അപകടത്തിന്റെ ദൃശ്യം
വഡോദര: കൂട്ടുകാർക്കൊപ്പം കളിക്കുന്നതിടെ ഗാരേജിൽ പാർക്ക് ചെയ്ത ബസിനുള്ളിൽ കയറാൻ ശ്രമിച്ച ഏഴു വയസുകാരൻ ഹൈഡ്രോളിക് ഡോറിൽ കഴുത്തു കുടുങ്ങി മരിച്ചു.
ബുധനാഴ്ച വൈകുന്നേരം കപുരായിയിലാണു സംഭവം. ബസിൽ കയറാൻ ശ്രമിക്കവേ ഡോർ ഉടൻ അടഞ്ഞതാണ് അപകട കാരണം.
ഗാരേജിലുണ്ടായിരുന്ന രണ്ടുപേർ ഉടൻതന്നെ കുട്ടിയെ പുറത്തെടുത്തെങ്കിലും ആശുപത്രിയിലെത്തുംമുന്പേ മരണം സംഭവിച്ചു. കുട്ടിയുടെ മാതാപിതാക്കൾ ഗാരേജിലെ ജീവനക്കാരാണ്.
Tags : HydraulicDoor Trapped Tragically. Dead Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs