച്ചു. യ​മു​ന എ​ക്സ്പ്ര​സ് വേ​യി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​രി​ച്ച​വ​രി​ൽ ഒ​രു സ്ത്രീ​യും ഉ​ൾ​പ്പെ​ടു​ന്നു. അ​പ​ക​ട​സ​മ​യ​ത്ത് ബ​സി​ൽ 35 യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

നോ​യി​ഡ​യി​ൽ നി​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഹോ​ബ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്ലീ​പ്പ​ർ ടൂ​റി​സ്റ്റ് ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​സ​മ​യ​ത്ത് ഭൂ​രി​ഭാ​ഗം യാ​ത്ര​ക്കാ​രും ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു. തീ ​പ​ട​ർ​ന്ന​തോ​ടെ നി​ര​വ​ധി യാ​ത്ര​ക്കാ​ർ ബ​സി​ന്‍റെ ജ​ന​ലു​ക​ളി​ലൂ​ടെ ചാ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ബ​സി​ന്‍റെ എ​യ​ർ ക​ണ്ടീ​ഷ​നിം​ഗ് സം​വി​ധാ​ന​ത്തി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പൊ​ട്ടി​ത്തെ​റി​യെ തു​ട​ർ​ന്ന് എ​ൻ​ജി​നി​ലെ ലൂ​ബ്രി​ക്കേ​ഷ​ൻ ഓ​യി​ലി​ന് തീ​പി​ടി​ക്കു​ക​യും പി​ന്നീ​ട് തീ ​ബ​സി​ലാ​കെ അ​തി​വേ​ഗം പ​ട​രു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പൊ​ലി​സ് വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്. 

തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ദു​ര​ന്ത​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ വീ​ത​വും പ​രി​ക്കേ​റ്റ​വ​ർ​ക്ക് 50,000 രൂ​പ വീ​ത​വും സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു.

Tags : TouristBusFire GreaterNoida YamunaExpressway Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up