x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​മ​സോ​ണി​ല്‍ വ​ന്‍ സാ​ങ്കേ​തി​ക ത​ക​രാ​ര്‍: ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് സാ​ധ​ന​ങ്ങ​ള്‍ ഓ​ര്‍​ഡ​ര്‍ ചെ​യ്യാ​ന്‍ ക​ഴി​യു​ന്നി​ല്ല

ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
Published: March 2, 2026 04:04 PM IST | Updated: March 2, 2026 04:04 PM IST

ബെ​ര്‍​ലി​ന്‍: ഓ​ണ്‍​ലൈ​ന്‍ വ്യാ​പാ​ര ശൃം​ഖ​ല​യാ​യ ആ​മ​സോ​ണി​ല്‍ വ​ന്‍ സാ​ങ്കേ​തി​ക ത​ട​സം. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ജ​ര്‍​മ്മ​നി​യി​ലു​ട​നീ​ളം ആ​മ​സോ​ണി​ന്‍റെ സേ​വ​ന​ങ്ങ​ള്‍ ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ട​ത്.

സാ​ധ​ന​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ക്കാ​നും കാ​ര്‍​ട്ടി​ല്‍ ചേ​ര്‍​ക്കാ​നും ക​ഴി​യു​ന്നു​ണ്ടെ​ങ്കി​ലും പ​ണ​മ​ട​ച്ച് ഓ​ര്‍​ഡ​റു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ലെ​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് ഉ​പ​ഭോ​ക്താ​ക്ക​ള്‍ പ​രാ​തി​പ്പെ​ട്ടു. ഓ​ര്‍​ഡ​ര്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍, ക്ഷ​മി​ക്ക​ണം, സാ​ങ്കേ​തി​ക ത​ക​രാ​ര്‍ സം​ഭ​വി​ച്ചി​രി​ക്കു​ന്നു.

ഞ​ങ്ങ​ള്‍ ഇ​ത് പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് എ​ന്ന സ​ന്ദേ​ശ​മാ​ണ് സ്ക്രീ​നി​ല്‍ തെ​ളി​യു​ന്ന​ത്. ജ​ര്‍​മ​നി​യി​ലെ ത​ക​രാ​റി​ന് തൊ​ട്ടു​മു​മ്പ് ബ്രി​ട്ട​നി​ലും സ​മാ​ന​മാ​യ രീ​തി​യി​ല്‍ ആ​മ​സോ​ണ്‍ സേ​വ​ന​ങ്ങ​ള്‍ ത​ട​സ്സ​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

ആ​യി​ര​ക്ക​ണ​ക്കി​ന് പ​രാ​തി​ക​ള്‍

സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന സൈ​റ്റാ​യ "allestrungen.de'ല്‍ ​രാ​ത്രി​യോ​ടെ ആ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ള്‍ പ​രാ​തി​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി. ചി​ല​ര്‍​ക്ക് ഓ​ര്‍​ഡ​ര്‍ ചെ​യ്യാ​ന്‍ സാ​ധി​ക്കു​മ്പോ​ള്‍ മ​റ്റു ചി​ല​ര്‍​ക്ക് സാ​ധി​ക്കു​ന്നി​ല്ല എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

എ​ന്നാ​ല്‍ ആ​മ​സോ​ണി​ന്‍റെ സ്ട്രീ​മിം​ഗ് സേ​വ​ന​മാ​യ 'ആ​മ​സോ​ണ്‍ പ്രെെം വീ​ഡി​യോ' നി​ല​വി​ല്‍ ത​ട​സ​മി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ത​ക​രാ​റി​ന്‍റെ യ​ഥാ​ര്‍​ഥ കാ​ര​ണം എ​ന്താ​ണെ​ന്ന് ആ​മ​സോ​ണ്‍ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. പ്ര​ശ്നം എ​ത്ര​യും വേ​ഗം പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ള്‍.

Tags : Amazon German users Germany

Recent News

Corehub Up