കൊച്ചി: ആമസോൺ പേ വാഹന ഇൻഷ്വറൻസ് സേവനം വിപുലീകരിച്ചു. രാജ്യത്തെ 280 ദശലക്ഷം വാഹന ഉടമകൾക്ക് കൂടുതൽ സൗകര്യപ്രദമായ ഇൻഷ്വറൻസ് പദ്ധതികളാണ് അവതരിപ്പിച്ചത്.
എച്ച്ഡിഎഫ്സി എർഗോ, ആക്കോ, ഐസിഐസിഐ ലോംബാർഡ് എന്നിവയുമായി ചേർന്നുള്ള പങ്കാളിത്തത്തിലൂടെ കാറുകളും ഇരുചക്ര വാഹനങ്ങളും ഉൾപ്പെടുന്ന ഇൻഷ്വറൻസ് പദ്ധതികൾ ലഭ്യമാക്കും.
ഇരുചക്ര വാഹനങ്ങൾക്ക് ഫിസിക്കൽ ഇൻസ്പെക്ഷൻ ആവശ്യമില്ലാത്ത ഡിജിറ്റൽ പ്രക്രിയയിലൂടെയാണ് പോളിസി നൽകുന്നത്.
Tags : Amazon Amazon Pay Insurance service expanded