ആമസോൺ
കൊച്ചി : ഇന്ത്യയിൽ 2026 മുതൽ 2030 വരെ 48 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ആമസോൺ പ്രഖ്യാപിച്ചു. ഇതിൽ 13 ബില്യൺ ഡോളർ ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ), ക്ലൗഡ് അടിസ്ഥാനസൗകര്യ വികസനത്തിനാണ്.
മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ എഡബ്ല്യുഎസ് ഡാറ്റാ സെന്ററുകൾ വിപുലീകരിക്കും.
രാജ്യത്ത് 20ലധികം പുതിയ ഫുൾഫിൽമെന്റ് സെന്ററുകളും നൂറിലധികം ലാസ്റ്റ് മൈൽ ഡെലിവറി സ്റ്റേഷനുകളും ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
Tags : Amazon invest $48 billion