Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Amazon

ആമസോൺ 48 ബില്യൺ ഡോളർ നിക്ഷേപിക്കും

കൊ​​​ച്ചി : ഇ​​​ന്ത്യ​​​യി​​​ൽ 2026 മു​​​ത​​​ൽ 2030 വ​​​രെ 48 ബി​​​ല്യ​​​ൺ ഡോ​​​ള​​​ർ നി​​​ക്ഷേ​​​പി​​​ക്കു​​​മെ​​​ന്ന് ആ​​​മ​​​സോ​​​ൺ പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​തി​​​ൽ 13 ബി​​​ല്യ​​​ൺ ഡോ​​​ള​​​ർ ആ​​​ർ​​​ട്ടി​​​ഫി​​​ഷ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് (എ​​​ഐ), ക്ലൗ​​​ഡ് അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​ണ്.

മും​​​ബൈ, ഹൈ​​​ദ​​​രാ​​​ബാ​​​ദ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ എ​​​ഡ​​​ബ്ല്യു​​​എ​​​സ് ഡാ​​​റ്റാ സെ​​​ന്‍റ​​​റു​​​ക​​​ൾ വി​​​പു​​​ലീ​​​ക​​​രി​​​ക്കും.

രാ​​​ജ്യ​​​ത്ത് 20ല​​​ധി​​​കം പു​​​തി​​​യ ഫു​​​ൾ​​​ഫി​​​ൽ​​​മെ​​​ന്‍റ് സെ​​​ന്‍റ​​​റു​​​ക​​​ളും നൂ​​​റി​​​ല​​​ധി​​​കം ലാ​​​സ്റ്റ് മൈ​​​ൽ ഡെ​​​ലി​​​വ​​​റി സ്റ്റേ​​​ഷ​​​നു​​​ക​​​ളും ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി‍യി​​​ച്ചു.

Business

ഷോ​പ്പിം​ഗ് റി​പ്പോ​ർ​ട്ട് പു​റ​ത്തി​റ​ക്കി

കൊ​​​​ച്ചി: ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളെ​​​​യും ബ്രാ​​​​ൻ​​​​ഡു​​​​ക​​​​ളെ​​​​യും വി​​​​ല്പ​​​​ന​​​​ക്കാ​​​​രെ​​​​യും സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കു​​​​ന്ന ആ​​​​ദ്യ ട്ര​​​​സ്റ്റ്‌വ​​​​ർ​​​​ത്തി ഷോ​​​​പ്പിം​​​​ഗ് എ​​​​ക്സ്പീ​​​​രി​​​​യ​​​​ൻ​​​​സ് റി​​​​പ്പോ​​​​ർ​​​​ട്ട് ആ​​​​മ​​​​സോ​​​​ൺ പു​​​​റ​​​​ത്തി​​​​റ​​​​ക്കി.

വ്യാ​​​​ജ വ​​​​സ്തു​​​​ക്ക​​​​ൾ, റി​​​​വ്യൂ​​​​ക​​​​ൾ, ത​​​​ട്ടി​​​​പ്പു​​​​ക​​​​ൾ, സു​​​​ര​​​​ക്ഷി​​​​ത​​​​മ​​​​ല്ലാ​​​​ത്ത ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യ്ക്കെ​​​​തി​​​​രേ സ്വീ​​​​ക​​​​രി​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Business

ആ​മ​സോ​ണി​ൽ കൗ​ണ്ട​ർ​ഫി​റ്റ് ക്രൈം​സ് യൂ​ണി​റ്റ്

കൊ​​​ച്ചി: വ്യാ​​​ജ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ത​​​ട​​​യു​​​ക​​​യും ഉ​​​പ​​​ഭോ​​​ക്തൃ വി​​​ശ്വാ​​​സം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി ആ​​​മ​​​സോ​​​ൺ ഇ​​​ന്ത്യ​​​യി​​​ൽ കൗ​​​ണ്ട​​​ർ​​​ഫി​​​റ്റ് ക്രൈം​​​സ് യൂ​​​ണി​​​റ്റ് പ്ര​​​വ​​​ർ​​​ത്ത​​​നം വ്യാ​​​പി​​​പ്പി​​​ച്ചു.

പ്രാ​​​ദേ​​​ശി​​​ക വി​​​ദ​​​ഗ്ധ​​​ർ, ബ്രാ​​​ൻ​​​ഡു​​​ക​​​ൾ, വി​​​ല്പ​​​ന​​​ക്കാ​​​ർ, നി​​​യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ എ​​​ന്നി​​​വ​​​രു​​​മാ​​​യി ചേ​​​ർ​​​ന്നാ​​​ണ് ഇ​​​തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Tech

കി​ൻ​ഡി​ൽ ഇ ​റീ​ഡ​ർ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കു​ള്ള പി​ന്തു​ണ അ​വ​സാ​നി​പ്പി​ക്കാ​നൊ​രു​ങ്ങി ആമസോൺ

ടെ​ക് ഭീ​മ​നാ​യ ആ​മ​സോ​ൺ കി​ൻ​ഡി​ൽ ഇ ​റീ​ഡ​ർ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കു​ള്ള പി​ന്തു​ണ അ​വ​സാ​നി​പ്പി​ക്കാ​നൊ​രു​ങ്ങു​ന്നു. 2012 ലും ​അ​തി​നു​മു​മ്പു​മാ​യി പു​റ​ത്തി​റ​ങ്ങി​യ കി​ൻ​ഡി​ൽ ഇ ​റീ​ഡ​ർ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കു​ള്ള പി​ന്തു​ണ​യാ​ണ് അ​വ​സാ​നി​പ്പി​ക്കു​ക. മേ​യ് 20ന് ​ശേ​ഷം കി​ൻ​ഡി​ൽ വ​ഴി പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്കാ​നോ വാ​ങ്ങാ​നോ സാ​ധി​ക്കി​ല്ല. കി​ൻ​ഡി​ൽ വ​ഴി​യു​ള്ള പ്ര​ധാ​ന സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കി​ല്ല. അ​ന്നേ​ദി​വ​സം മു​ത​ൽ ഈ ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കു​ള്ള ഔ​ദ്യോ​ഗി​ക പി​ന്തു​ണ അ​വ​സാ​നി​ക്കും എ​ന്ന് ആ​മ​സോ​ൺ അ​റി​യി​ച്ചു.

2012ലോ ​അ​തി​നു​മു​മ്പോ പു​റ​ത്തി​റ​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് മേയ് 20 മു​ത​ൽ പു​തി​യ അ​പ്‌​ഡേ​റ്റു​ക​ൾ ല​ഭി​ക്കി​ല്ല. കി​ൻ​ഡി​ൽ ട​ച്ച്, ഫ​യ​ർ ടാ​ബ്‌​ലെ​റ്റു​ക​ൾ തു​ട​ങ്ങി​യ ആ​ദ്യ​കാ​ല മോ​ഡ​ലു​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ക​ദേ​ശം 20 ല​ക്ഷ​ത്തോ​ളം ഇ ​റീ​ഡ​റു​ക​ളെ ഈ ​തീ​രു​മാ​നം ബാ​ധി​ക്കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. ഉ​പ​യോ​ക്താ​ക്ക​ൾ ഇ​തി​ന​കം ഡൗ​ൺ​ലോ​ഡ് ചെ​യ്ത പു​സ്ത​ക​ങ്ങ​ൾ തു​ട​ർ​ന്നും വാ​യി​ക്കാ​മെ​ങ്കി​ലും, അ​ക്കൗ​ണ്ടു​ക​ളും ലൈ​ബ്ര​റി​യും മൊ​ബൈ​ൽ, ഡെ​സ്ക്ടോ​പ്പ് ആ​പ്പു​ക​ൾ വ​ഴി മാ​ത്ര​മേ പൂ​ർ​ണ്ണ​മാ​യി ല​ഭ്യ​മാ​കൂ എ​ന്ന് ക​മ്പ​നി അ​റി​യി​ച്ചി​ട്ടു​ണ്ട്.

 

Business

ആ​മ​സോ​ൺ സെ​ല്ല​ർ ഫീ​സ് പ​രി​ഷ്‌​കാ​രം സ്വാ​ഗ​താ​ർ​ഹം: എം​എ​സ്എം​ഇ ഫോ​റം

കൊ​​​ച്ചി: ആ​​​മ​​​സോ​​​ൺ ഇ​​​ന്ത്യ ന​​​ട​​​ത്തി​​​യ സെ​​​ല്ല​​​ർ ഫീ​​​സ് പ​​​രി​​​ഷ്‌​​​കാ​​​രം സ്വാ​​​ഗ​​​താ​​​ർ​​​ഹ​​​മെ​​​ന്ന് ഇ​​​ന്ത്യ എം​​​എ​​​സ്എം​​​ഇ ഫോ​​​റം.

1,000 രൂ​​​പ വ​​​രെ വി​​​ല​​​യു​​​ള്ള ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് റ​​​ഫ​​​റ​​​ൽ ഫീ​​​സ് ഒ​​​ഴി​​​വാ​​​ക്കി​​​യ​​​തു സെ​​​ല്ല​​​ർ​​​മാ​​​ർ​​​ക്ക് നേ​​​ട്ട​​​മാ​​​കു​​​മെ​​​ന്ന് ഫോ​​​റം വി​​​ല​​​യി​​​രു​​​ത്തി.

കു​​​റ​​​ഞ്ഞ വി​​​ല​​​യു​​​ള്ള ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് ഈ​​​സി ഷി​​​പ്പ് ഫീ​​​സും കു​​​റ​​​ച്ചി​​​ട്ടു​​​ണ്ട്. ട​​​യ​​​ർ-2, ട​​​യ​​​ർ-3 ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലെ എം​​​എ​​​സ്എം​​​ഇ​​​ക​​​ൾ​​​ക്ക് ഇ​​​ത് ഗു​​​ണ​​​ക​​​ര​​​മാ​​​കു​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

Business

എ​യ​ർ സേ​വ​നം വി​പു​ലീ​ക​രി​ച്ച് ആ​മ​സോ​ൺ

കൊ​​​​ച്ചി: ആ​​​​മ​​​​സോ​​​​ൺ എ​​​​യ​​​​ർ സേ​​​​വ​​​​നം വ്യാ​​​​പി​​​​പ്പി​​​​ച്ചു. പു​​​​തി​​​​യ കാ​​​​ർ​​​​ഗോ റൂ​​​​ട്ടു​​​​ക​​​​ൾ കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യു​​​മാ​​​യും ഗോ​​​ഹ​​​ട്ടി​​​​യു​​​മാ​​​യും ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തോ​​​​ടെ മേ​​​​ഖ​​​​ല​​​​യി​​​​ലെ ഡെ​​​​ലി​​​​വ​​​​റി വേ​​​​ഗം അ​​​​ഞ്ചു മ​​​​ട​​​​ങ്ങ് വ​​​​രെ ഉ​​​​യ​​​​രു​​​​മെ​​​​ന്ന് ക​​​​മ്പ​​​​നി അ​​​​റി​​​​യി​​​​ച്ചു.

പു​​​​തി​​​​യ സേ​​​​വ​​​​നം അ​​​​രു​​​​ണാ​​​​ച​​​​ൽ പ്ര​​​​ദേ​​​​ശ്, ആ​​​​സാം, മ​​​​ണി​​​​പ്പു​​​​ർ, മേ​​​​ഘാ​​​​ല​​​​യ, മി​​​​സോ​​​​റാം, നാ​​​​ഗാ​​​​ലാ​​​​ൻ​​​​ഡ്, ത്രി​​​​പു​​​​ര എ​​​​ന്നി​​​​വ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന ഏ​​​​ഴു വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള വി​​​​ത​​​​ര​​​​ണം കൂ​​​​ടു​​​​ത​​​​ൽ വേ​​​​ഗ​​​​ത്തി​​​​ലും കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​യും ന​​​​ട​​​​ത്താ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കു​​​​മെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Business

ആ​മ​സോ​ൺ പേ ​ഇ​ൻ​ഷ്വ​റ​ൻ​സ് സേ​വ​നം വി​പു​ല​മാ​ക്കി

കൊ​​​​ച്ചി: ആ​​​​മ​​​​സോ​​​​ൺ പേ ​​​​വാ​​​​ഹ​​​​ന ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് സേ​​​​വ​​​​നം വി​​​​പു​​​​ലീ​​​​ക​​​​രി​​​​ച്ചു. രാ​​​​ജ്യ​​​​ത്തെ 280 ദ​​​ശ​​​ല​​​ക്ഷം വാ​​​​ഹ​​​​ന ഉ​​​​ട​​​​മ​​​​ക​​​​ൾ​​​​ക്ക് കൂ​​​​ടു​​​​ത​​​​ൽ സൗ​​​​ക​​​​ര്യ​​​​പ്ര​​​​ദ​​​​മാ​​​​യ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് പ​​​​ദ്ധ​​​​തി​​​​ക​​​​ളാ​​​​ണ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്.

എ​​​​ച്ച്‌​​​​ഡി​​​​എ​​​​ഫ്‌​​​​സി എ​​​​ർ​​​​ഗോ, ആ​​​​ക്കോ, ഐ​​​​സി​​​​ഐ​​​​സി​​​​ഐ ലോം​​​​ബാ​​​​ർ​​​​ഡ് എ​​​​ന്നി​​​​വ​​​​യു​​​​മാ​​​​യി ചേ​​​​ർ​​​​ന്നു​​​​ള്ള പ​​​​ങ്കാ​​​​ളി​​​​ത്ത​​​​ത്തി​​​​ലൂ​​​​ടെ കാ​​​​റു​​​​ക​​​​ളും ഇ​​​​രു​​​​ച​​​​ക്ര വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ല​​​​ഭ്യ​​​​മാ​​​​ക്കും.

ഇ​​​​രു​​​​ച​​​​ക്ര വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഫി​​​​സി​​​​ക്ക​​​​ൽ ഇ​​​​ൻ​​​​സ്പെ​​​ക്‌​​​ഷ​​​​ൻ ആ​​​​വ​​​​ശ്യ​​​​മി​​​​ല്ലാ​​​​ത്ത ഡി​​​​ജി​​​​റ്റ​​​​ൽ പ്ര​​​​ക്രി​​​​യ​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണ് പോ​​​​ളി​​​​സി ന​​​​ൽ​​​​കു​​​​ന്ന​​​​ത്.

Business

വ​നി​ത​ക​ളു​ടെ പ​ങ്കാ​ളി​ത്തം ശ​ക്ത​മാ​ക്കി ആ​മ​സോ​ൺ ഇ​ന്ത്യ

കൊ​​​​ച്ചി: ആ​​​​മ​​​​സോ​​​​ൺ ഇ​​​​ന്ത്യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന ശൃം​​​​ഖ​​​​ല​​​​യി​​​​ലു​​​​ട​​​​നീ​​​​ളം വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ പ​​​​ങ്കാ​​​​ളി​​​​ത്തം ശ​​​​ക്ത​​​​മാ​​​​ക്കി.

സൗ​​​​ക​​​​ര്യ​​​​പ്ര​​​​ദ​​​​മാ​​​​യ ജോ​​​​ലി അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളും പ​​​​ദ്ധ​​​​തി​​​​ക​​​​ളും വ​​​​ഴി വ​​​​നി​​​​ത​​​​ക​​​​ൾ​​​​ക്ക് സാ​​​​മ്പ​​​​ത്തി​​​​ക സ്വാ​​​​ത​​​​ന്ത്ര്യ​​​​വും സ്ഥി​​​​ര​​​​ത​​​​യും നേ​​​​ടാ​​​​ൻ ക​​​​മ്പ​​​​നി പി​​​​ന്തു​​​​ണ ന​​​​ൽ​​​​കു​​​​ന്നു​​​​വെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

പ്രാ​​​​ദേ​​​​ശി​​​​ക ഡെ​​​​ലി​​​​വ​​​​റി പ​​​​ങ്കാ​​​​ളി​​​​ക​​​​ൾ, ഡെ​​​​ലി​​​​വ​​​​റി അ​​​​സോ​​​​സി​​​​യേ​​​​റ്റു​​​​ക​​​​ൾ, ട്രാക്കിം​​​​ഗ് പ​​​​ങ്കാ​​​​ളി​​​​ക​​​​ൾ എ​​​​ന്നീ നി​​​​ല​​​​ക​​​​ളി​​​​ൽ വ​​​​നി​​​​ത​​​​ക​​​​ൾ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു​​​​ണ്ട്.

ഇ​​​​ത്ത​​​​രം അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ സ്ത്രീ​​​​ക​​​​ളി​​​​ൽ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​വും സാ​​​​മ്പ​​​​ത്തി​​​​ക സു​​​​ര​​​​ക്ഷ​​​​യും വ​​​​ള​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​നോ​​​​ടൊ​​​​പ്പം തൊ​​​​ഴി​​​​ൽ മേ​​​​ഖ​​​​ല​​​​യി​​​​ലെ അ​​​​വ​​​​രു​​​​ടെ പ​​​​ങ്കാ​​​​ളി​​​​ത്തം കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​താ​​​​യും ആ​​​​മ​​​​സോ​​​​ൺ വ്യ​​​​ക്ത​​​​മാ​​​​ക്കി.

NRI

ആ​മ​സോ​ണി​ല്‍ വ​ന്‍ സാ​ങ്കേ​തി​ക ത​ക​രാ​ര്‍: ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് സാ​ധ​ന​ങ്ങ​ള്‍ ഓ​ര്‍​ഡ​ര്‍ ചെ​യ്യാ​ന്‍ ക​ഴി​യു​ന്നി​ല്ല

ബെ​ര്‍​ലി​ന്‍: ഓ​ണ്‍​ലൈ​ന്‍ വ്യാ​പാ​ര ശൃം​ഖ​ല​യാ​യ ആ​മ​സോ​ണി​ല്‍ വ​ന്‍ സാ​ങ്കേ​തി​ക ത​ട​സം. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ജ​ര്‍​മ്മ​നി​യി​ലു​ട​നീ​ളം ആ​മ​സോ​ണി​ന്‍റെ സേ​വ​ന​ങ്ങ​ള്‍ ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ട​ത്.

സാ​ധ​ന​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ക്കാ​നും കാ​ര്‍​ട്ടി​ല്‍ ചേ​ര്‍​ക്കാ​നും ക​ഴി​യു​ന്നു​ണ്ടെ​ങ്കി​ലും പ​ണ​മ​ട​ച്ച് ഓ​ര്‍​ഡ​റു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ലെ​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് ഉ​പ​ഭോ​ക്താ​ക്ക​ള്‍ പ​രാ​തി​പ്പെ​ട്ടു. ഓ​ര്‍​ഡ​ര്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍, ക്ഷ​മി​ക്ക​ണം, സാ​ങ്കേ​തി​ക ത​ക​രാ​ര്‍ സം​ഭ​വി​ച്ചി​രി​ക്കു​ന്നു.

ഞ​ങ്ങ​ള്‍ ഇ​ത് പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് എ​ന്ന സ​ന്ദേ​ശ​മാ​ണ് സ്ക്രീ​നി​ല്‍ തെ​ളി​യു​ന്ന​ത്. ജ​ര്‍​മ​നി​യി​ലെ ത​ക​രാ​റി​ന് തൊ​ട്ടു​മു​മ്പ് ബ്രി​ട്ട​നി​ലും സ​മാ​ന​മാ​യ രീ​തി​യി​ല്‍ ആ​മ​സോ​ണ്‍ സേ​വ​ന​ങ്ങ​ള്‍ ത​ട​സ്സ​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

ആ​യി​ര​ക്ക​ണ​ക്കി​ന് പ​രാ​തി​ക​ള്‍

സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന സൈ​റ്റാ​യ "allestrungen.de'ല്‍ ​രാ​ത്രി​യോ​ടെ ആ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ള്‍ പ​രാ​തി​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി. ചി​ല​ര്‍​ക്ക് ഓ​ര്‍​ഡ​ര്‍ ചെ​യ്യാ​ന്‍ സാ​ധി​ക്കു​മ്പോ​ള്‍ മ​റ്റു ചി​ല​ര്‍​ക്ക് സാ​ധി​ക്കു​ന്നി​ല്ല എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

എ​ന്നാ​ല്‍ ആ​മ​സോ​ണി​ന്‍റെ സ്ട്രീ​മിം​ഗ് സേ​വ​ന​മാ​യ 'ആ​മ​സോ​ണ്‍ പ്രെെം വീ​ഡി​യോ' നി​ല​വി​ല്‍ ത​ട​സ​മി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ത​ക​രാ​റി​ന്‍റെ യ​ഥാ​ര്‍​ഥ കാ​ര​ണം എ​ന്താ​ണെ​ന്ന് ആ​മ​സോ​ണ്‍ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. പ്ര​ശ്നം എ​ത്ര​യും വേ​ഗം പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ള്‍.

Kerala

ഓ​ർ​ഡ​ർ ചെ​യ്ത​ത് തി​ങ്ക്പാ​ഡ് 14; ആ​മ​സോ​ൺ ന​ൽ​കി​യ​ത് മാ​ർ​ബി​ൾ ക​ല്ലും പ​ഴ​കി​യ തു​ണി​യും

പാ​ല: കോ​ട്ട​യ​ത്ത് ഇ-​കോ​മേ​ഴ്സ് ആ​പ്പ് ആ​യ ആ​മ​സോ​ണി​ൽ നി​ന്നും ലെ​നോ​വോ തി​ങ്ക്പാ​ഡ് 14 ഓ​ർ​ഡ​ർ ചെ​യ്ത​യാ​ൾ​ക്ക് ല​ഭി​ച്ച​ത് മാ​ർ​ബി​ൾ ക​ല്ലും പ​ഴ​കി​യ തു​ണി​യും. പാ​ല പൈ​ക സ്വ​ദേ​ശി ഡോ​ൺ ടോ​മി​ന് ആ​ണ് ദു​ര​നു​ഭ​വം നേ​രി​ട്ട​ത്.

ഫെ​ബ്രു​വ​രി 12ന് ​ആ​യി​രു​ന്നു ഡോ​ൺ ടോം  55,000 ​രൂ​പ​യ്ക്ക് മു​ക​ളി​ൽ വി​ല​യു​ള്ള തി​ങ്ക്പാ​ഡ് 14 ഓ​ർ​ഡ​ർ ചെ​യ്ത​ത്. ഇ​ന്ന് ആ​യി​രു​ന്നു ഡോ​ൺ ടോ​മി​ന് ഡെ​ലി​വ​റി ല​ഭി​ച്ച​ത്. ആ​മ​സോ​ണി​ന്‍റെ  പാ​ക്ക​റ്റ് തു​റ​ന്ന​പ്പോ​ൾ ക​ണ്ട​ത് മാ​ർ​ബി​ൾ ക​ല്ലും തു​ണി​യും കാ​ർ​ഡ് ബോ​ർ​ഡ് പീ​സും ആ​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് ഡോ​ൺ ടോം ​ആ​മ​സോ​ൺ അ​ധി​കൃ​ത​രെ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാം എ​ന്നാ​ണ് ആ​മ​സോ​ൺ അ​ധി​കൃ​ത​ർ ന​ൽ​കി​യ മ​റു​പ​ടി. ഫെ​ബ്രു​വ​രി 23ന് ​വീ​ണ്ടും ബ​ന്ധ​പ്പെ​ടാ​മെ​ന്നും ആ​മ​സോ​ൺ അ​റി​യി​ച്ചി​ട്ടു​ണ്ട്.

National

ന​ര​വ​നെ​യു​ടെ പു​സ്ത​കം രാ​ഹു​ൽ ഗാ​ന്ധി​ക്ക് ല​ഭി​ച്ച​ത് ആ​മ​സോ​ണി​ൽ നി​ന്ന്: കെ.​സി. വേ​ണു​ഗോ​പാ​ൽ

ന്യൂ​ഡ​ല്‍​ഹി: എം.​എം. ന​ര​വ​നെ​യു​ടെ പു​സ്ത​കം രാ​ഹു​ല്‍ ഗാ​ന്ധി​യ്ക്ക് ല​ഭി​ച്ച​ത് ആ​മ​സോ​ണി​ല്‍ നി​ന്നാ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍. പു​സ്ത​ക​ത്തെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഭ​യ​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"പു​സ്ത​ക​ത്തെ ഭ​യ​മു​ണ്ടെ​ന്ന് മ​ന​സി​ലാ​യി. എ​ന്തൊ​രു പേ​ടി​യാ​ണ്. അ​താ​ണ് അ​മ്പ​ത്താ​റ് ഇ​ഞ്ചി​ന്‍റെ ഗു​ണം. പു​സ്ത​കം ആ​മ​സോ​ണി​ല്‍ നി​ന്ന് ലഭിച്ച​താ​ണ്. അ​പ്പോ​ള്‍ അ​വ​ര്‍​ക്കെ​തി​രെ​യും കേ​സെ​ടു​ക്കേ​ണ്ടി​വ​രും. എ​ടു​ക്ക​ട്ടെ. ആ​രെ​ങ്കി​ലും എ​ന്തെ​ങ്കി​ലും പ​റ​ഞ്ഞാ​ല്‍ അ​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക എ​ന്ന​ത് എ​ല്ലാ ഏ​കാ​ധി​പ​തി​ക​ളും ചെ​യ്യു​ന്ന​താ​ണ്. ഇ​തു​കൊ​ണ്ടൊ​ന്നും സ​ത്യം പു​റ​ത്തു​വ​രാ​തി​രി​ക്കി​ല്ല. അ​തൊ​ക്കെ വെ​റും ധാ​ര​ണ​യാ​ണ്. ന​മു​ക്ക് കാ​ണാം'.-​കെ.​സി. വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, പു​സ്ത​കം വാ​ങ്ങി​യ​ത് മു​ന്‍ ക​ര​സേ​ന മേ​ധാ​വി എം.​എം. ന​ര​വ​നെ ത​ന്നെ ഷെ​യ​ര്‍ ചെ​യ്ത ലി​ങ്ക് വ​ഴി​യാ​ണെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി​യും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. താ​ന്‍ അ​ദ്ദേ​ഹ​ത്തെ വി​ശ്വ​സി​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി പ​റ​ഞ്ഞു. പു​സ്ത​ക​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം ശ​രി​യാ​ണോ ഇ​ല്ല​യോ എ​ന്ന​തി​ല്‍ സ്ഥി​രീ​ക​ര​ണം ന​ട​ത്തേ​ണ്ട​ത് പെ​ന്‍​ഗ്വി​ന്‍ ബു​ക്‌​സും ന​ര​വ​നെ​യു​മാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

Business

ഐ​ഐ​ടി റൂ​ര്‍​ക്കി​യു​മാ​യി ആ​മ​സോ​ൺ കൈ​കോ​ര്‍​ക്കും

കൊ​​​​ച്ചി: കാ​​​​ര്‍​ഷി​​​​ക മാ​​​​ലി​​​​ന്യ​​​​ത്തി​​​​ല്‍നി​​​​ന്ന് നൂ​​​​ത​​​​ന പാ​​​​ക്കേ​​​​ജിം​​​​ഗ് വ​​​​സ്തു​​​​ക്ക​​​​ള്‍ വി​​​​ക​​​​സി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ഇ​​​​ന്ത്യ​​​​ന്‍ ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ടെ​​​​ക്‌​​​​നോ​​​​ള​​​​ജി (ഐ​​​​ഐ​​​​ടി) റൂ​​​​ര്‍​ക്കി​​​​യു​​​​മാ​​​​യി ആ​​​​മ​​​​സോ​​​​ണ്‍ സ​​​​ഹ​​​​ക​​​​രി​​​​ക്കു​​​​ന്നു.

പേ​​​​പ്പ​​​​ര്‍ ഉ​​​​ണ്ടാ​​​​ക്കാ​​​​ന്‍ മ​​​​ര​​​​ത്ത​​​​ടി നാ​​​​രു​​​​ക​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത് കു​​​​റ​​​​യ്ക്കു​​​​ക​​​​യും മ​​​​ര​​​​ത്ത​​​​ടി ഇ​​​​ത​​​​ര ക​​​​ട​​​​ലാ​​​​സ് സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ സൃ​​​​ഷ്‌​​​ടി​​​​ക്കു​​​​ക​​​​യു​​​​മാ​​​​ണ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ല​​​​ക്ഷ്യം.

International

ആ​മ​സോ​ണി​ൽ വീ​ണ്ടും കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ൽ; 16,000 പേ​ർ​ക്ക് ജോ​ലി ന​ഷ്ട​മാ​കും

ന്യൂ​യോ​ർ​ക്ക്: ഐ​ടി ക​മ്പ​നി​യാ​യ ആ​മ​സോ​ണി​ൽ വീ​ണ്ടും കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ൽ. 16,000 ജീ​വ​ന​ക്കാ​രെ​യാ​ണ് ഇ​ത്ത​വ​ണ ആ​മ​സോ​ൺ പി​രി​ച്ചു​വി​ടു​ന്ന​ത്. നി​ർ​മി​ത​ബു​ദ്ധി​യു​ടെ വ​ര​വി​നു​ശേ​ഷം മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ ഇ​തു ര​ണ്ടാ​മ​ത്തെ കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ലാ​ണ്.

ഒ​ക്ടോ​ബ​റി​ൽ 14,000 പേ​രെ പി​രി​ച്ചു​വി​ട്ടി​രു​ന്നു. പി​രി​ച്ചു​വി​ടു​ന്ന​വ​ർ​ക്ക് പു​തി​യ ജോ​ലി ക​ണ്ടെ​ത്തു​ന്ന​തു വ​രെ മൂ​ന്ന് മാ​സം ശ​മ്പ​ള​വും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കു​മെ​ന്ന് സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​ത് ഗ​ലേ​റ്റി പ​റ​ഞ്ഞു. 2023ൽ ​ക​മ്പ​നി 27,000 പേ​രെ പി​രി​ച്ചു​വി​ട്ട് ജോ​ലി​ക്കാ​രു​ടെ എ​ണ്ണം ക്ര​മീ​ക​രി​ച്ചി​രു​ന്നു.

യു​എ​സി​ൽ സ​മീ​പ​കാ​ല​ത്ത് പു​തി​യ ജോ​ലി​ക​ൾ കു​റ​ഞ്ഞു​വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ മാ​സം 50,000 പേ​ർ​ക്കു മാ​ത്ര​മാ​ണ് പു​തി​യ ജോ​ലി​ക​ൾ ല​ഭി​ച്ച​ത്. ന​വം​ബ​റി​ൽ ഇ​ത് 56,000 ആ​യി​രു​ന്നു. 30,000 ജോ​ലി​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കു​മെ​ന്ന് വ​മ്പ​ൻ ക​മ്പ​നി​യാ​യ യു​പി​എ​സ് ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു.

National

ആ​മ​സോ​ണി​ൽ ഐ​മാ​ക് ഓ​ർ​ഡ​ർ ചെ​യ്തു; വ്യ​വ​സാ​യി​ക്ക് ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര​ന്‍റെ ഭീ​ഷ​ണി

ബം​ഗ​ളൂ​രു: ആ​മ​സോ​ണി​ൽ ആ​പ്പി​ൾ ഐ​മാ​ക് ഓ​ർ​ഡ​ർ ചെ​യ്ത​യാ​ൾ​ക്ക് ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര​ന്‍റെ മാ​ന്യ​മ​ല്ലാ​ത്ത പെ​രു​മാ​റ്റ​വും ഭീ​ഷ​ണി​യും നേ​രി​ട്ട​താ​യി പ​രാ​തി. 100x.bot എ​ന്ന ക​മ്പ​നി​യു​ടെ സി​ഇ​ഒ​യും സ്ഥാ​പ​ക​നു​മാ​യ ശാ​ർ​ദു​ൽ ല​വേ​ക്ക​ർ ആ​ണ് എ​ക്സ് പോ​സ്റ്റി​ലൂ​ടെ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഓ​ർ​ഡ​ർ ചെ​യ്ത ആ​പ്പി​ൾ ഐ​മാ​ക് ശ​നി​യാ​ഴ്ച ഡെ​ലി​വ​റി ചെ​യ്യാ​നാ​യി ല​ഡു ത​ബ്രേ​സ് എ​ന്ന ജീ​വ​ന​ക്കാ​ര​ൻ എ​ത്തി​യി​രു​ന്നു. സ്ഥ​ല​ത്തി​ല്ലാ​ത്ത​തി​നാ​ൽ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ ഏ​ൽ​പ്പി​ക്കാ​ൻ ശാ​ർ​ദു​ൽ പ​റ​ഞ്ഞെ​ങ്കി​ലും ഡെ​ലി​വ​റി ബോ​യ് കേ​ട്ടി​ല്ല.

തു​ട​ർ​ന്ന് മ​റ്റൊ​രു ദി​വ​സം വ​ന്ന് ഇ​യാ​ൾ ഓ​ഫീ​സി​ൽ ബ​ഹ​ളം വെ​ക്കു​ക​യും പ്ര​ശ്ന​മു​ണ്ടാ​ക്കു​ക​യും ചെ​യ്തു. ഇ​തി​ന് ശേ​ഷം ഡെ​ലി​വ​റി​ക്കാ​യി ഇ​യാ​ൾ എ​ത്തി​യി​ല്ല. ഓ​ർ​ഡ​ർ റി​ട്ടേ​ൺ​ഡ് ആ​യി മാ​ർ​ക്ക് ചെ​യ്തു.​ശാ​ർ​ദു​ൽ വീ​ണ്ടും ഓ​ർ​ഡ​ർ ന​ൽ​കി​യെ​ങ്കി​ലും പി​ന്നീ​ടും റി​ട്ടേ​ൺ ആ​യി എ​ന്ന് കാ​ണി​ച്ചു.

പി​ന്നാ​ലെ ല​ഡു ത​ബ്രേ​സി​നെ വി​ളി​ച്ച ശാ​ർ​ദു​ലി​നെ അ​ധി​ക്ഷേ​പി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യാ​ണ് പ​രാ​തി. ഐ​മാ​ക് ഇ​നി ല​ഭി​ക്കി​ല്ലെ​ന്നും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യാ​ലും ഒ​ന്നും ചെ​യ്യി​ല്ലെ​ന്നും പ​റ​ഞ്ഞ​താ​യി ശാ​ർ​ദു​ൽ കു​റി​ച്ചു.

ശാ​ർ​ദു​ലി​ന്‍റെ പോ​സ്റ്റ് ശ്ര​ദ്ധ​യി​ൽ​പെ​ട്ട ബം​ഗ​ളൂ​രു സി​റ്റി പോ​ലീ​സ് പ​രാ​തി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ​ക്കാ​യി കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്ന് അ​റി​യി​ച്ചു.

Business

ഇ​ന്ത്യ​യി​ൽ എഐയിൽ മെ​ഗാ നി​ക്ഷേ​പ​ത്തി​ന് വ​മ്പന്മാ​ർ

ഇ​​ന്ത്യ അ​​തി​​വേ​​ഗം നി​​ർ​​മി​​ത ബു​​ദ്ധി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട നി​​ക്ഷേ​​പ​​ങ്ങ​​ൾ​​ക്കു​​ള്ള ഒ​​രു പ്ര​​ധാ​​ന കേ​​ന്ദ്ര​​മാ​​യി മാ​​റി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്നു. ആ​​മ​​സോ​​ണ്‍, ഗൂ​​ഗി​​ൾ, മൈ​​ക്രോ​​സോ​​ഫ്റ്റ് തു​​ട​​ങ്ങി​​യ വ​​ൻ​​കി​​ട ടെ​​ക് സ്ഥാ​​പ​​ന​​ങ്ങ​​ള​​ട​​ക്ക​​മു​​ള്ള ലോ​​ക​​ത്തി​​ലെ വ​​ലി​​യ സ്വാ​​ധീ​​ന​​മു​​ള്ള ക​​ന്പ​​നി​​ക​​ൾ നി​​ക്ഷേ​​പ​​ങ്ങ​​ൾ​​ക്കാ​​യി ഇ​​ന്ത്യ​​യി​​ൽ എ​​ത്തു​​ക​​യാ​​ണ്.

ആ​​മ​​സോ​​ണ്‍, ഗൂ​​ഗി​​ൾ, മൈ​​ക്രോ​​സോ​​ഫ്റ്റ് തുടങ്ങിയ മൂ​​ന്നു വ​​ൻ​​കി​​ട ഐ​​ടി ക​​ന്പ​​നി​​ക​​ളും ചേ​​ർ​​ന്ന് 67.5 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​ണ് ഇ​​ന്ത്യ​​യി​​ൽ നി​​ക്ഷേ​​പി​​ക്കു​​ന്ന​​ത്. രാ​​ജ്യ​​ത്തെ യു​​വ​​ജ​​ന​​ങ്ങ​​ളു​​ടെ ക​​ഴി​​വും ഡി​​ജി​​റ്റ​​ൽ മു​​ന്നേ​​റ്റ​​ത്തി​​നു​​ള്ള സാ​​ധ്യ​​ത​​യും ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണ് വ​​ൻ നി​​ക്ഷേ​​പ​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന​​ത്.

യു​​വ​​ത​​ല​​മു​​റ​​യും ചെ​​ല​​വ് കു​​റ​​ഞ്ഞ ഡാ​​റ്റ​​യു​​ടെ ല​​ഭ്യ​​ത​​യും രാ​​ജ്യ​​ത്തെ എ​​ഐ അ​​ധി​​ഷ്ഠി​​ത വ​​ള​​ർ​​ച്ച​​യ്ക്ക് ഒ​​രു ഫ​​ല​​ഭൂ​​യി​​ഷ്ഠമാ​​യ മ​​ണ്ണാ​​ക്കി മാ​​റ്റു​​ന്ന​​ത്.

നി​​യ​​ന്ത്ര​​ണ​​പ​​ര​​മാ​​യ ത​​ട​​സ​​ങ്ങ​​ളും ശ​​ക്ത​​മാ​​യ പ്രാ​​ദേ​​ശി​​ക മ​​ത്സ​​ര​​ങ്ങ​​ളും നേ​​രി​​ടു​​ന്നു​​ണ്ടെ​​ങ്കി​​ലും ലോ​​ക​​ത്തെ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ജ​​ന​​സം​​ഖ്യ​​യു​​ള്ള രാ​​ജ്യം ആ​​മ​​സോ​​ണ്‍, ആ​​ൽ​​ഫ​​ബെ​​റ്റ് ഇ​​ൻ​​കോ​​ർ​​പ​​റേ​​റ്റ​​ഡി​​ന്‍റെ ഗൂ​​ഗി​​ൾ തു​​ട​​ങ്ങി​​യ വ​​ലി​​യ യു​​എ​​സ് ഇ​​ന്‍റ​​ർ​​നെ​​റ്റ് ക​​ന്പ​​നി​​ക​​ൾ​​ക്ക് ഉ​​യ​​ർ​​ന്ന വ​​ള​​ർ​​ച്ച​​യു​​ള്ള വി​​പ​​ണി​​യാ​​യി തു​​ട​​രു​​ന്നു.

ആ​​മ​​സോ​​ണ്‍

ത​​ങ്ങ​​ളു​​ടെ ഏ​​റ്റ​​വും വ​​ലി​​യ ആ​​ഗോ​​ള വി​​പ​​ണി​​ക​​ളി​​ലൊ​​ന്നാ​​യ ഇ​​ന്ത്യ​​യു​​മാ​​യു​​ള്ള ബ​​ന്ധം ദൃ​​ഢ​​മാ​​ക്കി​​ക്കൊ​​ണ്ട് 2030ഓ​​ടെ 35 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ രാ​​ജ്യ​​ത്ത് നി​​ക്ഷേ​​പി​​ക്കു​​മെ​​ന്ന് ഇ​​ന്ന​​ലെ പ്ര​​ഖ്യാ​​പി​​ച്ചു. ഇ ​​കൊ​​മേ​​ഴ്സ് വ​​ന്പ​​ന്മാ​​രാ​​യ യു​​എ​​സ് ക​​ന്പ​​നി ആ​​ർ​​ട്ടി​​ഫി​​ഷ്യ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ്, ലോ​​ജി​​സ്റ്റി​​ക്സ് ഇ​​ൻ​​ഫ്രാ​​സ്ട്ര​​ക്ച​​ർ തു​​ട​​ങ്ങി​​യ പ്ര​​ധാ​​ന മേ​​ഖ​​ല​​ക​​ളി​​ൽ നി​​ക്ഷേ​​പം ന​​ട​​ത്താ​​നും ത​​ങ്ങ​​ളു​​ടെ ക്ലൗ​​ഡ് കം​​പ്യൂ​​ട്ടിം​​ഗ്, ക്വി​​ക് കൊ​​മേ​​ഴ്സ് ബി​​സി​​ന​​സു​​ക​​ൾ വി​​പു​​ലീ​​ക​​രി​​ക്കാ​​നും പ​​ദ്ധ​​തി​​യി​​ടു​​ന്നു. ഈ ​​നി​​ക്ഷേ​​പ​​ങ്ങ​​ൾ​​ക്ക് 2030ഓ​​ടെ രാ​​ജ്യ​​ത്ത് 38 ല​​ക്ഷ​​ത്തി​​ല​​ധി​​കം നേ​​രി​​ട്ടും അ​​ല്ലാ​​ത്ത​​തു​​മാ​​യ ജോ​​ലി​​ക​​ൾ സൃ​​ഷ്ടി​​ക്കാ​​ൻ ക​​ഴി​​യു​​മെ​​ന്ന് ആ​​മ​​സോ​​ണി​​ന്‍റെ എ​​മേ​​ർ​​ജിം​​ഗ് മാ​​ർ​​ക്ക​​റ്റ്സ് സീ​​നി​​യ​​ർ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് അ​​മി​​ത് അ​​ഗ​​ർ​​വാ​​ൾ പ​​റ​​ഞ്ഞു.

മൈ​​ക്രോ​​സോ​​ഫ്റ്റ്

മൈ​​ക്രോ​​സോ​​ഫ്റ്റി​​ന്‍റെ സി​​ഇ​​ഒ സ​​ത്യ ന​​ദെ​​ല്ല ക​​ഴി​​ഞ്ഞ ദി​​വ​​സം പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തു​​ക​​യും 2026 മുതൽ 2029 വരെ നാലുവർഷങ്ങൾക്കുള്ളിൽ 17.5 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ നി​​ക്ഷേ​​പം ന​​ട​​ത്തു​​മെ​​ന്നു പ്ര​​ഖ്യാ​​പി​​ക്കു​​ക​​യും ചെ​​യ്തു. ഏ​​ഷ്യ​​യി​​ൽ മൈ​​ക്രോ​​സോ​​ഫ്റ്റി​​ന്‍റെ ഏ​​റ്റ​​വും വ​​ലി​​യ നി​​ക്ഷേ​​പ പ​​ദ്ധ​​തി​​യാ​​ണി​​ത്.

രാ​​ജ്യ​​ത്തു​​ടനീ​​ള​​മു​​ള്ള മൈ​​ക്രോ​​സോ​​ഫ്റ്റി​​ന്‍റെ ക്ലൗ​​ഡ് കം​​പ്യൂ​​ട്ടിം​​ഗ്, എ​​ഐ വി​​പു​​ലീ​​ക​​ര​​ണ​​ങ്ങ​​ൾ​​ നടപ്പി ലാക്കുക, ബംഗളൂരു, പൂന, ഹൈദരാബാദ്, ഗുരുഗ്രാം, നോയി, കൂടാതെ മറ്റ് നഗരങ്ങളിലുമുള്ള 22,000 ത്തിലധികം വരുന്ന ജീവനക്കാർക്ക് ഉയർന്ന പരിശീലനം നല്കുക എന്നിവയാണ് ലക്ഷ്യം.

മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ ഈ ​നി​ക്ഷേ​പ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹൈ​ദ​രാ​ബാ​ദി​ൽ ക​ന്പ​നി​യു​ടെ ഏ​റ്റ​വും വ​ലി​യ ഹൈ​പ്പ​ർ സ്കെ​യി​ൽ ഡാ​റ്റാ സെ​ന്‍റ​ർ 2026 പ​കു​തി​യോ​ടെ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കും. വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് സൗ​​ജ​​ന്യ ല​​ഭ്യ​​ത ഉ​​റ​​പ്പാ​​ക്കി​​ക്കൊ​​ണ്ട് എ​​ഐ അ​​സി​​സ്റ്റ​​ന്‍റാ​​യ കോ​​പൈ​​ല​​റ്റി​​നെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കാ​​നും മൈ​​ക്രോ​​സോ​​ഫ്റ്റ് ല​​ക്ഷ്യ​​മി​​ടു​​ന്നു​​ണ്ട്.

ക്ലൗ​ഡ്, എ​ഐ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, നൈ​പു​ണ്യ വി​ക​സ​നം എ​ന്നി​വ​യി​ലേ​ക്ക് അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ മൂ​ന്നു ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ നി​ക്ഷേ​പം ന​ട​ത്തു​മെ​ന്ന് ഈ ​വ​ർ​ഷം ആ​ദ്യ ന​ദെ​ല്ല പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഗൂ​​ഗി​​ൾ

ഒ​​ക്ടോ​​ബ​​ർ ആ​​ദ്യം ഗൂ​​ഗി​​ൾ വി​​ശാ​​ഖ​​പ​​ട്ട​​ണ​​ത്ത് വ​​ലി​​യ എ​​ഐ ഹ​​ബ് സ്ഥാ​​പി​​ക്കു​​ന്ന​​തി​​നാ​​യി 15 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ നി​​ക്ഷേ​​പം ന​​ട​​ത്തു​​മെ​​ന്ന് അ​​റി​​യി​​ച്ചു. യു​​എ​​സി​​ന് പു​​റ​​ത്ത് ക​​ന്പ​​നി ന​​ട​​ത്തു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ നി​​ക്ഷേ​​പ​​മാ​​കു​​മി​​ത്.
ഇ​​ന്ത്യ​​യി​​ലെ ആ​​ദ്യ​​ത്തെ ഗി​​ഗാ​​വാ​​ട്ട് സ്കെ​​യി​​ൽ ഡാ​​റ്റാ സെ​​ന്‍റ​​ർ കാ​​ന്പ​​സാ​​യി​​രി​​ക്കും ഇ​​ത്. എ​​ഐ ഇ​​ൻ​​ഫ്രാ​​സ്ട്ര​​ക്ച​​റും ഡാ​​റ്റാ സെ​​ന്‍റ​​റു​​ക​​ളും പു​​ന​​രു​​പ​​യോ​​ഗ ഉൗ​​ർ​​ജ ശേ​​ഷി​​യു​​മാ​​യി സം​​യോ​​ജി​​പ്പി​​ക്കു​​ന്ന​​താ​​ണ് ഈ ​​സൗ​​ക​​ര്യ​​മെ​​ന്ന് ഗൂ​​ഗി​​ൾ പ​​റ​​ഞ്ഞി​​രു​​ന്നു.

ഇ​​ന്‍റ​​ൽ, കോ​​ഗ്നി​​സ​​ന്‍റ്, ഓ​​പ്പ​​ണ്‍​എ​​ഐ

നി​​ർ​​മി​​ത ബു​​ദ്ധി​​യു​​ടെ പ്ര​​ധാ​​ന​​ചാ​​ല​​ക​​ശ​​ക്തി​​യാ​​യി ക​​ണ​​ക്കാ​​ക്ക​​പ്പെ​​ടു​​ന്ന സെ​​മി​​ക​​ണ്ട​​ക്ട​​റു​​ക​​ളു​​ടെ പ്രാ​​ദേ​​ശി​​ക നി​​ർ​​മാ​​ണ​​ത്തി​​ന് ടാ​​റ്റാ ഇ​​ല​​ക്‌​​ട്രോ​​ണി​​ക്സി​​ന്‍റെ വ​​രാ​​നി​​രി​​ക്കു​​ന്ന ചി​​പ്പ് നി​​ർ​​മാ​​ണ കേ​​ന്ദ്ര​​ങ്ങ​​ൾ​​ക്ക് ഇ​​ന്‍റ​​ലി​​നെ ഒ​​രു ശക്തനായ ഉപഭോ ക്താവായി ല​​ഭി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ഗു​​ജ​​റാ​​ത്തി​​ലെ​​യും ആ​​സാ​​മി​​ലെ​​യും കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ടാ​​റ്റ ഇ​​ല​​ക്ട്രോ​​ണി​​ക്സ് ഇ​​ന്‍റ​​ലി​​നാ​​യി ചി​​പ്പു​​ക​​ൾ നി​​ർ​​മി​​ക്കു​​ക​​യും അ​​സം​​ബി​​ൾ ചെ​​യ്യു​​ക​​യും ചെ​​യ്യും.

ധാ​​ര​​ണ​​പ​​ത്ര​​പ്ര​​കാ​​രം ടാ​​റ്റാ ഇ​​ല​​ക്‌​​ട്രോ​​ണി​​ക്സി​​ന്‍റെ പൂ​​ർ​​ത്തി​​യാ​​കാ​​നി​​രി​​ക്കു​​ന്ന പ്ലാ​​ന്‍റു​​ക​​ളി​​ൽ പ്ര​​ദേ​​ശി​​ക​​വി​​പ​​ണി​​ക​​ൾ​​ക്കാ​​യു​​ള്ള ഇ​​ന്‍റ​​ൽ ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ നി​​ർ​​മാ​​ണ​​വും പാ​​ക്കേ​​ജിം​​ഗും ന​​ട​​ത്തും. ഇ​​തി​​നാ​​യി ടാ​​റ്റാ ഇ​​ല​​ക്‌​​ട്രോ​​ണി​​ക് 14 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ നി​​ക്ഷേ​​പം ന​​ട​​ത്തും. ഇ​​ന്‍റ​​ലു​​മാ​​യി ചേ​​ർ​​ന്ന് ടാ​​റ്റാ ഇ​​ല​​ക്‌​​ട്രോ​​ണി​​ക്സ് ഇ​​ന്ത്യ​​യി​​ലെ ഉ​​പ​​ഭോ​​ക്തൃ, എ​​ന്‍റ​​ർ​​പ്രൈ​​സ് വി​​പ​​ണി​​ക​​ൾ​​ക്കാ​​യി എ​​ഐ പി​​സി സൊ​​ല്യൂ​​ഷ​​നു​​ക​​ൾ അ​​തി​​വേ​​ഗം വി​​പു​​ലീ​​ക​​രി​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത​​ക​​ളും പ​​രി​​ശോ​​ധി​​ക്കും.

മ​​റ്റൊ​​രു ഐ​​ടി ഭീ​​മന്മാ​​രാ​​യ കോ​​ഗ്നി​​സെ​​ന്‍റ് ഇ​​ന്ത്യ​​യു​​ടെ എ​​ഐ ഫ​​സ്റ്റ് സം​​രം​​ഭ​​ത്തോ​​ടു​​ള്ള പ്ര​​തി​​ബ​​ന്ധ​​ത അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്.

ചാ​​റ്റ്ജി​​പി​​ടി​​യു​​ടെ നി​​ർ​​മാ​​ക്ക​​ളു​​ടെ എ​​ഐ പ​​ദ്ധ​​തി​​യാ​​യ സ്റ്റാ​​ർ​​ഗേ​​റ്റി​​ന്‍റെ ഇ​​ന്ത്യാ ചാ​​പ്റ്റ​​ർ ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നാ​​യി ഓ​​പ്പ​​ണ്‍​എ​​ഐ ടാ​​റ്റ ക​​ണ്‍​സ​​ൾ​​ട്ട​​ൻ​​സി സ​​ർ​​വീ​​സ​​സു​​മാ​​യി ച​​ർ​​ച്ച​​യി​​ലാ​​ണെ​​ന്ന് റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ണ്ട്.

Business

ആ​മ​സോ​ണി​ന്‍റെ ഇ​ന്ത്യ​യി​ൽനി​ന്നു​ള്ള ഇ​-കൊ​മേ​ഴ്സ് ക​യ​റ്റു​മ​തി 20 ബി​ല്യ​ണ്‍ ഡോ​ള​ർ ക​ട​ന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​മ​​​സോ​​​ണ്‍ ഗ്ലോ​​​ബ​​​ൽ സെ​​​ല്ലിം​​​ഗി​​​ലൂ​​​ടെ ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്ന് 2015 മു​​​ത​​​ൽ 2025 വ​​​രെ​​​യു​​​ള്ള ആ​​​കെ ഇ ​​​കോ​​​മേ​​​ഴ്സ് ക​​​യ​​​റ്റു​​​മ​​​തി 20 ബി​​​ല്യ​​​ണ്‍ ഡോ​​​ള​​​ർ എ​​​ന്ന നാ​​​ഴി​​​ക​​​ക്ക​​​ല്ലു പി​​​ന്നി​​​ട്ട​​​താ​​​യി ആ​​​മ​​​സോ​​​ണ്‍.

2025ഓ​​​ടെ ഇ​​​ന്ത്യ​​​യി​​​ൽ​​നി​​​ന്നു​​​ള്ള ഇ ​​​കോ​​​മേ​​​ഴ്സ് ക​​​യ​​​റ്റു​​​മ​​​തി 10 ബി​​​ല്യ​​​ണ്‍ ഡോ​​​ള​​​റി​​​ലെ​​​ത്തി​​​ക്കും എ​​​ന്നാ​​​യി​​​രു​​​ന്നു ആ​​​മ​​​സോ​​​ണ്‍ നേ​​​ര​​​ത്തെ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്ന​​​ത്. പി​​​ന്നീ​​​ട് ഈ ​​​ല​​​ക്ഷ്യം 20 ബി​​​ല്യ​​​ണ്‍ ഡോ​​​ള​​​റാ​​​യി ഉ​​​യ​​​ർ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

2015ലാ​​​ണ് ഇ-​​കോ​​​മേ​​​ഴ്സ് ക​​​യ​​​റ്റു​​​മ​​​തി​​​ക്കാ​​​യു​​​ള്ള പ​​​താ​​​ക​​​വാ​​​ഹ​​​ക പ​​​ദ്ധ​​​തി​​​യാ​​​യ ആ​​​മ​​​സോ​​​ണ്‍ ഗ്ലോ​​​ബ​​​ൽ സെ​​​ല്ലിം​​​ഗ് ഇ​​​ന്ത്യ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. 10 വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ര​​​ണ്ടു ല​​​ക്ഷം ക​​​യ​​​റ്റു​​​മ​​​തി​​​ക്കാ​​​രാ​​​ണ് ഇ​​​തി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. വി​​​ൽ​​​പ​​​ന​​​ക്കാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 33 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യാ​​​ണ് ഉ​​​ണ്ടാ​​​യ​​​ത്.

ഡ​​​ൽ​​​ഹി, രാ​​​ജ​​​സ്ഥാ​​​ൻ, ഗു​​​ജ​​​റാ​​​ത്ത്, ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ്, ത​​​മി​​​ഴ്നാ​​​ട്, മ​​​ഹാ​​​രാ​​​ഷ്ട്ര, ഹ​​​രി​​​യാ​​​ന എ​​​ന്നി​​​വ​​​യാ​​​ണ് ആ​​​മ​​​സോ​​​ണ്‍ ഗ്ലോ​​​ബ​​​ൽ സെ​​​ല്ലിം​​​ഗ് വ​​​ഴി​​​യു​​​ള്ള ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ൽ മു​​​ന്നി​​​ൽ നി​​​ൽ​​​ക്കു​​​ന്ന​​​ത്.

Business

ആ​​മ​​സോ​​ണ്‍ ജീ​​വ​​ന​​ക്കാ​​രെ കു​​റ​​യ്ക്കു​​ന്നു

ന്യൂ​​യോ​​ർ​​ക്ക്: ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ കോ​​ർ​​പ​​റേ​​റ്റ് ജീ​​വ​​ന​​ക്കാ​​രു​​ടെ എ​​ണ്ണ​​ത്തി​​ൽ 14,000 ത​​സ്തി​​ക​​ക​​ൾ കു​​റ​​യ്ക്കു​​മെ​​ന്ന് ആ​​മ​​സോ​​ണ്‍ അ​​റി​​യി​​ച്ചു. ആ​​ർ​​ട്ടി​​ഫി​​ഷൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സി​​ലെ വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന നി​​ക്ഷേ​​പ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ ചെ​​ല​​വ് നി​​യ​​ന്ത്രി​​ക്കു​​ന്ന​​തി​​നാ​​യി പ്ര​​വ​​ർ​​ത്ത​​ന ത​​ല​​ങ്ങ​​ൾ വെ​​ട്ടി​​ക്കു​​റ​​യ്ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് ജീ​​വ​​ന​​ക്കാ​​രെ കു​​റ​​യ്ക്കു​​ന്ന​​ത്.

ആ​​മ​​സോ​​ണ്‍ യു​​എ​​സി​​ലെ ര​​ണ്ടാ​​മ​​ത്തെ വ​​ലി​​യ തൊ​​ഴി​​ൽ ദാ​​താ​​വാ​​ണ്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം അ​​വ​​സാ​​നം ക​​ന്പ​​നി​​ക്ക് ഏ​​ക​​ദേ​​ശം 15.6 ല​​ക്ഷം മു​​ഴു​​വ​​ൻ സ​​മ​​യ, പാ​​ർ​​ട്ട് ടൈം ​​ജീ​​വ​​ന​​ക്കാ​​രു​​ണ്ടാ​​യി​​രു​​ന്നു. ആ​​മ​​സോ​​ണി​​ന്‍റെ കോ​​ർ​​പ​​റേ​​റ്റ് വി​​ഭാ​​ഗ​​ത്തി​​ൽ ഏ​​ക​​ദേ​​ശം 3,50,000 ജീ​​വ​​ന​​ക്കാ​​രാ​​ണു​​ള്ള​​ത്.

കോ​​വി​​ഡ് കാ​​ല​​ത്ത് ആ​​വ​​ശ്യ​​ക​​ത കൂ​​ടി​​യ സ​​മ​​യ​​ത്ത് ക​​ന്പ​​നി ന​​ട​​ത്തി​​യ ഉ​​യ​​ർ​​ന്ന നി​​യ​​മ​​ന​​ങ്ങ​​ൾ പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നാ​​യി ഇ​​ന്ന​​ലെ മു​​ത​​ൽ 30,000 കോ​​ർ​​പ​​റേ​​റ്റ് ജോ​​ലി​​ക​​ൾ വെ​​ട്ടി​​ക്കു​​റ​​യ്ക്കാ​​ൻ ആ​​മ​​സോ​​ണ്‍ പ​​ദ്ധ​​തി​​യി​​ടു​​ന്ന​​താ​​യി റോ​​യി​​ട്ടേ​​ഴ്സ് തി​​ങ്ക​​ളാ​​ഴ്ച റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​രു​​ന്നു.

ജീ​​വ​​ന​​ക്കാ​​രെ വെ​​ട്ടി​​ക്കു​​റ​​യ്ക്ക​​ൽ അ​​ടു​​ത്ത വ​​ർ​​ഷ​​വും തു​​ട​​രു​​ന്ന​​തി​​നാ​​ൽ ഇ​​തി​​ലേ​​ക്ക് എ​​ത്തി​​യേ​​ക്കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്. ഇ​​ങ്ങ​​നെ​​യു​​ണ്ടാ​​യാ​​ൽ ക​​ന്പ​​നി​​യു​​ടെ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ തൊ​​ഴി​​ൽ വെ​​ട്ടി​​ക്കു​​റ​​യ്ക്ക​​ലാ​​കും. 2023ൽ ​​വി​​വി​​ധ ഘ​​ട്ട​​ങ്ങ​​ളി​​ലാ​​യി ക​​ന്പ​​നി പ​​റ​​ഞ്ഞു​​വി​​ട്ട 27,000 തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ എ​​ണ്ണ​​ത്തെ​​ക്കാ​​ൾ കൂ​​ടു​​ത​​ലാ​​കു​​മി​​ത്.

ക​​ഴി​​ഞ്ഞ കു​​റ​​ച്ച് മാ​​സ​​ങ്ങ​​ളാ​​യി ആ​​മ​​സോ​​ണ്‍ ത​​ങ്ങ​​ളു​​ടെ ജീ​​വ​​ന​​ക്കാ​​രെ ഒ​​ന്നി​​ല​​ധി​​കം ഡി​​വി​​ഷ​​നു​​ക​​ളി​​ലാ​​യി പു​​നഃ​​ക്ര​​മീ​​ക​​രി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്.

Business

ആ​മ​സോ​ണ്‍ ക്ലൗ​ഡ് സ​ര്‍​വീ​സ് നി​ല​ച്ചു

വാ​​​​ഷിം​​​​ഗ്ട​​​​ണ്‍: ആ​​​​മ​​​​സോ​​​​ണി​​​​ന്‍റെ ക്ലൗ​​​​ഡ് വി​​​​ഭാ​​​​ഗ​​​​മാ​​​​യ ആ​​​​മ​​​​സോ​​​​ണ്‍ വെ​​​​ബ് സ​​​​ര്‍​വീ​​​​സ​​​​സി​​​​ല്‍ (എ​​​​ഡ​​​​ബ്ല്യു​​​​എ​​​​സ്) ത​​​​ക​​​​രാ​​​​ര്‍. ഇ​​​ന്ന​​​ലെ ത​​​​ട​​​​സം നേ​​​​രി​​​​ട്ട​​​​തോ​​​​ടെ ലോ​​​​ക​​​​മെ​​​​മ്പാ​​​​ടു​​​​മു​​​​ള്ള ദ​​​​ശ​​​​ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളും ബി​​​​സി​​​​ന​​​​സു​​​​ക​​​​ളും ജ​​​​ന​​​​പ്രി​​​​യ വെ​​​​ബ്സൈ​​​​റ്റു​​​​ക​​​​ളും ആ​​​​പ്പു​​​​ക​​​​ളും ത​​​​ട​​​​സ​​​​പ്പെ​​​​ട്ടു.


 ഫോ​​​​ര്‍​ട്ട്നൈ​​​​റ്റ്, സ്നാ​​​​പ്ചാ​​​​റ്റ്, റോ​​​​ബി​​​​ന്‍​ഹു​​​​ഡ്, കോ​​​​യി​​​​ന്‍​ബേ​​​​സ്, റോ​​​​ബ്ലോ​​​​ക്‌​​​​സ്, വെ​​​​ന്‍​മോ തു​​​​ട​​​​ങ്ങി നി​​​​ര​​​​വ​​​​ധി ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​നു​​​​ക​​​​ളു​​​​ടെ സേ​​​​വ​​​​ന​​​​ങ്ങ​​​​ളെ സാ​​​​ങ്കേ​​​​തി​​​​ക​​​ത​​​​ക​​​​രാ​​​​ര്‍ ബാ​​​​ധി​​​​ച്ചു. അ​​​​തേ​​​​സ​​​​മ​​​​യം ക്ലൗ​​​​ഡ് സേ​​​​വ​​​​നം സാ​​​​ധാ​​​​ര​​​​ണ​​​​നി​​​​ല​​​​യി​​​​ലേ​​​​ക്ക് തി​​​​രി​​​​ച്ചു​​​​വ​​​​രു​​​​ന്ന​​​​താ​​​​യി ആ​​​​മ​​​​സോ​​​​ണ്‍ അ​​​​റി​​​​ച്ചു


ഔ​​​​ട്ട്ജേ​​​​ജ് ട്രാ​​​​ക്ക​​​​ര്‍ ഡൗ​​​​ണ്‍​ഡി​​​​റ്റ​​​​ക്‌​​​ട​​​​റി​​​​ന്‍റെ ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് പ്രാ​​​​ദേ​​​​ശി​​​​ക സ​​​​മ​​​​യം ഇ​​​ന്ന​​​ലെ പു​​​​ല​​​​ര്‍​ച്ചെ 3.11 ഓ​​​​ടെ​​​യാ​​​ണു പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ളു​​​​ടെ സൂ​​​​ച​​​​ന ക​​​​ണ്ടു​​​​തു​​​​ട​​​​ങ്ങി​​​​യ​​​​ത്. തൊ​​​​ട്ടു​​​​പി​​​​ന്നാ​​​​ലെ 5,800ല​​​​ധി​​​​കം ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ള്‍ എ​​​​ഡ​​​​ബ്ല്യു​​​​എ​​​​സി​​​​ല്‍ പ്ര​​​​ശ്ന​​​​ങ്ങ​​​​ള്‍ റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്തു. 


ത​​​​ക​​​​രാ​​​​ര്‍ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ന്‍ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ആ​​​​രം​​​​ഭി​​​​ച്ച​​​​താ​​​​യും ചി​​​​ല സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍ വീ​​​​ണ്ടെ​​​​ടു​​​​ത്ത​​​​താ​​​​യും എ​​​​ഡ​​​​ബ്ല്യു​​​​എ​​​​സ് അ​​​​റി​​​​യി​​​​ച്ചു. വ​​​​ട​​​​ക്ക​​​​ന്‍ വി​​​​ര്‍​ജീ​​​​നി​​​​യ​​​​യി​​​​ല്‍ സ്ഥി​​​​തി​​​ചെ​​​​യ്യു​​​​ന്ന ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ഡാ​​​​റ്റാ ഹ​​​​ബ്ബു​​​​ക​​​​ളി​​​​ല്‍ ഒ​​​​ന്നാ​​​​ണ് എ​​​​ഡ​​​​ബ്ല്യു​​​​എ​​​​സ്. 


ത​​​​ക​​​​രാ​​​​ര്‍ സം​​​​ഭ​​​​വി​​​​ച്ച​​​​തി​​​ന്‍റെ മൂ​​​​ല​​​കാ​​​​ര​​​​ണം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​താ​​​​യി ക​​​​മ്പ​​​​നി അ​​​​റി​​​​യി​​​​ച്ചു. എ​​​​ഡ​​​​ബ്ല്യു​​​​എ​​​​സ് ക്ലൗ​​​​ഡ് നെ​​​​റ്റ്‌​​​വ​​​​ര്‍​ക്കി​​​​നെ ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന നി​​​​ര​​​​വ​​​​ധി പ്ര​​​​ധാ​​​​ന സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍ പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​യി. സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ​​​​യും നി​​​​ര​​​​വ​​​​ധി സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളു​​​​ടെ​​​​യും പ്ര​​​​വ​​​​ര്‍​ത്ത​​​​നം ത​​​​ട​​​​സ​​​​പ്പെ​​​​ട്ടു. 


ആ​​​​മ​​​​സോ​​​​ണ്‍ ഡോ​​​ട് കോം, ​​​​പ്രൈം വീ​​​​ഡി​​​​യോ, അ​​​​ല​​​​ക്, ഫോ​​​​ര്‍​ട്ട്നൈ​​​​റ്റ്, റോ​​​​ബ്ലോ​​​​ക്‌​​​​സ്, ക്ലാ​​​​ഷ് റോ​​​​യ​​​​ല്‍, ക്ലാ​​​​ഷ് ഓ​​​​ഫ് ക്ലാ​​​​ന്‍​സ്, റെ​​​​യി​​​​ന്‍​ബോ സി​​​​ക്‌​​​​സ് സീ​​​​ജ്, പ​​​​ബ്ജി ബാ​​​​റ്റി​​​​ല്‍​ഗ്രൗ​​​​ണ്ട്‌​​​​സ്, വേ​​​​ഡി​​​​ല്‍, സ്‌​​​​നാ​​​​പ്ചാ​​​​റ്റ്, സി​​​​ഗ്‌​​​​ന​​​​ല്‍, കാ​​​​ന്‍​വ, ഡു​​​​വോ​​​​ലിം​​​​ഗോ, ക്ര​​​​ഞ്ചൈ​​​​റോ​​​​ള്‍, ഗു​​​​ഡ്റീ​​​​ഡ്സ്, കോ​​​​യി​​​​ന്‍​ബേ​​​​സ്, റോ​​​​ബി​​​​ന്‍​ഹു​​​​ഡ്, വെ​​​​ന്‍​മോ, ചൈം, ​​​​ലി​​​​ഫ്റ്റ്, കോ​​​​ള​​​​ജ്‌​​​​ബോ​​​​ര്‍​ഡ്, വെ​​​​രി​​​​സോ​​​​ണ്‍, മ​​​​ക്‌​​​​ഡൊ​​​​ണാ​​​​ള്‍​ഡ്‌​​​​സ് ആ​​​​പ്പ്, ദ ​​​​ന്യൂ​​​​യോ​​​​ര്‍​ക്ക് ടൈം​​​​സ്, ലൈ​​​​ഫ്360, ആ​​​​പ്പി​​​​ള്‍ ടി​​​​വി, പെ​​​​ര്‍​പ്ലെ​​​​ക്‌​​​​സി​​​​റ്റി എ​​​​ഐ എ​​​​ന്നി​​​​വ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​ര​​​​ഹി​​​​ത​​​​മാ​​​​യ​​​​താ​​​​യും ക​​​​മ്പ​​​​നി അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up