കൊച്ചി: ആമസോൺ ഇന്ത്യ നടത്തിയ സെല്ലർ ഫീസ് പരിഷ്കാരം സ്വാഗതാർഹമെന്ന് ഇന്ത്യ എംഎസ്എംഇ ഫോറം.
1,000 രൂപ വരെ വിലയുള്ള ഉത്പന്നങ്ങൾക്ക് റഫറൽ ഫീസ് ഒഴിവാക്കിയതു സെല്ലർമാർക്ക് നേട്ടമാകുമെന്ന് ഫോറം വിലയിരുത്തി.
കുറഞ്ഞ വിലയുള്ള ഉത്പന്നങ്ങൾക്ക് ഈസി ഷിപ്പ് ഫീസും കുറച്ചിട്ടുണ്ട്. ടയർ-2, ടയർ-3 നഗരങ്ങളിലെ എംഎസ്എംഇകൾക്ക് ഇത് ഗുണകരമാകുമെന്നും അധികൃതർ പറഞ്ഞു.
Tags : Amazon MSME Forum welcomed seller fee resolution