x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ത​മം​ഗ​ല​ത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം; ന​ഷ്ട​മാ​യ​ത് 11 പ​വ​ൻ സ്വ​ർ​ണ​വും 25,000 രൂ​പ​യും

വെബ് ഡെസ്‌ക്
Published: September 24, 2026 02:09 PM IST | Updated: September 24, 2026 02:09 PM IST

പ്രതീകാത്മക ചിത്രം

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം പ​ല്ലാ​രി​മം​ഗ​ല​ത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. പ​ല്ലാ​രി​മം​ഗ​ലം സ്വ​ദേ​ശി സ​ഹ​ൽ സി​ദ്ദി​ഖി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. 11 പ​വ​ൻ സ്വ​ർ​ണ​വും 25,000 രൂ​പ​യും ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ് പ​രാ​തി.

പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും സൂ​ക്ഷി​ച്ചി​രു​ന്ന അ​ല​മാ​ര ത​ക​ർ​ത്താ​ണ് ക​വ​ർ​ച്ച. ബ​ന്ധു​വി​നെ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് കൂ​ട്ടി​ക്കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി വീ​ട്ടു​കാ​ർ പു​റ​ത്തു​പോ​യ സ​മ​യ​ത്താ​ണ് സം​ഭ​വം.

രാ​വി​ലെ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി വീ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്. പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പൊ​ലി​സ് അ​റി​യി​ച്ചു.

Tags : Kothamangalam Ernakulam Theft Crime Police Investigation CaseFile FIR

Recent News

Corehub Up